Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ...

ഖത്തർ വിദേശകാര്യമന്ത്രി അമേരിക്കയിൽ; സെക്രട്ടറിയുമായി കൂടിക്കാഴ്​ച്ച നടത്തും

text_fields
bookmark_border
ഖത്തർ വിദേശകാര്യമന്ത്രി അമേരിക്കയിൽ; സെക്രട്ടറിയുമായി കൂടിക്കാഴ്​ച്ച നടത്തും
cancel

ദോഹ: സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ഉപരോധം തുടരുന്ന സാഹചര്യത്തിൽ യു.എസ്​ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനുമായുള്ള കൂടിക്കാഴ്​ച്ചക്കായി ഖത്തർ വിദേശകാര്യമന്ത്രി മുഹമ്മദ് ബിന്‍ അബ്​ദുര്‍റഹ്മാന്‍ ആല്‍ഥാനി വാഷിംങ്​ടണിലെത്തി. ഖത്തര്‍ വാര്‍ത്താ ഏജന്‍സി റിപ്പോർട്ട്​ ചെയ്​തതാണ്​ ഇക്കാര്യം. ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്റുദഹ്മാൻ അമേരിക്കൻ വിദേശകാര്യ സെക്ക്രട്ടറി റിക്സ്​ ടേൽസണുമായി ചർച്ച നടത്തുന്നതിന് വാഷിംഗ്ടനിലെത്തി. ഉപരോധ രാജ്യങ്ങൾ പ്രശ്ന പരിഹാരത്തിന് മുൻപോട്ട് വെച്ച ഉപാധികളുമായി ബന്ധപ്പെട്ട ചർച്ചകൾ ഇരു നേതാക്കളും നടത്തുമെന്നാണ് അറിയുന്നത്. അതിനിടെ കുവൈത്ത് കാബിനറ്റ് കാര്യ മന്ത്രി അലി ഹദ്ദ നേരത്തെ തന്നെ വാഷിംഗ്ടനിൽ എത്തിയിട്ടുണ്ട്. മാധ്യസ്​ഥത്തിന് നേതൃത്വം നൽകുന്ന രാജ്യമെന്ന നിലക്ക് കുവൈത്ത് മന്ത്രിയും ഖത്തർ വിദേശകാര്യ മന്ത്രിയോടൊപ്പം അമേരിക്കൻ വിദേശകാര്യ മന്ത്രിയുമായുള്ള ചർച്ചയിൽ സംബന്ധിക്കുമെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു. നേരത്തെ അമേരിക്കയിലെ കുവെത്ത് അംബാസഡർ അമേരിക്കൻ വിദേശകാര്യ സെക്ക്രട്ടറിയെയും യു.എൻ സെക്രട്ടറി ജനറലിനെയും ത​​​​െൻറ വസതിയിലേക്ക് ക്ഷണിച്ച് പ്രത്യേകം സൽക്കരിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ മാധ്യസ്​ഥ ശ്രമം നടത്തുന്ന രാജ്യമെന്ന നിലക്ക് കുവൈത്ത് അംബാസഡർ നടത്തിയ ഈ സൽക്കാരവും ഏറെ പ്രാധാന്യം അർഹിക്കുന്നതാണെന്ന് നിരീക്ഷിക്കപ്പെടുന്നു. 
ഖത്തറിനെതിരെയുള്ള ഉപരോധം പിൻവലിക്കണമെങ്കിൽ തങ്ങൾ മുന്നോട്ടുവെച്ച ആവശ്യങ്ങൾ ഖത്തർ അംഗീകരിക്കണമെന്ന സൗദി സഖ്യ രാജ്യങ്ങളുടെ ഉപാധികൾ ഖത്തർ തള്ളിയിരുന്നു. 
ഇൗ സാഹചര്യത്തിൽ  യു.എസ്​ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനുമായുള്ള  ഖത്തര്‍ വിദേശകാര്യ മന്ത്രിയുടെ കൂടിക്കാഴ്​ച്ചക്ക്​ ഏറെ പ്രാധാന്യമുണ്ട്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - qatar foreign minister in US
Next Story