Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതോന്നുന്നതൊക്കെ...

തോന്നുന്നതൊക്കെ കഴിച്ചു, പെ​െട്ടന്നെല്ലാം േബ്ലാക്കായി

text_fields
bookmark_border
Qatar Diabetes Association
cancel

കഫം, മലം, മൂത്രം...തുടങ്ങി ശരീരത്തിൽ നിന്ന്​ പുറത്താകുന്നവ പരിശോധിക്കാൻ നാട്ടിൽ എന്തൊക്കെ സംവിധാനങ്ങളാണ്​. എത്രമാത്രം പണവും സമയവുമാണ്​​ അതിനായി ചെലവഴിക്കുന്നത്​. എന്നാൽ വയറ്റിനുള്ളിൽ എത്തുന്ന ആഹാരസാധനങ്ങൾ സംബന്ധിച്ച്​ ആർക്കും അത്ര വലിയ ആവലാതി ഇല്ല. തോന്നുന്നതൊക്കെ കഴിക്കുന്ന നമ്മുടെ ഉള്ളിൽ പെ​െട്ടന്നൊരുനാൾ എല്ലാം ​േബ്ലാക്കാകും...അതോർക്കുക. അതിന്​ മു​േമ്പ പ്രമേഹം ചെറുക്കാനുള്ള വഴികളെ പറ്റി ആലോചിക്കാം. വയറിലെത്തുന്ന സാധനങ്ങൾ നല്ലതാകണമെന്ന ഉറച്ച ചിന്തയുണ്ടാക​െട്ട ആദ്യം. അ​നാ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷണ​ശീ​ല​ം പ്ര​മേ​ഹം വരാനുള്ള സാധ്യത കൂട്ടുന്നു. ഷു​ഗ​ർ എ​ന്ന് ഓ​മ​ന​പ്പേ​രി​ട്ട പ്ര​മേ​ഹ​ത്തി​നു​ള്ള സാ​ധ്യ​ത കു​റ​യ്ക്കാ​ൻ ചി​ല ഭ​ക്ഷ​ണ​ങ്ങ​ൾ ശീലിക്കാം. 

കണ്ണും പല്ലും കാക്കണം
പ്രമേഹം നമ്മുടെ കണ്ണിനെയും പല്ലിനെയും ദോഷകരമായി ബാധിക്കും. കണ്ണി​​​​െൻറയും പല്ലി​​​​െൻറയും പരിശോധനക്കും അസോസിയേഷനിൽ സൗകര്യമുണ്ട്​. അടിയന്തരചികിൽസ ആവശ്യമുണ്ടെങ്കിൽ മറ്റ്​ ആശുപത്രികളിലേക്ക്​ ഇവിടെ നിന്ന്​ റഫർ ചെയ്യും. ഇത്തരക്കാർക്ക്​ ആശുപത്രികളിൽ പ്രത്യേക പരിചരണം ലഭിക്കും. 

പരിശോധന ഉപകരണങ്ങൾ കീശയിലൊതുങ്ങും
പുറത്ത്​ അസാമാന്യ വിലയുള്ള പ്രമേഹപരിശോധന ഉപകരണങ്ങൾ, ബ്ലഡ്​ ഗ്ലൂക്കോമീറ്റർ തുടങ്ങിയവ ഇവിടെ ചെറിയ വിലക്ക്​ നൽകും. രോഗികൾക്ക്​ ഉപയോഗിക്കേണ്ട ചെരുപ്പ്​, ഇൻസുലിൻ സിറിഞ്ച്​, ഗ്ലൂക്കോസ്​ ടാബ്​ലെറ്റുകൾ തുടങ്ങിയവയും ലഭ്യമാണ്​. ഇൻസുലിൻ ഇഞ്ചക്ഷൻ സ്വന്തമായി എടുക്കാനുള്ള പരിശീലനവും നൽകും.

  • പ​ച്ച നി​റ​ത്തി​ലു​ള്ള ഇ​ല​ക്ക​റി​ക​ൾ: ദി​വ​സ​വും ഇ​ല​ക്ക​റി​ക​ൾ ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് ടൈ​പ്പ് 2 പ്ര​മേ​ഹം വ​രാ​തെ കാ​ക്കും.
  • പ​യ​റു​വ​ർ​ഗ​ങ്ങ​ൾ: ടൈ​പ്പ് 2 പ്ര​മേ​ഹം ബാ​ധി​ച്ച​വ​ർ ദി​വ​സ​വും ഒ​രു ക​പ്പ് പ​യ​റു​വ​ർ​ഗ​ങ്ങ​ൾ ക​ഴി​ക്കു​ന്ന​ത് ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് നി​യ​ന്ത്രി​ക്കാ​ൻ സ​ഹാ​യി​ക്കും. 
  • ന​ട്സ്: ദി​വ​സ​വും നി​ല​ക്ക​ട​ല ക​ഴി​ക്കു​ന്ന​ത് പ്ര​മേ​ഹ സാ​ധ്യ​ത 21 ശ​ത​മാ​നം കു​റ​ക്കു​ന്നു. ദി​വ​സ​വും കു​റ​ച്ച് ബ​ദാം, അ​ണ്ടി​പ്പ​രി​പ്പ് മു​ത​ലാ​യ​വ ക​ഴി​ക്കു​ന്ന​തും ഏറെ ന​ല്ല​ത്​.
  • ഓ​ട്സ്: ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് നി​യ​ന്ത്രി​ക്കാ​ൻ ഓ​ട്സ് ഉ​ത്ത​മ​ം. ഓ​ട്സി​ൽ അ​ട​ങ്ങി​യ ബീ​റ്റാ ഗ്ലൂ​ക്ക​ൻ എ​ന്ന നാ​രു​ക​ൾ പ്ര​മേ​ഹ​രോ​ഗി​ക്ക് വ​ള​രെ പ്ര​യോ​ജ​ന​ക​ര​ം.
  • ഓ​റ​ഞ്ച്, നാ​ര​ങ്ങ: നാരങ്ങാ​വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട ഫ​ല​ങ്ങ​ൾ ടൈ​പ്പ് 2 പ്ര​മേ​ഹം ബാ​ധി​ച്ച​വ​ർ​ക്ക് ന​ല്ല​താ​ണ്. പ്ര​മേ​ഹ​ബാ​ധി​ത​രാ​യ​വ​ർ​ക്ക് ജീ​വ​കം സി​യു​ടെ അ​ള​വ് കു​റ​വാ​യി​രി​ക്കും. ഇതിനാൽ ആ​ൻറി ​ഓ​ക്സി​ഡ​ൻറുക​ൾ നി​റ​ഞ്ഞ ഈ ​ഫ​ല​ങ്ങ​ൾ ഗു​ണം ചെ​യ്യുമെന്ന്​ ഉറപ്പ്​.
  • ഗ്രീ​ൻ​ടീ: പ്ര​മേ​ഹ​സാ​ധ്യ​ത കു​റ​യ്ക്കാ​ൻ ദി​വ​സ​വും ഒ​രു​ക​പ്പ് ഗ്രീ​ൻ​ടീ കു​ടി​ക്കാം.

ഖത്തർ ഡയബറ്റിസ്​ അസോസിയേഷൻ പ്രമേഹരോഗികളെ​ ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലേക്ക്​ കൊണ്ടുപോകും. ഇതിനായി പ്രത്യേക ക്ലിനിക്ക്​ തന്നെ പ്രവർത്തിക്കുന്നുണ്ട്​. ഏതൊക്കെ ഭക്ഷണങ്ങൾ, എത്ര അളവിൽ, എപ്പോ​െഴാക്കെ കഴിക്കണം തുടങ്ങിയ കാര്യങ്ങൾ  മടികൂടാതെ  വിവരിച്ചുതരാൻ   സദാസമയവും ന്യൂട്രീഷ്യനിസ്​റ്റ്​ നിങ്ങൾക്കരികിലുണ്ടാകും. ഇതുമായി ബന്ധപ്പെട്ട ക്ലാസുകൾ, ഉപകാരപ്രദമായ ലഘുലേഖകൾ, പുസ്​തകങ്ങൾ തുടങ്ങിയവയും കിട്ടും.

എവിടെയുമെത്തും സഹായവുമായി ഇവർ
നിങ്ങളുടെ സ്​ഥാപനത്തിലോ തൊഴിലിടങ്ങളിലോ സ്​കൂളിലോ എവിടെയുമാക​െട്ട പ്രമേഹം സംബന്ധിച്ച ക്ലാസുകൾക്കും ക്യാമ്പുകൾക്കും ഖത്തർ ഡയബറ്റിസ്​ അസോസിയേഷനെ ബന്ധപ്പെടാം. വിദഗ്​ധരടങ്ങുന്ന സംഘം നിങ്ങ​െള തേടിയെത്തും. രക്​തപരിശോധന, ക്ലാസുകൾ തുടങ്ങിയവ സൗജന്യമായി നടത്തും. നിങ്ങളെ പരിപാലിക്കാൻ കാത്തുനിൽക്കുന്ന അസോസിയേഷനിലേക്ക്​ ഒന്നു വിളിക്കൂ. നമ്പർ: 44547334, 44547311, 55305498. ഒറ്റ ഫോൺ വിളിയിൽ നമ്മുടെ ജീവിതം തന്നെ മാറിമറിഞ്ഞാലോ... 

(അവസാനിച്ചു) 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsdiabetics SeriesQatar Diabetes Association
News Summary - Qatar Diabetes Association -Gulf News
Next Story