Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ–കു​​െവെ​ത്ത്...

ഖ​ത്ത​ർ–കു​​െവെ​ത്ത് ബ​ന്ധം  സു​ദൃ​ഢമെന്ന്​ കു​വൈ​ത്ത് അം​ബാ​സ​ഡ​ർ

text_fields
bookmark_border
ഖ​ത്ത​ർ–കു​​െവെ​ത്ത് ബ​ന്ധം  സു​ദൃ​ഢമെന്ന്​ കു​വൈ​ത്ത് അം​ബാ​സ​ഡ​ർ
cancel

ദോ​ഹ: ഖ​ത്ത​റും കു​വൈ​ത്തും ത​മ്മി​ലു​ള​ള ബ​ന്ധം ഏ​റെ സു​ദൃ​ഢ​വും സൗ​ഹൃ​ദം നി​റ​ഞ്ഞ​തു​മാ​ണെ​ന്ന് ഖ​ത്ത​റി​ലെ കു​വൈത്ത് അം​ബാ​സ​ഡ​ർ ഹ​ഫീ​ദ് മു​ഹ​മ്മ​ദ് അ​ൽ​അ​ജ്മി. എ​ഴു​പ​തു​ക​ളി​ൽ ഉൗ​ട്ടി​യു​റ​പ്പി​ക്ക​പ്പെ​ട്ട ബ​ന്ധ​മാ​ണി​ത്. കു​വൈ​ത്ത് ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. കു​വൈ​ത്തി​നെ​തി​രി​ൽ അ​ത്യാ​ഗ്ര​ഹി​ക​ൾ ന​ട​ത്തി​യ അ​ധി​നി​വേ​ശ​ത്തി​നെ​തി​രി​ൽ ഖ​ത്ത​ർ സേ​ന ന​ൽ​കി​യ പി​ന്തു​ണ ഒ​രു കാ​ല​ത്തും കു​വൈ​ത്ത് ജ​ന​ത​ക്ക് മ​റ​ക്കാ​നാ​കി​ല്ല. ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ എ​ന്ന മേ​ഖ​ല​യി​ലെ പൊ​തുസം​വി​ധാ​നം ത​ക​രാ​തി​രി​ക്കാ​ൻ കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് സ്വ​ബാ​ഹ് അ​ൽ​അ​ഹ്മ​ദ് അ​സ്സ്വ​ബാ​ഹ് ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ എ​ല്ലാ​വ​രും അം​ഗീ​ക​രി​ച്ച​താ​ണ്.

ഇ​ക്ക​ഴി​ഞ്ഞ പാ​ർ​ല​മെ​ൻറ്​ സ​മ്മേ​ള​ന​ത്തി​ൽ ജി.​സി.​സി​യു​ടെ പ​ത​നം വ​രു​ത്തിവെ​ച്ചേ​ക്കാ​വു​ന്ന മേ​ഖ​ല​യി​ലെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യെ സം​ബ​ന്ധി​ച്ച് അ​ദ്ദേ​ഹം ന​ൽ​കി​യ മു​ന്ന​റി​യി​പ്പ് മേ​ഖ​ല​യി​ലെ നേ​താ​ക്ക​ൾ അ​തീ​വ ഗൗ​ര​വ​മാ​യി കാ​ണ​ണ​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഗ​ൾ​ഫ് പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ മധ്യ​സ്​​ഥ​നെ​ന്ന ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് ച​ർ​ച്ച​ക​ൾ ന​ട​ത്തി വ​രി​ക​യാ​ണ്. പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണുള്ള​തെ​ന്നും അം​ബാ​സ​ഡ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsqatar and kuwait -Gulf News
News Summary - qatar and kuwait - Qatar Gulf News
Next Story