ഖത്തർ എയർവേയ്സിന് ഇന്ത്യയിൽ വിമാനകമ്പനി തുടങ്ങാൻ പദ്ധതി
text_fieldsദോഹ: ലോകത്തെ മുൻനിര വിമാനകമ്പനിയായ ഖത്തർ എയർവേയ്സിന് ഇന്ത്യയിൽ വിമാനകമ്പനി തുടങ്ങാൻ പദ്ധതി. ഖത്തർ എയർവേയ്സ് സി.ഇ.ഒ അക്ബർ അൽ ബാക്കിർ ആണ് ഇക്കാര്യം പറഞ്ഞത്. എയർബസിെൻറ എ 350–1000 േശ്രണിയിൽ പെട്ട അത്യാധുനികവിമാനം ഖത്തർ എയർവേയ്സാണ് ആദ്യമായി സ്വന്തമാക്കിയത്.
ഫ്രാൻസിലെ എയർബസ് ആസ്ഥാനത്ത് നടന്ന വിമാനകൈമാറ്റ ചടങ്ങിലാണ് ബാക്കിർ ഇന്ത്യയിൽ കമ്പനി തുടങ്ങുന്ന കാര്യം പറഞ്ഞത്. 100 വിമാനങ്ങളെങ്കിലും ഉള്ള കമ്പനിക്കാണ് പദ്ധതിയിടുന്നത്. എന്നാൽ ഏത് തരത്തിലുള്ള വിമാനങ്ങളായിരിക്കുമെന്നത് സംബന്ധിേച്ചാ മറ്റോ ഉള്ള വിവരങ്ങൾ അദ്ദേഹം വ്യക്തമാക്കിയില്ല. കഴിഞ്ഞ ഫെബ്രുവരിയിലും അൽബാക്കിർ സമാന പ്രസ്താവന നടത്തിയിരുന്നു. ഖത്തർ ഗവൺമെൻറിെൻറ നിക്ഷേപത്തിൽ ഇന്ത്യയിൽ ആഭ്യന്തര സർവീസുകൾ നടത്തുന്ന വിമാനകമ്പനി തുടങ്ങുമെന്നായിരുന്നു അന്ന് ബെർലിനിൽ അദ്ദേഹം പറഞ്ഞത്. എന്നാൽ ഇതുസംബന്ധിച്ച് ഇന്ത്യൻ സർക്കാറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഖത്തർ എയർവേയ്സ് ഇതുവരെ നടത്തിയിട്ടില്ല.
നടപടികൾ ഉടൻ ആരംഭിക്കുമെന്ന് വിമാനകമ്പനി വക്താവ് അന്ന് പറഞ്ഞിരുന്നു. ഇന്ത്യൻ വിമാനകമ്പനിയായ ഇൻഡിഗോയുടെ ഒാഹരി വാങ്ങാൻ ഖത്തർ എയർവേയ്സ് വർഷങ്ങൾക്ക് മുമ്പ് ആലോചിച്ചിരുന്നു. എന്നാൽ ഇൻഡിഗോ അത് നിരാകരിക്കുകയായിരുന്നു. എയർഇന്ത്യയുടെ സ്വകാര്യവത്കരണത്തോടെ ഖത്തർഎയർവേയ്സ് ഇന്ത്യയുടെ വ്യോമയാന മേഖലയിൽ പുതിയ സംരംഭം തുടങ്ങാനുള്ള സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.