Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ...

ഖ​ത്ത​ർ എ​യ​ർ​വേ​യ്​​സ്​ ഇ​ന്ത്യ​ൻ–​സിം​ഗ​പ്പൂർ  ക​മ്പ​നി​യാ​യ വി​സ്​​താ​ര​യു​മാ​യി സ​ഹ​ക​ര​ണ​ത്തി​ന്​ 

text_fields
bookmark_border
ഖ​ത്ത​ർ എ​യ​ർ​വേ​യ്​​സ്​ ഇ​ന്ത്യ​ൻ–​സിം​ഗ​പ്പൂർ  ക​മ്പ​നി​യാ​യ വി​സ്​​താ​ര​യു​മാ​യി സ​ഹ​ക​ര​ണ​ത്തി​ന്​ 
cancel

ദോ​ഹ: ഖ​ത്ത​റി​ലെ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ ഖ​ത്ത​ർ എ​യ​ർ​വേ​യ്​​സ്​ ഇ​ന്ത്യ–​സിം​ഗ​പ്പൂ​ർ വി​മാ​ന​ക്ക​മ്പ​നി​യാ​യ വി​സ്​താ​ര​യു​മാ​യി സ​ഹ​ക​രി​ച്ച്​ സേ​വ​ന​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്തു​ന്നു. ഇ​ന്ത്യ​യി​ലെ ടാ​റ്റ സ​ൺ​സ്​ ലി​മി​റ്റ​ഡി​െ​ൻ​റ​യും സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സി​െ​ൻ​റ​യും സം​യു​ക്ത സം​രം​ഭ​മാ​ണ്​ വി​സ്​​താ​ര. ഖ​ത്ത​ർ എ​യ​ർ​വേ​യ്​​സും വി​സ്​​താ​ര​യും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ഇ​ന്ന​ലെ മു​ത​ൽ നി​ല​വി​ൽ​വ​ന്ന​താ​യി ഖ​ത്ത​ർ  എ​യ​ർ​വേ​യ്​​സ്​ ഗ്രൂ​പ്പ്​ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. 

ഖ​ത്ത​ർ എ​യ​ർ​വേ​യ്​​സ്​ ഇ​ന്ത്യ​യി​ലെ 13  വി​മാ​ന​ത്താ​വ​ള​ങ്ങി​ലേ​ക്കാ​ണ്​ നി​ല​വി​ൽ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്.  ന്യൂ​ഡ​ൽ​ഹി, മും​ബൈ, കൊ​ൽ​ക്ക​ത്ത, ചെ​ന്നൈ, ബം​ഗ​ളൂ​രു,  തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട്, ഗോ​വ, ഹൈ​രാ​ബാ​ദ്,  അ​ഹ്​​മ​ദാ​ബാ​ദ്, അ​മൃ​ത്​​സ​ർ, നാ​ഗ്​​പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​  ഖ​ത്ത​ർ എ​യ​ർ​വേ​യ്​​സി​ൽ പോ​കു​ന്ന​വ​ർ​ക്ക്​ അ​തേ ടി​ക്ക​റ്റി​ൽ  അ​തേ ബാ​ഗേ​ജ്​ അ​ല​വ​ൻ​സോ​ടെ വി​സ്​​താ​ര വ​ഴി യാ​ത്ര  തു​ട​രാ​മെ​ന്ന​താ​ണ്​ പു​തി​യ പാ​ക്കേ​ജി​െൻ​റ ഹൈ​ലൈ​റ്റ്. 

ഇ​ന്ത്യ ത​ങ്ങ​ൾ​ക്ക്​ ഏ​റെ പ്ര​ധാ​ന​പ്പെ​ട്ട വി​പ​ണി​യാ​ണെ​ന്നും  ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക്​ ത​ങ്ങ​ളു​ടെ യാ​ത്ര​ക്കാ​രെ  എ​ത്തി​ക്കാ​ൻ വി​സ്​​താ​ര​യു​മാ​യു​ള്ള കൂ​ട്ടു​കെ​ട്ട്​  സ​ഹാ​യി​ക്കു​മെ​ന്നും ഖ​ത്ത​ർ എ​യ​ർ​വേ​യ്​​സ്​ ഗ്രൂ​പ്പ്​ സി.​ഇ.​ഒ  അ​ക്​​ബ​ർ അ​ൽ ബാ​കി​ർ പ​റ​ഞ്ഞു. ലോ​ക​ത്തി​െ​ൻറ വി​വി​ധ  ഭാ​ഗ​ങ്ങ​ളി​ലു​ള്ള 150ല​ധി​കം ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ പ​റ​ക്കാ​ൻ  ഞ​ങ്ങ​ളു​ടെ യാ​ത്ര​ക്കാ​ർ​ക്ക്​ അ​വ​സ​രം ന​ൽ​കും​വി​ധം ഖ​ത്ത​ർ  എ​യ​ർ​വേ​യ്​​സു​മാ​യി ധാ​ര​ണ​യി​ലെ​ത്താ​ൻ സാ​ധി​ച്ച​തി​ൽ  സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ വി​സ്​​താ​ര സി.​ഇ.​ഒ ഫീ ​തീ​ക്​ യോ​ഹ്​  വ്യ​ക്ത​മാ​ക്കി. 

2015ൽ ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ വി​സ്​​താ​ര 19  ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​യി ആ​​ഴ്​​ച​യി​ൽ 625  സ​ർ​വി​സു​ക​ളാ​ണ്​ ന​ട​ത്തു​ന്ന​ത്. 15 എ320 ​എ​യ​ർ​ബ​സ, വിമാനങ്ങ​ളാ​ണ്​  ഇ​തി​നു​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലെ ആ​ഭ്യ​ന്ത​ര സെ​ക്​​ട​റി​ൽ  ആ​ദ്യ​മാ​യി പ്രീ​മി​യം ഇ​കോ​ണ​മി ക്ലാ​സു​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്​  വി​സ്​​താ​ര​യാ​ണ്.  200ല​ധി​കം വി​മാ​ന​ങ്ങ​ളു​മാ​യി ലോ​ക​ത്തി​െ​ൻ​റ വി​വി​ധ  ഭാ​ഗ​ങ്ങ​ളി​ലു​ള്ള 150ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലെ ആ​യി​ര​ത്തോ​ളം  വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന ഖ​ത്ത​ർ  എ​യ​ർ​വേ​യ്​​സ്​ 2017,18 വ​ർ​ഷ​ങ്ങ​ളി​ലാ​യി 26 പു​തി​യ  ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​ണ്​ സ​ർ​വി​സ്​ വ്യാ​പി​പ്പി​ക്കു​ന്ന​ത്. കാ​ൻ​ബ​റ, സ​രാ​യെ​വോ, സൊ​ഹാ​ർ, സ്​​കോ​പ്യെ, പ്രാ​ഗ്​  എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ അ​ടു​ത്തി​ടെ​യാ​ണ്​ സ​ർ​വി​സു​ക​ൾ  തു​ട​ങ്ങി​യ​ത്. മോ​സ്​​കോ​യി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം  വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്​​തു. റി​യോ ഡി ​ജ​നീ​റോ,  സാ​ൻ​റി​യാ​ഗോ, സാ​ൻ​ഫ്രാ​ൻ​സി​സ്​​കോ, ചി​യാ​ങ്​ മാ​യ്,  ഡ​ബ്ലി​ൻ, നീ​സ്​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കെ​ല്ലം സ​മീ​പ​ഭാ​വി​യി​ൽ  ത​ന്നെ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കാ​നും ഖ​ത്ത​ർ എ​യ​ർ​വേ​യ്​​സി​ന്​  പ​ദ്ധ​തി​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar airwaysgulf newsmalayalam news
News Summary - qatar airways-qatar-gulf news
Next Story