Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്ര​​വാ​​സി​​ക​​ളു​​ടെ...

പ്ര​​വാ​​സി​​ക​​ളു​​ടെ സ​​ഹാ​​യ ഹ​​സ്തം: ത​ല​ശ്ശേ​രി ജി​​ല്ലാ ആ​​ശു​​പ​​ത്രി​​ക്ക് അ​​ത്യാ​​ധു​​നി​​ക സൗ​​ക​​ര്യം

text_fields
bookmark_border
പ്ര​​വാ​​സി​​ക​​ളു​​ടെ സ​​ഹാ​​യ ഹ​​സ്തം: ത​ല​ശ്ശേ​രി ജി​​ല്ലാ ആ​​ശു​​പ​​ത്രി​​ക്ക് അ​​ത്യാ​​ധു​​നി​​ക സൗ​​ക​​ര്യം
cancel
camera_alt???????? ???????????? ???????????????? ?????????????????????????? ???????????? ?????????? ????????? ??.???? ???????? ?????????????? ????????? ???????????????????????? ????????????? ???????????????????????

ദോ​​ഹ: ഖ​​ത്ത​​റി​​ലെ പ്ര​​വാ​​സി കൂ​​ട്ടാ​​യ്മ​​യാ​​യ ത​​ല​​ശ്ശേ​​രി വെ​​ൽ​​​െഫ​​യ​​ർ അ​​സോ​​സി​​യേ​​ഷ​​ൻ ഖ​​ത്ത​റി​െ​ൻ​റ ​സാ​​മ്പ​​ത്തി​​ക സ​​ഹാ​​യ​​ത്തോ​​ടെ ത​​ല​​ശ്ശേ​​രി ജി​​ല്ലാ ജ​​ന​​റ​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ അ​​ത്യാ​​ധു​​നി​​ക തീ​​വ്ര പ​​രി​​ച​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ന് തു​​ട​​ക്കം കു​​റി​​ച്ചു. ആ​​രോ​​ഗ്യ​​മ​​ന്ത്രി കെ.​കെ ശൈ​​ല​​ജ ടീ​​ച്ച​​റാ​​ണ് ഇ​​ത് നാ​​ടി​​ന് സ​​മ​​ർ​​പ്പി​​ച്ച​​ത്. സ്വ​​കാ​​ര്യ അ​​ശു​​പ​​ത്രി​​ക​​ളോ​​ട് കി​​ട​​പി​​ടി​​ക്കു​​ന്ന ത​​ര​​ത്തി​​ലു​​ള്ള വെ​​ൻ​റി​​ലേ​​റ്റ​​ർ സൗ​​ക​​ര്യ​​ങ്ങ​​ൾ അ​​ട​​ക്ക​​മു​​ള്ള അ​​ത്യാ​​ധു​​നി​​ക ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളോ​​ടെ​​യാ​​ണ് ഐ.​സി.​യു ​പ്ര​​വ​​ർ​​ത്ത​​ന​​മാ​​രം​​ഭി​​ച്ച​​ത്. ഹൃ​​ദ​​യാ​​ഘാ​​തം സം​​ഭ​​വി​​ച്ച് ഇ​​വി​​ടെ എ​​ത്തു​​ന്ന രോ​​ഗി​​ക​​ൾ​​ക്ക് ഏ​​റെ ആ​​ശ്വാ​​സം ന​​ൽ​​കു​​ന്ന​താ​​ണ് പു​​തി​​യ ഐ.​സി.​യു. എ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. 

​ആ​​ധു​​നി​​ക സ​​ജ്ജീ​​ക​​ര​​ണ​​ങ്ങ​​ളോ​​ട് കൂ​​ടി​​യ ഏ​​ഴ് ബെ​​ഡു​​ക​​ൾ, കേ​​ന്ദ്രീ​​കൃ​​ത ഓ​​ക്സി​​ജ​​ൻ സം​​വി​​ധാ​​നം, ക​​മ്പ്യൂ​​ട്ട​​റു​​മാ​​യി ഘ​​ടി​​പ്പി​​ച്ച ഏ​​ഴ് മോ​​ണി​​റ്റ​​റു​​ക​​ൾ, ഹൃ​​ദ്രോ​​ഗി​​ക​​ൾ​​ക്ക് അ​​ടി​​യ​​ന്തര പ​​രി​​ച​​ര​​ണം ന​​ൽ​​കു​​ന്ന​​തി​​നാ​​വ​​ശ്യ​​മാ​​യ സി.​പി.​ആ​​ർ ബോ​​ർ​​ഡ്, കാ​​ർ​​ഡി​​യോ​​ക് ടേ​​ബി​​ൾ തു​ട​ങ്ങി​​യ സൗ​​ക​​ര്യ​​ങ്ങ​​ളാ​​ണ് ത​​യ്യാ​​റാ​​ക്കി​​യ​ത്. 26 ല​​ക്ഷം രൂ​​പ ചി​​ല​​വി​​ലാ​​ണ് ഈ ​​അ​​ത്യാ​​ധു​​നി​​ക ഐ.​​സി.​യു ത​​ല​​ശ്ശേ​​രി ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ നി​​ർ​​മി​​ച്ച​​ത്. 

ഇ​​തി​​െ​ൻ​റ പി​​ന്നി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ച ത​​ല​​ശ്ശേ​​രി വെ​​ൽ​​ഫ​​യ​​ർ അ​​സോ​​സി​​യേ​​ഷ​​ൻ ഖ​​ത്ത​​ർ പ്ര​​തിനി​​ധി​​ക​​ളെ ആ​​രോ​​ഗ്യ മ​​ന്ത്രി കെ.​കെ ശൈ​​ല​​ജ ടീ​​ച്ച​​ർ അ​​ഭി​​ന​​ന്ദി​​ച്ചു. പ​​രി​​പാ​​ടി​​യി​​ൽ അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ൻ​റ്​ പി.​എം സ​​ഫ​​ർ അ​​ഹ​​മ്മ​​ദു​​മാ​​യി മ​​ന്ത്രി വീ​​ഡി​​യോ കോ​​ൺ​ഫ​റ​ൻ​​സ് വ​​ഴി സം​​സാ​​രി​​ച്ച്​ ന​​ന്ദി അ​​റി​​യി​​ച്ചു. കൂ​​ട്ടാ​​യ്മ​​ക്കു​​ള്ള ഉ​​പ​​ഹാ​​രം മ​​ന്ത്രി​​യി​​ൽ നി​​ന്ന്​ അ​​സോ​​യേ​​ഷ​​ൻ പി.​ആ​​ർ ഇ​​ൻ​​ചാ​​ർ​​ജ്​ ഷൗ​​ക​​ത്ത് ഹു​​സൈ​​ൻ ഏ​​റ്റു​​വാ​​ങ്ങി. അ​​ഡ്വ. എ.​എ​​ൻ ഷം​​സീ​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. അ​​സോ​​യേ​​ഷ​​ൻ എ​​ക്​​സി​ക്യു​ട്ടീ​​വ് അം​​ഗ​​ങ്ങ​​ളും ഡോ​​ക്ട​​ർ​​മാ​​രും സം​​ബ​​ന്ധി​​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newspravasi helping handsmalayalam news
News Summary - pravasi helping hands-qatar-gulf news
Next Story