Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപാ​കി​സ്​​താ​നി​ൽ...

പാ​കി​സ്​​താ​നി​ൽ നി​ന്ന് നേ​രി​ട്ടു​ള്ള  ആ​ദ്യചരക്ക്​ ക​പ്പ​ൽ ദോ​ഹ​യി​ൽ

text_fields
bookmark_border
പാ​കി​സ്​​താ​നി​ൽ നി​ന്ന് നേ​രി​ട്ടു​ള്ള  ആ​ദ്യചരക്ക്​ ക​പ്പ​ൽ ദോ​ഹ​യി​ൽ
cancel
camera_alt?????????????? ??????? ?????? ???????????????????? ????????? ??????????? ???????? ???????????? ?????? ???????????????????

ദോ​ഹ: പാ​കി​സ്​​താ​നി​ലെ തു​റ​മു​ഖ ന​ഗ​ര​മാ​യ ക​റാ​ച്ചി​യി​ൽ നി​ന്ന്  നേ​രി​ട്ടു​ള്ള ആ​ദ്യ ച​ര​ക്ക് ക​പ്പ​ൽ ഇ​ന്ന​ലെ ദോ​ഹ ഹ​മ​ദ് പോ​ർ​ട്ടി​ൽ  ന​ങ്കൂ​ര​മി​ട്ടു. അ​യ​ൽ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഉ​പ​രോ​ധ​ത്തെ  മ​റി​ക​ട​ക്കാ​ൻ നേ​രി​ട്ടു​ള്ള ക​പ്പ​ൽ ഗ​താ​ഗ​തം ഉ​ട​ൻ  ആ​രം​ഭി​ക്കു​മെ​ന്ന്​ പോ​ർ​ട്ട് അ​തോ​റി​റ്റി ക​ഴി​ഞ്ഞ ദി​വ​സം  പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 
പാ​ക്കി​സ്​​താ​ൻ, താ​യ്​​വാ​ൻ, മ​ലേ​ഷ്യ എ​ന്നീ  രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് നേ​രി​ട്ടു​ള്ള സ​ർ​വി​സ്​ ഉ​ട​ൻ  ആ​രം​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു അ​തോ​റി​റ്റി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.  പ്ര​ഖ്യാ​പ​നം വ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്ക​കം ത​ന്നെ പാ​ക്കി​സ്​​താ​നി​ൽ  നി​ന്നു​ള്ള ച​ര​ക്ക് ക​പ്പ​ൽ ദോ​ഹ തീ​ര​ത്തെ​ത്തി. 1200  ക​ണ്ടെ​യ്ന​റു​മാ​യാ​ണ് ഈ ​ച​ര​ക്ക് ക​പ്പ​ൽ ഇ​വി​ടെ എ​ത്തി​യ​ത്.  ആ​റ് മു​ത​ൽ എ​ട്ട് വ​രെ ദി​വ​സ​ങ്ങ​ളാ​ണ് ഈ ​റൂ​ട്ടി​ൽ ക​റാ​ച്ചി​യി​ൽ  നി​ന്ന് ദോ​ഹ​യി​ൽ എ​ത്താ​ൻ എ​ടു​ക്കു​ന്ന സ​മ​യം.  

ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണ​മാ​ണ് ക​പ്പ​ലി​ന് ഹ​മ​ദ് പോ​ർ​ട്ടി​ൽ  ന​ൽ​കി​യ​ത്. ഹ​മ​ദ് പോ​ർ​ട്ട് അ​തോ​റി​റ്റി ഒ​രു​ക്കി​യ പ്ര​ത്യേ​ക  ക​പ്പ​ലി​ൽ നി​ന്ന് വാ​ട്ട​ർ സ​ല്യൂ​ട്ട്​ ന​ൽ​കി​യാ​ണ്​ ക​പ്പ​ലി​നെ  സ്വീ​ക​രി​ച്ച​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്  നേ​രി​ട്ട് ച​ര​ക്ക് ക​പ്പ​ൽ ഇ​വി​ടെ എ​ത്തി​ച്ചേ​രു​മെ​ന്നാ​ണ്  പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മ​റ്റ് ഇ​ട​ത്താ​വ​ള​ങ്ങ​ളി​ൽ ക​ണ്ടെ​യ്ന​റു​ക​ൾ  ഇ​റ​ക്കാ​തെ ത​ന്നെ നേ​രി​ട്ട് ച​ര​ക്കു​ക​ൾ എ​ത്തു​ന്ന​ത്  വ്യാ​പാ​രി​ക​ൾ​ക്കും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും വ​ലി​യ തോ​തി​ൽ  സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newspakistan ship
News Summary - pakistan ship-qatar-gulf news
Next Story