Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകേരളം കണ്ട്​ പഠിക്കണം,...

കേരളം കണ്ട്​ പഠിക്കണം, ഇൗ പ്രവാസ രംഗാവിഷ്​ക്കാരങ്ങളെ

text_fields
bookmark_border
കേരളം കണ്ട്​ പഠിക്കണം, ഇൗ പ്രവാസ രംഗാവിഷ്​ക്കാരങ്ങളെ
cancel

ദോഹ: കലയുടെയും നിലവാരത്തി​​െൻറയും മൂല്ല്യങ്ങളും ​േശാഭയും നഷ്​ടമാകുന്ന മലയാളത്തി​​െൻറ രംഗകലക്ക്​ പ്രവാസലോകത്തി​​െൻറ പരിമിതമായ രംഗാവിഷ്​ക്കാരങ്ങളിൽ നിന്ന്​ പഠിക്കാൻ ഏറെയുണ്ടെന്ന പാഠവുമായി ‘മൂക നർത്തകൻ’ അവതരിപ്പിക്കപ്പെട്ടു. നടുമുറ്റം ഖത്തർ ചാപ്​റ്ററി​​െൻറ സഹകരണത്തോടെ റിമമ്പറൻസ്​ തിയറ്റർ ഒരുക്കിയ ‘മൂക നർത്തകൻ’ രംഗാവിഷ്​ക്കാരം സ്​കിൽസിലെ അശോക ഹാളിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ അത്​ ഖത്തർ മലയാളികളുടെ സാംസ്​ക്കാരിക ചരിത്രത്തിലെ അടയാളപ്പെടുത്തൽ കൂടിയായി. അത്യ​ുജ്ജ​ല ഭാവതീവ്രതയോടെ പ്രവാസലോകത്തെ ഒരുകൂട്ടം കലാകാരൻമാരും കലാകാരികളും വേദിയിൽ സ്വയം മറന്ന്​ ജീവിച്ചപ്പോൾ അതിന്​ സമാനതകൾ ഇല്ലായിരുന്നു. സ്വന്തം നാടിൽ നിന്ന്​ വിദൂരങ്ങളിലേക്ക്​ അതിജീവനത്തിനായി വന്നവർ, തൊഴിൽ​േവളകൾ കഴിഞ്ഞുള്ള സമയം മിച്ചം പിടിച്ചും ത്യാഗങ്ങൾ സഹിച്ചും രൂപപ്പെടുത്തിയ ഒന്നരമണിക്കൂർ രംഗാവിഷ്​ക്കാരം കണ്ടവർക്ക്​ മറക്കാനാകാത്ത അനുഭവമായിരുന്നു. പൂർണ്ണത ആവിഷ്​ക്കരിക്കാൻ ആഗ്രഹിക്കുന്ന കലാകാര​​െൻറ പ്രണയത്തിനിടയിൽ ഭീമൻ എന്ന 
അഭിനേതാവിന്​ സ്വന്തം നാവും പ്രണയിനിയും നഷ്​ട​െപ്പടുന്നതും സ്വന്തം അസ്​ത്യത്വം തേടി അയ്യാൾ അലയുന്നതുമാണ്​ ഇൗ ഗൗരവമാർന്ന രംഗാവിഷ്​ക്കാരത്തി​​െൻറ പ്രമേയം. അതിന്​ ചുറ്റുമുള്ള മനുഷ്യ ഹൃ​ദയങ്ങളുടെ അവസ്ഥകളും ആധികളും ചാരുതയോടെ കോർത്തിണക്കിയപ്പെടുകയായിരുന്നു. ഭീമൻ എന്ന കഥാപാത്രമായി അരങ്ങിൽ ജീവിച്ചത്​​ ദോഹയിലെ പ്രമുഖ കലാകാരൻ കൃ​ഷ്​ണന​ുണ്ണിയായിരുന്നു. അ​േദ്ദഹം കഥകളി പഥങ്ങൾക്കും മനസി​​െൻറ വിഭ്രമങ്ങൾക്കും അനുസരിച്ച്​ അഭിനയത്തി​​െൻറ വിസ്​മയപ്പെടുത്തലുകൾ സൃഷ്​ടിച്ചപ്പോൾ, ഡോക്​ടറായി വന്ന ആരതി സദസി​​െൻറ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി. കരുത്തുറ്റ അഭിനേ​ത്രിയെയാണ്​ സദസ്​ ആരതിയിൽ ദർശിച്ചത്​. ഭീമ​​െൻറ പ്രണയിനിയായി വന്ന ചിത്രാ​രാ​േജഷും വേറിട്ടതാക്കി. ​ നാടകം കണ്ടവർ പറഞ്ഞതും മൂകനർത്തകൻ കേരളത്തിൽ അവതരിപ്പിക്കപ്പെടണം എന്നതായിരുന്നു. 

അരങ്ങിൽ ചലനം കൊള്ളിക്കുന്ന കലാസൃഷ്​ടികളുടെ അഭാവം ശരിക്കും അലട്ടുന്ന കേരള സമൂഹത്തിൽ ഇൗ രംഗാവിഷ്​ക്കാരം  പോലുള്ളവ മാർഗനിർദേശമാകുമെന്നാണ്​ വിലയിരുത്തൽ. ഖത്തറിലെ മലയാളി കൂട്ടായ്​മകൾ കാഴ്​ച്ച വെക്കുന്ന രംഗാവിഷ്​ക്കാരങ്ങളിൽ പലതും അതിശക്തമായ ആസ്വാദനമാണ്​ കാഴ്​ച്ചവെക്കുന്നത്​. കഴ​ിഞ്ഞ വാരത്തിൽ ഗണേഷ്​ തയ്യിൽ സംവിധാനം ചെയ്​ത ‘മുച്ചയ്യൻ’ വിത്യസ്​തമായ ചിന്തകളും വർത്തമാനങ്ങളുമായിരുന്നു കാഴ്​ച്ച വെച്ചത്​.
 ‘മൂകനർത്തക’നിൽ കൃഷ്​ണനുണ്ണി, ബഷീർ കേച്ചേരി, ആരതി പ്രജീത്​, നിജി പത്​മ ഘോഷ്​, പ്രകാശ്​,ചിത്ര, അനു, ദേവാനന്ദ്​, ശ്രീജിത്​, ആനന്ദ്​, ആദിത്​, രാ​ജേഷ്​ തുടങ്ങിയവരാണ്​ അഭിനയിച്ചത്​.  സംഗീതം ബി​േജായി പി.ആർ. മറ്റ്​ അണിയറ പ്രവർത്തകർ സജു കെ.പി.എ.സി, പ്രജീത്​, അനൂപ്​, ഷാജി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:natakam
News Summary - natakam
Next Story