Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​മീ​ർ യു.​എ​ൻ...

അ​മീ​ർ യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ലുമായും  ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രിയുമായും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
അ​മീ​ർ യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ലുമായും  ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രിയുമായും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
cancel
camera_alt?????? ????? ????? ???? ?????? ????????? ?????????????? ????????????????? ??????? ????????? ??????????????????????
ദോ​ഹ: യു.​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി  ന്യൂ​യോ​ർ​ക്കി​ലെ​ത്തി​യ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അേ​ൻ​റാ​ണി​യോ ഗു​ട്ടറസു​മാ​യും ജ​ന​റ​ൽ അ​സം​ബ്ലി 72ാം സെ​ഷ​ൻ പ്ര​സി​ഡ​ൻ​റ് മി​റോ​സ്ലാ​വ് ലാ​ജ​ിച്ചുമാ​യും ഹ്യൂ​മ​ൻ റൈ​റ്റ്സ്​ വാ​ച്ച് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ കെ​ന്ന​ത് റോ​തു​മാ​യും ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മെ​യു​മാ​യും ന്യൂ​യോ​ർ​ക്കി​ൽ കൂ​ടി​ക്കാ​ഴ്ച  ന​ട​ത്തി. അ​മീ​ർ–​തെ​രേ​സ മെ​യ് കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധ​ത്തെ  സം​ബ​ന്ധി​ച്ചും വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ​ര​സ്​​പ​ര സ​ഹ​ക​ര​ണം  ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടും ച​ർ​ച്ച നടന്നു. മേ​ഖ​ല​യി​ലും അ​ന്ത​ർ​ദേ​ശീ​യ  ത​ല​ത്തി​ലെയും രാ​ഷ്​​ട്രീയ  സാ​ഹ​ച​ര്യ​ങ്ങ​ളും ഇ​രു​രാഷ്​ട്ര  നേ​താ​ക്ക​ളും കൂ​ടി​ക്കാ​ഴ്ച​യി​ൽ വി​ശ​ക​ല​നം ചെ​യ്തു. ഗ​ൾ​ഫ്  പ്ര​തി​സ​ന്ധി​യും ചർച്ചയിൽ കടന്നുവന്നു. അത്​ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന്  കു​വൈ​ത്ത് അ​മീ​റിെ​ൻ​റ മ​ധ്യ​സ്​​ഥ ശ്ര​മ​ങ്ങ​ൾ​ക്കു​ള്ള  അ​ന്താ​രാഷ്​ട്ര പി​ന്തു​ണ​യും ച​ർ​ച്ച ചെ​യ്തു. ഇ​രു​രാ​ഷ്​​്ട്രങ്ങ​ളി​ൽ നി​ന്നു​മു​ള്ള ഉ​ന്ന​ത​ത​ല സം​ഘ​വും  പ​ങ്കെ​ടു​ത്തു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsmeetting ameer
News Summary - meetting ameer, prime minister
Next Story