Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമാ​ൾ ഓ​ഫ് ഖ​ത്ത​റി​ൽ...

മാ​ൾ ഓ​ഫ് ഖ​ത്ത​റി​ൽ ദോ​ഹ ബാ​ങ്കിെ​ൻ​റ പു​തി​യ ശാ​ഖ തു​റ​ന്നു

text_fields
bookmark_border
മാ​ൾ ഓ​ഫ് ഖ​ത്ത​റി​ൽ ദോ​ഹ ബാ​ങ്കിെ​ൻ​റ പു​തി​യ ശാ​ഖ തു​റ​ന്നു
cancel
camera_alt???? ???? ?????????? ????? ???????????? ??????? ?????????? ???????????? ???????????????????

ദോ​ഹ: ആ​ഭ്യ​ന്ത​ര ശൃം​ഖ​ല വ​ള​ർ​ത്തു​ന്ന​തിെ​ൻ​റ ഭാ​ഗ​മാ​യി  രാ​ജ്യ​ത്തെ പ്ര​മു​ഖ ബാ​ങ്കു​ക​ളി​ലൊ​ന്നാ​യ ദോ​ഹ ബാ​ങ്ക്, മാ​ൾ  ഓ​ഫ് ഖ​ത്ത​റി​ൽ പു​തി​യ ശാ​ഖ തു​റ​ന്നു പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.  മാ​ളി​ലെ മു​ഴു​വ​ൻ റീ​ട്ടെ​യി​ൽ ഔ​ട്ട്​ലെറ്റു​ക​ളു​ടെ​യും ബി​സി​ന​സ്​  പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും ബാ​ങ്കിം​ഗ് ആ​വ​ശ്യ​ങ്ങ​ൾ  പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നു​ള്ള ഹ​ബ്ബാ​യി ദോ​ഹ ബാ​ങ്ക്  പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് മാനേജ്​മ​െൻറ്​ പ്ര​സ്​​താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.  ബാ​ങ്കിം​ഗ് സ​ർ​വി​സു​ക​ൾ​ക്ക് പു​റ​മേ വെ​ൽ​ത്ത് മാ​നേ​ജ്മെ​ൻ​റ്,  ഇ​ൻ​ഷു​റ​ൻ​സ്, കാ​പി​റ്റ​ൽ െപ്രാ​ട്ട​ക്ഷ​ൻ സൊ​ലൂ​ഷ്യ​ൻ​സ്​  തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളും ബാ​ങ്ക് ന​ൽ​കും. ക​സ്​​റ്റ​മ​ർ സ​ർ​വീ​സ്​ ഓ​ഫീ​സ്, എ.​ടി.​എം, കാ​ഷ്​ ഡെ​പ്പോ​സി​റ്റ്  മെ​ഷീ​ൻ തു​ട​ങ്ങി മ​റ്റു സ​ർ​വിസു​ക​ളും പു​തി​യ ശാ​ഖ​യി​ലു​ണ്ട്.

ദോ​ഹ ബാ​ങ്ക് ചെ​യ​ർ​മാ​ൻ ശൈ​ഖ് ഫ​ഹ​ദ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ  ജ​ബ​ർ ആ​ൽ​ഥാ​നി, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ശൈ​ഖ് അ​ബ്​ ദു​റ​ഹ്​​മാ​ൻ ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ ജ​ബ​ർ ആ​ൽ​ഥാ​നി, മാ​ൾ ഓ​ഫ്  ഖ​ത്ത​ർ വൈ​സ്​ ചെ​യ​ർ​മാ​ൻ ജാ​സിം ബി​ൻ ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ  അ​ൽ അ​ത്വി​യ്യ, ദോ​ഹ ബാ​ങ്ക് സി.​ഇ.​ഒ ഡോ. ​ആ​ർ. സീ​താ​രാ​മ​ൻ  തു​ട​ങ്ങി​യ പ്ര​മു​ഖ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. 

ദോ​ഹ​യി​ലെ ഏ​റ്റ​വും പ്ര​മു​ഖ​മാ​യ ഷോ​പ്പിം​ഗ്, വി​നോ​ദ  കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ മാ​ൾ ഓ​ഫ് ഖ​ത്ത​റി​ൽ ദോ​ഹ ബാ​ങ്ക്  ശാ​ഖ തു​റ​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും മാ​ളി​ലെ​ത്തു​ന്ന  ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ദി​വ​സേ​ന ഇ​ട​ത​ട​വി​ല്ലാ​തെ സേ​വ​ന​ങ്ങ​ൾ  ല​ഭ്യ​മാ​ക്കു​മെ​ന്നും ശൈ​ഖ് ഫ​ഹ​ദ് ആ​ൽ​ഥാ​നി പ​റ​ഞ്ഞു.  
മാ​ൾ ഓ​ഫ് ഖ​ത്ത​റി​ലെ ദോ​ഹ ബാ​ങ്ക് ശാ​ഖ ശ​നി മു​ത​ൽ വ്യാ​ഴം  വ​രെ  രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ 2.30 വ​രെ​യും വൈ​കി​ട്ട് 3.30  മു​ത​ൽ രാ​ത്രി ഒ​മ്പ​ത് വ​രെ​യും വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ വൈ​കി​ട്ട്  നാ​ല് മു​ത​ൽ ഒ​മ്പ​ത് വ​രെ​യും തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ബാ​ങ്ക്  വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmall of qatarmalayalam news
News Summary - mall of qatar-qatar-gulf news
Next Story