Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇന്ത്യയുടെ 69ാം...

ഇന്ത്യയുടെ 69ാം റിപ്പബ്ലിക്​ ദിനം ഖത്തറിൽ ആഘോഷിച്ചു

text_fields
bookmark_border
ഇന്ത്യയുടെ 69ാം റിപ്പബ്ലിക്​ ദിനം ഖത്തറിൽ ആഘോഷിച്ചു
cancel

ദോഹ: ഇന്ത്യയുടെ 69ാം റിപ്പബ്ലിക്​ ദിനം പ്രവാസി കുട്ടായ്​മകൾ ആഘോഷിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി. ഇന്ത്യൻ എംബസിയിൽ റിപ്പബ്ലിക്​ ദിനം ആഘോഷിച്ചു. അംബാസഡർ പി.കുമരൻ പതാക ഉയർത്തി സന്ദേശം നൽകി. വിവിധ സ്​കൂൾവിദ്യാർഥികൾ ദേശഭക്​തി ഗാനം ആലപിച്ചു. നിരവധി പേർ പ​െങ്കടുത്തു.

ദോ​ഹ: ക​ൾ​ച്ച​റ​ൽ ഫോ​റം ഖ​ത്ത​റി​​​​െൻറ വ​നി​താ കൂ​ട്ടാ​യ്മ​യാ​യ ന​ടു​മു​റ്റം വ​നി​താ വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ൻറ്​ ​താ​ജ് ആ​ലു​വ ഉദ്​ഘാടനം ചെയ്​തു. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ രാ​ജ്യമെന്ന് ഊ​റ്റം​കൊ​ള്ളു​ന്ന ഇ​ന്ത്യ​യി​ല്‍പോ​ലും എല്ലാവർക്കും നീ​തി ലഭിക്കുന്നില്ലെന്നും അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ​യാ​ണ് രാജ്യം നീ​ങ്ങുന്ന​തെ​ന്നും ഇ​തി​നെ​തി​രെ ജ​ന​ത ഒ​റ്റ​ക്കെ​ട്ടാ​യി നി​ല​കൊ​ള്ള​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​ജ്​ല സ​മ​ദും സംഘവും ദേ​ശീ​യഗാ​നം ആലപിച്ചു. ​സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻറ്​ താ​ഹി​റ ബീ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ​ക്ട​ര്‍ പ്ര​തി​ഭ ഹ​രീ​ഷ് സംസാരിച്ചു. പ്ര​സം​ഗ മ​ത്സ​ര​ത്തി​ല്‍ മി​ൻ​ഹ സാ​ദി​ഖ് ഒ​ന്നാം സ്ഥാ​ന​വും ഫാ​ത്തി​മ മെ​ഹ്റി​ൻ ര​ണ്ടാം സ്ഥാ​ന​വും ഹാ​നി എ​സ് കെ ​മൂ​ന്നാം സ്ഥാ​ന​വും നേടി. ഫാ​മി​ലി ക്വി​സ് മ​ത്സ​ര​ത്തി​ല്‍  അ​ബ്ദു​സ്സ​മ​ദ് വാ​ഹി​ദ സു​ബി ടീം ​ഒ​ന്നാം സ്ഥാ​ന​വും ന​ജീ​ബ് നു​സ്ര​ത് , ശി​ഫ മ​ഹ്റൂ​ഫ് എ​ന്നീ ടീ​മു​ക​ൾ ര​ണ്ടാം സ്ഥാ​ന​വും നേടി. അ​ല​വി​ക്കു​ട്ടി ജു​വൈ​രി​യ ടീം ​മൂ​ന്നാം സ്ഥാ​ന​വും നേ​ടി. നൂ​ർ​ജ​ഹാ​ൻ ഫൈ​സ​ൽ, റൂ​ബി മു​ഹ​മ്മ​ദ് കു​ഞ്ഞ്, ന​ടു​മു​റ്റം പ്ര​വ​ർ​ത്ത​ക​രാ​യ ആ​ബി​ദ സു​ബൈ​ർ, ഹു​മൈ​റ, വ​ഹീ​ദ ന​സീ​ർ, ക​ദീ​ജാ​ബി, സ​മീ​റ അ​ന​സ്, റ​സി​യ അ​ബ്ദു​ല്ല, റു​ദൈ​ന സു​ഹൈ​ൽ, സ​നി​യ കെ​സി, സ​ബീ​ല, നി​ത്യ എ​ന്നി​വ​ർ നേതൃത്വം നൽകി. സ​ജ്ന സാ​ക്കി സ്വാ​ഗ​ത​വും അ​ഫീ​ഫ ഹു​സ്ന ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​​​​െൻറ ഭാ​ഗ​മാ​യി കൾച്ചറൽ ഫോറം ഏ​റ​നാ​ട് മ​ണ്ഡ​ലം സം​ഘ​ടി​പ്പി​ച്ച കൊ​ളാ​ഷ് മ​ത്സ​രം സംസ്​ഥാനകമ്മിറ്റി അംഗം ഹാ​ൻ​സ് ജേ​ക്ക​ബ് ഉ​ദ്​​ഘാ​ട​നം ചെയ്​തു​. സംസ്​ഥാന സെ​ക്ര​ട്ട​റി സ​ജ്ന സാ​ക്കി, മ​ല​പ്പു​റം ജി​ല്ലാ സെ​ക്ര​ട്ട​റി മ​ർ​ഷ​ദ് പി​സി, ഏ​റ​നാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ൻറ്​ ശ​മീ​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഫാ​ത്തി​മ മെ​ഹ്റി​ൻ ഒ​ന്നാം സ്ഥാ​ന​വും ഷ​ഹാ​ന ഫ​ഹ​ദ് ര​ണ്ടാം സ്ഥാ​ന​വും അ​ഫീ​ഫ ജി​ബി​ൻ, അ​മീ​ന എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ഒ​രു മി​നു​ട്ട് ഹ്ര​സ്വ ചി​ത്ര മ​ത്സ​ര​ത്തി​ൽ മു​ഹ​മ്മ​ദ് നൗ​ഫ​ൽ, ഷ​ഹാ​ന ഫ​ഹ​ദ് എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും സ്​ഥാനം നേടി. കാ​സ​ർ​ഗോ​ഡ് ജി​ല്ല ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ ക​ൾ​ച്ച​റ​ൽ ഫോ​റം ജി​ല്ലാ പ്ര​സി​ഡൻറ്​ ന​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 

ദോഹ: ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെ​ൻറ​ർ നടത്തിയ സ​മ്പൂ​ർ​ണ്ണ ക​ൺ​വെ​ൻ​ഷ​ൻ, രാജ്യത്ത്​ ജ​നാ​തി​പ​ത്യ​വി​രു​ദ്ധ ശ​ക്​​തി​ക​ൾ അ​ധി​കാ​രം കൈ​പി​ടി​യി​ലൊ​തു​ക്കാ​ൻ ശ്ര​മി​ക്കുകയാണെന്ന്​ ആരോപിച്ചു. നി​സാ​ര​പ്ര​ശ്ന​ങ്ങളുടെ പേരിലുള്ള തർക്കങ്ങളിൽ ഏർപ്പെട്ട്​ രാജ്യ​ത്തി​​​െൻറയ​ഥാ​ർ​ത്ഥ പ്ര​ശ്ന​ങ്ങ​ൾ വി​സ്​​മ​രി​ക്കു​കയാണ്​. അ​ബ്്ദു​ൽ​ജ​ലീ​ൽ വ​യ​നാ​ട് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ്ര​സി​ഡ​ൻറ്​ കെ.​എ​ൻ സു​ലൈ​മാ​ൻ മ​ദ​നി അ​ധ്യ​ക്ഷ​ത ​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​മീ​ർ വ​ലി​യ​വീ​ട്ടി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.   അ​ബ്്ദു​ൽ ഹ​ക്കീം മ​ദ​നി, സി​റാ​ജ് ഇ​രി​ട്ടി, മു​ജീ​ബു​റാ​ൻ മ​ദ​നി, ജാ​സിം കു​ന്നോ​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. 

ദോ​ഹ ഇ​സ്​​ലാ​മി​ക് സ്​​റ്റ​ഡി സ​​െൻറ​റി​ലെ പൊ​തു​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേടി​യ കു​ട്ടി​ക​ൾ​ക്ക്​ സ​മ്മാ​ന​ം നൽകി. അ​ഹ്മ​ദ് അ​ൻ​സാ​രി, അ​ബ്്ദു​ൽ ല​ത്തീ​ഫ് ന​ല്ല​ളം, എ​ൻ.​കെ സാ​ലിം മ​ദ​നി, അ​ഹ്മ​ദ് ന​സീം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഉ​പ​രോ​ധം നേ​രി​ടു​ന്ന ഖ​ത്ത​റി​ന് ക​ൺ​വെ​ൻ​ഷ​ൻ ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖാ​പി​ച്ചു.
ദോ​ഹ: പ​രി​സ്ഥി​തി സം​ഘ​ട​ന​യാ​യ ചാ​ലി​യാ​ർ ദോ​ഹ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റി​പ്പ​ബ്ലി​ക്ക് ദി​ന പ്ര​തി​ജ്ഞ​യെ​ടു​ത്തു. അ​ബി ചു​ങ്ക​ത്ത​റ ചൊ​ല്ലി​ക്കൊ​ടു​ത്തു. മ​ഷ്ഹൂ​ദ് വി​സി, അ​ബ്ദു​ൽ ല​ത്തീ​ഫ് ഫ​റോ​ക്ക്, ടി.ടി അ​ബ്ദു​റ​ഹ്മാ​ൻ, ഫി​റോ​സ് അ​രീ​ക്കോ​ട്, ഹൈ​ദ​ർ ചു​ങ്ക​ത്ത​റ, മു​നീ​റ ബ​ഷീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സി​ദ്ധീ​ഖ് വാ​ഴ​ക്കാ​ട് അ​ധ്യ​ക്ഷത വ​ഹി​ച്ചു. ബ​ഷീ​ർ മ​ണ​ക്ക​ട​വ് സ്വാ​ഗ​ത​വും ല​യി​സ് കു​നി​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

ദോഹ: തിരുവല്ല എം.ജി.എം ഹയർസെകൻഡറി സ്​കൂൾ അലുംമ്​നി അസോസിയേഷൻ ഖത്തർ ചാപ്​റ്റർ റിപ്പബ്ലിക്​​ ദിനാഘോഷവും കുടുംബസംഗമവും നടത്തി. 
പ്രസിഡൻറ്​ തോമസ്​ കുര്യൻ അധ്യക്ഷത വഹിച്ചു. ജോൺ സി എബ്രഹാം, ജിജി ജോൺ, ബേബി കുര്യൻ, ബെന്നി ഫിലിപ്പ്​, ജോജോ, ​െഎസകഎ എന്നിവർ സംസാരിച്ചു. എം.ജി.എം ഹയർസെകൻഡറി സ്​കൂൾ മുൻ പ്രിൻസിപ്പൽ സി.കെ. ഫിലിപ്പിന്​ ഉപഹാരം നൽകി. അദ്ദേഹം റിപ്പബ്ലിക്​ ദിന സന്ദേശം നൽകി.

ദോഹ: ഇ​ൻ​കാ​സ് തൃ​ശ്ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു. ജി​ല്ലാ പ്ര​സി​ഡൻറ്​ ​നാ​സ​ർ ക​റു​ക​പ്പാ​ടം, ​ഹ​ൻ​സ​രാ​ജ്, ​മു​ബാ​റക്ക്, എ. ​ടി. ഉ​സ്മാ​ൻ, എ.​പി. മ​ണി​ക​ണ​ൻ, എ.​എം.​എ​ച്ച് ഹ​മീ​ദ്, സു​രേ​ഷ്, ഷി​ർ​ഷാ​ദ്, ഹ​നീ​ഫ, പ്രേം​ജി​ത്ത്, നി​യാ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ദോഹ: നോബിൾ സ്​കൂളിൽ റിപ്പബ്ലിക്​ ദിനം ആഘോഷിച്ചു. ചെയർമാൻ യു. ഹുസൈൻ മുഹമ്മദ്​ പതാക ഉയർത്തി.

ദോഹ: ​െഎഡിയൽ ഇന്ത്യൻ സ്​കൂളിൽ റിപ്പബ്ലിക്​ ദിനം ആ​േഘാഷിച്ചു. വിവിധ പരിപാടികൾ നടന്നു.

ദോഹ: ബിർള സ്​കൂളിൽ റിപ്പബ്ലിക്​ ദിനം ആഘോഷിച്ചു. ചെയർമാൻ ലൂക്കോസ്​ കെ.ചാക്കോ, വൈസ്​ ചെയർമാൻ ഗോപി ഷഹാനി, ഡയറക്​ടർമാരായ ഡോ. മോഹൻ തോമസ്​, സി.വി. റപ്പായി, ചിന്ദു ആൻറണി റപ്പായി, മാളവിക കിംജി, നെവിൽ ലൂക്കോസ്​, നീലാങ്​ഷു ഡേ, പ്രിൻസിപ്പൽ എ.പി. ശർമ തുടങ്ങഇയവർ പ​െങ്കടുത്തു.  
ദോഹ: ഖ​ത്ത​ർ ഇ​ൻ​കാ​സ് യൂ​ത്ത് വി​ങ്​ റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ പി​സി നൗ​ഫ​ൽ ക​ട്ടു​പ്പാ​റ, ഷെ​മീ​ർ പു​ന്നൂ​രാ​ൻ, ശി​ഹാ​ബ് ന​ര​ണി​പ്പു​ഴ, ശി​ർ​ഷാ​ദ് വാ​ടാ​ന​പ്പ​ള്ളി, പ്ര​തീ​ഷ് കൊ​ല്ലം, അ​നീ​സ് കെ​ടി , നി​യാ​സ്​ വ​ട​ക്കേ​ക്കാ​ട്, ഷ​ഫാ​ഫ് ഹാ​പ്പ, ബി​നീ​ഷ് എ​റ​ണാ​കു​ളം, ഷി​ഹാ​ബ് കെ ​ബി തു​ട​ങ്ങിയ​വ​ർ സംസാരിച്ചു. 

ദോഹ: വ​ട​ക്കേ​ക്കാ​ട് ക​ൾ​ച്ച​റ​ൽ ക​മ്മി​റ്റിയുടെ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷത്തിൽ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ൻറ്​ പ്ര​ദീ​പ് ഒ​ന്ന​ര​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വഹിച്ചു. ജനനറൽ ​സെ​ക്ര​ട്ട​റി ഷാ​ഫി അ​ബ്ദു​ൽ​ഖാ​ദ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. തോ​ണ്ട​ലി​ൽ മു​ഹ​മ്മ​ദ​ലി സന്ദേശം നൽകി. കെ.എസ്​ സു​ബൈ​ർ ന​ന്ദി പറഞ്ഞു. 

ദോഹ: വി​സ ത​ട്ടി​പ്പിനി​ര​യാ​യ​വ​ർ​ക്ക്​ സാ​ന്ത്വ​ന​വു​മാ​യി ഇ​ൻ​കാ​സ് തൃ​ശ്ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം. ത​ട്ടി​പ്പി​നി​ര​യാ​യി ഖ​ത്ത​റിൽ കഴിയുന്ന 13 ഓ​ളം ചെ​റു​പ്പ​ക്കാ​ർ​ക്ക് വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കാൻ തീരുമാനിച്ചു. ഇവരോടൊപ്പം കേക്ക്​ മുറിച്ചു. ഒ ​ഐ സി ​സി ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ ​കെ ഉ​സ്മാ​ൻ ഇ​വ​ർ​ക്ക് അ​നു​യോ​ജ്യ​മാ​യ ജോ​ലി​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന്​ ശ്ര​മം നടത്തുമെന്ന്​ അറിയിച്ചു. ന​സീ​ർ പ​ത്ത​നം​തി​ട്ട, തൃ​ശ്ശൂ​ർ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ പി. ​കെ. റ​ഷീ​ദ് കെ​ട്ടു​ങ്ങ​ൽ, ടി. ​കെ നൗ​ഷാ​ദ്, ഫ​സ​ൽ, ഷാ​ജി ഞ​മ​നേ​ങ്ങാ​ട്, ഫാ​സി​ൽ വ​ട​ക്കേ​കാ​ട്, ഷാ​ഫി വ​ട​ക്കേ​കാ​ട്, മു​ജീ​ബ് ചേ​റ്റു​വ, പ്ര​ദീ​പ് ഞ​മ​നേ​ങ്ങാ​ട്, ജോ​ജി ചാ​ല​ക്കു​ടി, ഷെ​ജി​ൽ പാ​വ​റ​ട്ടി, സി​റാ​ജ് തി​രു​നെ​ല്ലൂ​ർ, ഹ​സ്സ​ൻ മാ​ള, താ​ഹി​ർ പാ​ടൂ​ർ, സൈ​ദ് മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsRepublic day celebrationIndia News
News Summary - Indian Republic day celebration
Next Story