Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക​താ​റാ...

ക​താ​റാ ഹോ​സ്​​പി​റ്റാ​ലി​റ്റി നൂറ്​ കോടി ഡോ​ള​റി​ന് സ്വി​റ്റ്സ​ർ​ലാ​ൻ​ഡി​ൽ ഹോ​ട്ട​ൽ സ​മു​ച്ച​യം സ്വ​ന്ത​മാ​ക്കി

text_fields
bookmark_border
ക​താ​റാ ഹോ​സ്​​പി​റ്റാ​ലി​റ്റി നൂറ്​ കോടി ഡോ​ള​റി​ന് സ്വി​റ്റ്സ​ർ​ലാ​ൻ​ഡി​ൽ ഹോ​ട്ട​ൽ സ​മു​ച്ച​യം സ്വ​ന്ത​മാ​ക്കി
cancel
camera_alt??????????????????????? ??????????????????????????? ??????????????

ദോ​ഹ: ഉ​പ​രോ​ധം തു​ട​രു​മ്പോ​ഴും സാ​മ്പ​ത്തി​ക നി​ല ഏ​റെ  ഭ​ദ്ര​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​ക്കൊണ്ട് ക​താ​റാ ഹോ​സ്​​പി​റ്റാ​ലി​റ്റി  സ്വി​റ്റ്സ​ർ​ലാ​ൻ​ഡി​ൽ നൂറ്​ കോടി ഡോ​ള​ർ ചെ​ല​വ​ഴി​ച്ച് വ​ൻ ഹോ​ട്ട​ൽ  സ​മു​ച്ച​യം സ്വ​ന്ത​മാ​ക്കി. ബെ​ർ​ഗ്​​നോ​സ്​​റ്റോ​ക്ക് റി​സോ​ർ​ട്ടാ​ണ്  ക​താ​റാ ഹോ​സ്​​പി​റ്റാ​ലി​റ്റി സ്വ​ന്ത​മാ​ക്കി​യ​ത്. നൂ​റ്​ കോ​ടി ഡോ​ള​ർ  വി​ല​യാ​ണ് ഇ​തി​ന് ന​ൽ​കി​യ​തെ​ന്ന് അ​ൽ​ജ​സീ​റ റി​പ്പോ​ർ​ട്ട്  ചെ​യ്തു. 

സ്വി​റ്റ്സ​ർ​ലാ​ൻ​ഡി​ലെ പ്ര​കൃ​തി സു​ന്ദ​ര​മാ​യ  ലോ​സി​യാ​ൻ ത​ടാ​ക​ത്തി​ന​ടു​ത്താ​യു​ള്ള ഈ ​റി​സോ​ർ​ട്ട് സ​മു​ച്ച​യം  സ​ന്ദ​ർ​ശ​ക​ർ താ​മ​സി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന റി​സോ​ർ​ട്ടു​ക​ളി​ൽ  ഒ​ന്നാ​യി​രി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല. ഈ ​മാ​സം  അ​വ​സാ​ന​ത്തോ​ടെ ഇ​ത് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന്  ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. നാ​ല് വി​വി​ധ ഇ​ന​ങ്ങ​ളി​ൽ പെ​ട്ട ഹോ​ട്ട​ലു​ക​ളാ​ണ് ഈ  ​സ​മു​ച്ച​യ​ത്തി​ലു​ള്ള​ത്. ഒ​മ്പ​ത് വ​ർ​ഷ​മാ​ണ് ഇ​തിെ​ൻ​റ നി​ർ​മാ​ണം  പൂ​ർ​ത്തീ​ക​രി​ക്കാ​ൻ എ​ടു​ത്ത​ത്. ആ​യി​രം ജീ​വ​ന​ക്കാ​ർ​ക്ക് ഇ​വി​ടെ  ജോ​ലി ന​ൽ​കു​മെ​ന്ന് ക​താ​റ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 

12  രാ​ജ്യ​ങ്ങ​ളി​ലാ​യി ക​താ​റ ഹോ​സ്​​പി​റ്റാ​ലി ക​മ്പ​നി​ക്ക് 42 ഹോ​ട്ട​ൽ  സ​മു​ച്ച​യ​ങ്ങ​ളു​ണ്ട്. ഇ​തി​ൽ 28 എ​ണ്ണം പ്ര​വ​ർ​ത്ത​ന​നി​ര​ത​മാ​ണ്. 14  എ​ണ്ണം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണ്.​ 8400 മു​റി​ക​ളാ​ണ്  ഈ ​ഹോ​ട്ട​ലു​ക​ളി​ലു​ള്ള​ത്. ല​ണ്ട​ൻ, കാ​ൻ, പാ​രി​സ്, മി​ലാ​ൻ,  റോം, ​സിം​ഗ​പ്പൂ​ർ, ലൂ​സാ​ൻ, മാ​ഡ്രി​ഡ് എ​ന്നീ അ​ന്താ​രാ​ഷ്​​ട്ര  ന​ഗ​ര​ങ്ങ​ളി​ലെ​ല്ലാം ക​താ​റ​ക്ക് ഹോ​ട്ട​ലു​ക​ളു​ണ്ട്. ദോ​ഹ​യി​ൽ  മാ​ത്രം 12 പ​ഞ്ച ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ൾ ക​മ്പ​നി​ക്കു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newshospitalmalayalam news
News Summary - hospital-qatar-gulf news
Next Story