Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനാല്​ എഫ്​.എം...

നാല്​ എഫ്​.എം റേഡിയോകൾ പ്രക്ഷേപണം തുടങ്ങി

text_fields
bookmark_border
നാല്​ എഫ്​.എം റേഡിയോകൾ പ്രക്ഷേപണം തുടങ്ങി
cancel
camera_alt????.??? ??????????? ??????????????????????? ???????? ????? ???????? ???? ?????? ??? ???? ????????? ??????????

ദോ​ഹ: ഖ​ത്ത​ർ ആ​സ്​​ഥാ​ന​മാ​യി നാ​ല് എ​ഫ്.​എം റേ​ഡി​യോകൾ സാം​സ്​​കാ​രി​ക–കാ​യി​ക മ​ന്ത്രി ശൈ​ഖ് സ്വലാ​ഹ് ബി​ൻ ഗാ​നിം അ​ൽ അ​ലി ഉദ്​ഘാടനം ചെയ്​തു. രണ്ട്​ മലയാളം, രണ്ട്​ ഹി​ന്ദി എ​ഫ്.​എം റേ​ഡി​യോകളാണിവ. ഇതോടെ 98.6 എ​ഫ്.​എം, 91.7 എ​ഫ്.​എം, 106.3 എ​ഫ്.​എം, 89.6 എ​ഫ്.​എം എ​ന്നി​വ​ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ക്ഷേ​പ​ണം തുടങ്ങി.വൈ​വി​ധ്യ​മാ​ർ​ന്ന മലയാളം സം​ഗീ​ത പ​രി​പാ​ടി​ക​ളടക്കമുള്ളവ ഇനി 98.6 മലയാളം എ​ഫ്.​എം വഴിയും റേ​ഡി​യോ സു​നോ 91.7 വഴിയും മ​ല​യാ​ളി പ്ര​വാ​സി​ക​ളു​ടെ കാ​തു​ക​ളി​ലെ​ത്തും.ഹി​ന്ദി ഗാ​ന​ങ്ങ​ളടക്കമുള്ളവയിലൂടെ ഒ​ലി​വ് എ​ഫ്.​എം 106.3 ജി​യോ ബി​ന്ദാ​സും എ​ൻ.​ഇ 89.6 എ​ഫ്.​എം ഖ​ത്ത​ർ കി ​ദ​ഡ്ക​നും ​മനം കവരും. ദോ​ഹ ആ​സ്​​ഥാ​ന​മാ​ക്കി ഖ​ത്ത​റി​ൽ നി​ന്നും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന ഇ​ന്ത്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ൽ നി​ന്നു​ള്ള പ്ര​ഥ​മ എ​ഫ്.​എം സ്​​റ്റേ​ഷ​നു​ക​ളാ​ണ് ഈ ​നാ​ല് റേ​ഡി​യോ ചാ​ന​ലു​ക​ൾ. മ​റ്റു ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള റേ​ഡി​യോ എ​ഫ്.​എം ചാ​ന​ലു​ക​ളാ​യി​രു​ന്നു വാ​ർ​ത്ത​ക​ൾ​ക്കും സം​ഗീ​ത​പ​രി​പാ​ടി​ക​ൾ​ക്കും മ​റ്റു ടോ​ക് ഷോ​ക​ൾ​ക്കു​മാ​യി ഇ​തു​വ​രെ ഖ​ത്ത​റി​ലെ പ്ര​വാ​സി​ക​ളുടെ ഏ​ക ആ​ശ്ര​യ​ം. പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ഏ​റെ പ്ര​ചാ​ര​മു​ള്ള മാ​ധ്യ​മ​മാ​ണ് റേ​ഡി​യോ.
ഉദ്​ഘാടന ചടങ്ങിൽ റേഡിയോ ലൈസൻസ്​ ഡിപ്പാർട്ട്​മ​െൻറ്​ ഡയറക്​ടർ ശൈഖ നജ്​ല ആൽഥാനി, ഇ​ന്ത്യ​ൻ അം​ബാ​സഡ​ർ പി. ​കു​മ​ര​ൻ, റേഡിയോ ഉടമകളെ പ്രതിനിധീകരിച്ച്​ ഇബ്രാഹിം സുലൈത്തി, പുതിയ റേഡിയോസ്​റ്റേഷനുകളെ പ്രതിനിധീകരിച്ച്​ 98.6 മ​ല​യാ​ളം എ​ഫ്.എം വൈ​സ് ചെ​യ​ർ​മാ​ൻ കെ.​സി.​അ​ബ്​ദു​ൽ ല​ത്തീ​ഫ് എന്നിവർ സംസാരിച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsfm radio inauguration gulf news
News Summary - fm radio inauguration qatar gulf news
Next Story