Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക്യു.എ.സിയിൽ നിന്ന്...

ക്യു.എ.സിയിൽ നിന്ന് 105 വിദ്യാർഥികൾ വിജയകരമായി കോഴ്​സുകൾ പൂർത്തിയാക്കി

text_fields
bookmark_border
ക്യു.എ.സിയിൽ നിന്ന് 105 വിദ്യാർഥികൾ വിജയകരമായി കോഴ്​സുകൾ പൂർത്തിയാക്കി
cancel

ദോഹ: ഖത്തർ എയറോനോട്ടിക്കൽ കോളജ് (ക്യു.എ.സി)യിൽ നിന്ന് 105 വിദ്യാർഥികൾ വിജയകരമായി കോഴ്​സുകൾ പൂർത്തിയാക്കി. 
എയർ ട്രാഫിക് കൺേട്രാൾ, മെേട്രാളജി, എയർപോർട്ട് ഓപറേഷൻസ്​ മാനേജ്മെൻ്റ്, സെക്യൂരിറ്റി മാനേജ്മെൻ്റ്, പാസ്​പോർട്സ്​, എയർക്രാഫ്റ്റ് എൻജിനീയറിംഗ്, മെയ്ൻ്റനൻസ്​, പൈലറ്റ് െട്രയിനിംഗ് തുടങ്ങി വിവിധ വിഷയങ്ങളിലാണ് ഇവർ  പഠനം പൂർത്തിയാക്കിയതെന്ന്​ അധികൃതർ അറിയിച്ചു.  വിദ്യാർഥികളിൽ 52 പേരും സ്വദേശികളാണ്​.  ഇതിൽ 12 വിദ്യാർഥിനികളും ഉൾപ്പെടുന്നു. 

ബിരുദം ലഭിച്ചവരിൽ  20 പേർ ആഭ്യന്തര മന്ത്രാലയത്തിെൻ്റ ജീവനക്കാരാണ്​. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എയറോനോട്ടിക് മേഖലയിൽ ആയിരം ബിരുദ വിദ്യാർഥികളെയും രണ്ടായിരം ഹ്രസ്വകാല കോഴ്സ്​ വിദ്യാർഥികളെയും സ്ഥാപനം സംഭാവന ചെയ്​തതായി അധികൃതർ പറഞ്ഞു. ക്യു എ സി ചെയർമാൻ ശൈഖ് ജബർ ബിൻ ഹമദ് ആൽഥാനിയും ചടങ്ങിൽ സംബന്​ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsevents qatar
News Summary - events qatar gulf news
Next Story