Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഉർദുഗാൻ തിങ്കളാഴ്​ച...

ഉർദുഗാൻ തിങ്കളാഴ്​ച ഖത്തറിലെത്തും

text_fields
bookmark_border
ഉർദുഗാൻ തിങ്കളാഴ്​ച ഖത്തറിലെത്തും
cancel

ദോഹ: മേഖലയിൽ ഒന്നര മാസത്തോളമായി നില നിൽക്കുന്ന  പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുമായി തുർക്കി  പ്രസിഡൻറ്​ റജബ് ത്വയ്യിബ് ഉർദുഗാൻ ഗൾഫ് പര്യടനത്തിനൊരുങ്ങുന്നു. ഖത്തർ, കുവൈത്ത്, സൗദി  അറേബ്യ എന്നീ രാജ്യങ്ങളാകും തുർക്കി പ്രസിഡൻറ്​  സന്ദർശിക്കുക. ഞായറാഴ്​ച സൗദിയിലെത്തുന്ന ഉർദുഗാൻ  തിങ്കളാഴ്​ചയാണ്​ ഖത്തറിലേക്ക്​ തിരിക്കുക. ശേഷം  കുവൈത്തും സന്ദർശിക്കും. 
ജർമനിയിലെ ഹാംബർഗിൽ  സമാപിച്ച ജി20 ഉച്ചകോടിക്ക് ശേഷം  ഉർദുഗാൻ ഗൾഫ് മേഖല സന്ദർശിക്കുമെന്ന്​ അറിയിച്ചിരുന്നു.  പട്ടാള അട്ടിമറി ശ്രമം പരാജയപ്പെടുത്തിയതി​​​െൻറ ഒന്നാം  വാർഷികാഘോഷം കഴിഞ്ഞ ഉടനെ പര്യടനം നടത്തുമെന്ന്  പ്രസിഡൻറ് വക്താവും വ്യക്​തമാക്കി. കുവൈത്ത് നടത്തിവരുന്ന  മധ്യസ്​ഥ ശ്രമങ്ങൾക്ക് നേരത്തെ തന്നെ തുർക്കി പിന്തുണ  അറിയിച്ചിരുന്നു.  
അതിനിടെ ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​  ആൽഥാനി, ഉർദുഗാനുമായി ടെലഫോൺ സംഭാഷണം  നടത്തി. തുർക്കിയുടെ ദേശീയ, ജനാധിപത്യ  ദിനാഘോഷത്തിൽ ആശംസയറിയിക്കാനാണ്​ അമീർ വിളിച്ചത്​.  ഇതോടൊപ്പം മേഖലയിലെ സംഭവവികാസങ്ങളും  സംഭാഷണ വിഷയമായി. ഖത്തറിന് മേൽ അയൽ രാജ്യങ്ങൾ  ഏർപ്പടുത്തിയ ഉപരോധം അംഗീകരിക്കാൻ കഴിയില്ലെന്ന  നിലപാടാണ് തുർക്കി സ്വീകരിക്കുന്നത്​. ഉപരോധം നീക്കുന്നതിന് ഈ രാജ്യങ്ങൾ മു​േമ്പാട്ടു​വെച്ച  ഉപാധികളെ ഉർദുഗാൻ വിമർശിച്ചിരുന്നു. 
സഹോദരങ്ങൾക്കടിയിൽ ഉണ്ടാകുന്ന ഭിന്നതകൾ ആർക്കും ഉപകാരം ചെയ്യില്ല എന്നാണ് അദ്ദേഹം പ്രതികരിച്ചത്.  എത്രയും വേഗം മേഖലയിൽ സമാധാനം പുനസ്​ഥാപിക്കാൻ  എല്ലാവരും മുൻകൈ എടുക്കണമെന്നും ഉർദുഗാൻ  ആവശ്യപ്പെട്ടിരുന്നു. ഉപരോധം ആരംഭിച്ചതിന് ശേഷം മേഖല  സന്ദർശിക്കുന്നത് രണ്ടാമത്തെ രാഷ്​ട്രത്തലവനാണ് ഉർദുഗാൻ.  കഴിഞ്ഞ ദിവസം സുഡാൻ പ്രസിഡൻറ്​ ഉമർ ബഷീർ  കുവൈത്തും സൗദി അറേബ്യയും  സന്ദർശിച്ചിരുന്നു. 
ഖത്തറിൽ സൈനിക താവളം അടക്കമുള്ള  തുർക്കിയുടെ പ്രസിഡൻറ് എന്ന നിലക്ക് ഉർദുഗാ​​െൻറ  സന്ദർശനത്തിന്​ വലിയ പ്രധാന്യമാണ് നിരീക്ഷകർ കൽപിക്കുന്നത്. ഉപരോധ രാജ്യങ്ങൾ മുന്നോട്ടുവെച്ച  ഉപാധികളിൽ ഖത്തറിലെ തുർക്കി സൈനിക താവളം  ഒഴിവാക്കണമെന്ന നിർദേശമുള്ള സാഹചര്യത്തിൽ  പ്രത്യേകിച്ചും. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Erdoganturkeyqatarmalayalam newsgulfnews
News Summary - erdogan visits qatar on monday-qatar-gulfnews
Next Story