Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ശ​ര​ണ​ർ​ക്കാ​യി...

അ​ശ​ര​ണ​ർ​ക്കാ​യി ഇ​താ  വി​ശാ​ല​മാ​യ ഒ​രു ന​ടു​മു​റ്റം

text_fields
bookmark_border
അ​ശ​ര​ണ​ർ​ക്കാ​യി ഇ​താ  വി​ശാ​ല​മാ​യ ഒ​രു ന​ടു​മു​റ്റം
cancel
camera_alt?????? ??????????? ?????????????? ??????????? ??????????? ???????? ???????????? ???????????????? ?????????? ???????? ?.???.???.????? ????????????? ????????? ???????????????, ??????????? ?????? ??????????????, ?????????? ?????????? ????????? ??????? ?????????? ??????????? ????????????

ദോ​ഹ: ആ​ഘോ​ഷ​ത്തിെ​ൻ​റ വേ​റി​ട്ട മാ​തൃ​ക സൃ​ഷ്​​ടി​ച്ച് ക​ൾ​ച്ച​റ​ൽ ഫോ​റം വ​നി​താ കൂ​ട്ടാ​യ്മ​യാ​യ ന​ടു​മു​റ്റം. ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ്പ​റേ​ഷ​ൻ പേ​ഷ്യ​ൻ​റ്​ റി​ക്ക​വ​റി സെ​ൻ​റ​റി​ൽ ഈ ​വ​ർ​ഷ​ത്തെ ഓ​ണം–​ഈ​ദ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചാ​ണ് ന​ടു​മു​റ്റം മാ​തൃ​ക സൃ​ഷ്​​ടി​ച്ച​ത്. ദീ​ർ​ഘ​കാ​ലം ആ​ശു​പ​ത്രി കി​ട​ക്ക​ക​ളി​ൽ ക​ഴി​ഞ്ഞി​ട്ടും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ ആ​ശു​പ​ത്രി വി​ടാ​നോ നാ​ട്ടി​ൽ​പോ​കാ​നോ സാ​ധി​ക്കാ​ത്ത രോ​ഗി​ക​ൾ​ക്ക് ഓ​ണ​സ​ദ്യ ന​ൽ​കി. ക​ലാ​വി​രു​ന്നും പൂ​ക്ക​ള​വും ഒ​രു​ക്കി.​അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യു​ള്ള ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ മാ​തൃ​ക​പ​ര​മാ​ണെ​ന്നും ഇ​ത്ത​രം ആ​ളു​ക​ൾ​ക്കു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ.​സി.​ബി.​എ​ഫിെ​ൻ​റ പി​ന്തു​ണ എ​ന്നും ക​ൾ​ച്ച​റ​ൽ ഫോ​റ​ത്തി​നു​ണ്ടാ​കു​മെ​ന്നും ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ൻ​റ് ഡേ​വീ​സ്​ എ​ട​കു​ള​ത്തൂ​ർ പ​റ​ഞ്ഞു. 

ക​ൾ​ച്ച​റ​ൽ ഫോ​റ​ത്തിെ​ൻ​റ കാ​രു​ണ്യ ഹ​സ്​​ത​വും സ്​​നേ​ഹ​വും സ​മൂ​ഹ​ത്തിെ​ൻ​റ എ​ല്ലാ ത​ല​ങ്ങ​ളി​ലു​ള​ള​വ​ർ​ക്കൊ​പ്പം  ഉ​ണ്ടാ​കു​മെ​ന്ന്​ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ക​ൾ​ച്ച​റ​ൽ ഫോ​റം പ്ര​സി​ഡ​ൻ​റ് താ​ജ് ആ​ലു​വ പ​റ​ഞ്ഞു. കാ​ൻ​സ​ർ സെ​ൻ​റ​റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ത​ങ്കം.​വി.​പ​ണി​ക്ക​ർ സം​സാ​രി​ച്ചു. ഐ.​സി.​ബി.​എ​ഫ് പ്ര​തി​നി​ധി​ക​ളാ​യ നി​വേ​ദി​ത കേ​ത്ക​ർ, മാ​ലാ കൃ​ഷ്ണ​ൻ, ക​ൾ​ച്ച​റ​ൽ ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ണി മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ന​ടു​മു​റ്റം പ്ര​വ​ർ​ത്ത​ക ഡോ. ​അ​മീ​ന ഇ​ർ​ഷാ​ദ് രോ​ഗി​ക്ക്​ ന​ൽ​കി​യ സ​ഹാ​യം താ​ജ് ആ​ലു​വ​യും ഐ.​സി.​ബി.​എ​ഫ് സ​ഹാ​യം ഡേ​വി​സ്​ എ​ട​ക്കു​ള​ത്തൂ​രും വി​ത​ര​ണം ചെ​യ്തു. ആ​ബി​ദ സു​ബൈ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ന​ജ്​​ല സ​മ​ദ് ഗാ​നാ​ലാ​പ​നം ന​ട​ത്തി. കാ​ൻ​സ​ർ സെ​ൻ​റ​ർ ജീ​വ​ന​ക്കാ​രാ​യ ര​തി​പി​ള​ള, നീ​ലം, ഹാ​ൻ​സ്​ ജേ​ക്ക​ബ്, നൂ​ർ​ജ​ഹാ​ൻ, ന​ടു​മു​റ്റം പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newscultural forum
News Summary - cultural forum-qatar-gulf news
Next Story