Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസാന്ത്വന, ചെയർമാൻ...

സാന്ത്വന, ചെയർമാൻ ഫണ്ട്​, പിന്നെ കാരുണ്യവും

text_fields
bookmark_border
സാന്ത്വന, ചെയർമാൻ ഫണ്ട്​, പിന്നെ കാരുണ്യവും
cancel

നോർക്കയുടെ ചുമതലയുള്ള മന്ത്രിയുടെ പ്രവാസികൾക്കുള്ള പ്രത്യേക സഹായനിധിയാണ്​ ‘സാന്ത്വന’. തിരിച്ചെത്തിയ, നിലവിൽ വിദേശത്ത്​ ജോലി ചെയ്യാത്തവർക്കാണ്​ ഇതിലൂടെ സഹായം ലഭിക്കുക.
•    പ്രവാസികൾക്കോ അവരുടെ ആശ്രിതരായ കുടുംബാംഗങ്ങൾക്കോ കാൻസർ, ഹൃദയ ശസ്​ത്രക്രിയ, കിഡ്​നി രോഗം തുടങ്ങിയവക്ക്​ ചികിൽസക്കായി 50,000 രൂപ വരെ ലഭിക്കും
•    തിരിച്ചെത്തിയ പ്രവാസികൾ മരിച്ചാലുള്ള ധനസഹായം പരമാവധി 1,00,000 രൂപ വരെ.
•    പ്രവാസികളുടെ പെൺമക്കളുടെ വിവാഹചെലവുകൾക്ക്​ 15,000 രൂപ വരെ. 
•    അംഗവൈകല്യമോ മറ്റോ സംഭവിക്കുന്ന ഘട്ടത്തിൽ കൃത്രിമ കാലുകൾ, ഉൗന്നുവടി, വീൽചെയർ തുടങ്ങിയവ വാങ്ങുന്നതിന്​ 10,000 രൂപ വരെ കിട്ടും.   
അർഹത ആർക്ക്​?
•    അപേക്ഷക​​െൻറ വാർഷിക കുടുംബവരുമാനം 1,00,000 രൂപയിൽ അധികമാകാൻ പാടില്ല. 
•    അപേക്ഷകർ ഇന്ത്യക്ക്​ പുറത്ത്​ രണ്ട്​ വർഷമെങ്കിലും താമസിച്ചവരായിരിക്കണം. 
•    തിരിച്ചെത്തിയിട്ട്​ വിദേശത്ത്​ ജോലി ചെയ്​തത്ര കാലയളവിനുള്ളിൽ അപേക്ഷിക്കണം. അതായത്​ വിദേശത്ത്​ മൂന്ന്​ വർഷമാണ്​ ജോലി ചെയ്​തതെങ്കിൽ നാട്ടിൽ തിരിച്ചെത്തിയിട്ടും മൂന്ന്​ വർഷം. ഇതിൽ ഏതാണോ കുറവ്​ ആ സമയത്ത്​ തന്നെ അപേക്ഷ നൽകിയിരിക്കണം. അല്ലാത്തവ സ്വീകരിക്കില്ല.
•    അപേക്ഷ നൽകു​േമ്പാഴും സഹായം സ്വീകരിക്കു​േമ്പാഴും ജോലിയുണ്ടാകാൻ പാടില്ല.
•    ഒന്നിൽ കൂടുതൽ തവണ ഇൗ പദ്ധതി വഴി സഹായം ലഭിക്കില്ല.

എന്തൊക്കെ രേഖകൾ​?
ചികിൽസാസഹായം: പാസ്​പോർട്ട്​, റേഷൻകാർഡ്​, വരുമാനസർട്ടിഫിക്കറ്റ്​, മെഡിക്കൽ സർട്ടിഫിക്കറ്റ്​, മെഡിക്കൽ ബില്ലുകൾ.
മരണാനന്തര സഹായം: പാസ്​പോർട്ട്​, റേഷൻകാർഡ്​, വരുമാനസർട്ടിഫിക്കറ്റ്​, അപേക്ഷക​​െൻറ തിരിച്ചറിയൽ കാർഡ്​, പ്രവാസിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖ, മരണസർട്ടിഫിക്കറ്റ്​.
വിവാഹസഹായം: പാസ്​പോർട്ട്​, റേഷൻകാർഡ്​, വരുമാനസർട്ടിഫിക്കറ്റ്​, തദ്ദേശസ്വയംഭരണസ്​ഥാപനങ്ങളിൽ നിന്ന്​ ലഭിച്ച വിവാഹസർട്ടിഫിക്കറ്റ്​, പ്രവാസിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖ.
കൃത്രിമ കാൽ, വീൽചെയർ തുടങ്ങിയവക്കുള്ള സഹായം: പാസ്​പോർട്ട്​, റേഷൻ കാർഡ്​, വരുമാനസർട്ടിഫിക്കറ്റ്​, ഡോക്​ടറുടെ കുറിപ്പുകൾ, ഉപകരണങ്ങൾ വാങ്ങിയ ബില്ലി​​​െൻറ കോപ്പി. 

ചെയർമാൻ ഫണ്ട്​
നോ​ർ​ക്ക–​റൂ​ട്ട്സ്​ ചെ​യ​ർ​മാ​ൻ ഫണ്ടാണ്​ പ്രവാസികൾക്ക്​ ആനുകൂല്യങ്ങൾ ലഭിക്കുന്ന മറ്റൊരു പദ്ധതി. നോർക്കയുടെ ഡയറക്​ടർ ബോർഡ്​ നടത്തുന്ന പദ്ധതിയാണിത്​. സർട്ടിഫിക്കറ്റ്​ അറ്റസ്​റ്റേഷൻ നടത്തുന്ന നോർക്കക്ക്​ ഇതിലൂടെ ലഭിക്കുന്ന വരുമാനത്തി​​െൻറ 10 ശതമാനം തുകയാണ്​ ഇൗ ഫണ്ടിലേക്ക്​ നീക്കി വെക്കുന്നത്​. 
ചുരുങ്ങിയത്​ രണ്ട്​ വർഷം വിദേശത്ത്​ ഉണ്ടായിരുന്ന, വാർഷിക കുടുംബവരുമാനം ഒരു ലക്ഷത്തിൽ കൂടാത്തവർക്ക്​ അപേക്ഷിക്കാം. പ്രവാസിയുടെ ആശ്രിതനും സഹായത്തിന്​ അർഹതയുണ്ട്​.

ചി​കി​ൽ​സ​ാഹാ​യം, മ​ര​ണാ​ന​ന്ത​ര​സ​ഹാ​യം എ​ന്നി​വ ന​ൽ​കി​ വ​രു​ന്നു. എന്നാൽ ‘സാ​ന്ത്വ​ന പ​ദ്ധ​തി’ വ​ഴി ധ​ന​സ​ഹാ​യം ല​ഭി​ച്ച​വ​ർ​ക്ക് ചെ​യ​ർ​മാ​ൻ ഫണ്ട്​ ​വ​ഴി ആ​നു​കൂ​ല്യ​ം ല​ഭി​ക്കില്ല. ഒ​ന്നി​ൽ കൂ​ടു​ത​ൽ ത​വ​ണ സ​ഹാ​യം ല​ഭി​ക്കു​കയുമില്ല. നോ​ർ​ക്ക–​റൂ​ട്ട്സി​​െൻറ തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം ഓ​ഫീ​സു​ക​ളി​ൽ അ​പേ​ക്ഷ ന​ൽ​കാ​ം. അപേക്ഷാഫോം http://www.norkaroots.net/Forms/chairmanfund.pdf ഇൗ വെബ്​സൈറ്റ്​ ലിങ്കിൽ നിന്ന്​ ലഭിക്കും.
 

മൃതദേഹം നാട്ടിലെത്തിക്കാൻ ‘കാരുണ്യം’
പ്രവാസിമലയാളികൾ വിദേശത്ത്​ മരിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്​ ചെലവായതിലേക്ക്​ 50,000 രൂപയാണ്​ ഇൗ പദ്ധതിയിലൂടെ ലഭിക്കുക. 
വേണ്ട രേഖകൾ: പ്ര​വാ​സി​കാ​ല​യള​വ് തെ​ളി​യി​ക്കു​ന്നതി​ന് പ്ര​വാ​സി​യു​ടെ റ​ദ്ദ് ചെ​യ്ത പാ​സ്​പോ​ർ​ട്ടി​​െൻറ വി​സ പ​തി​ച്ച പേ​ജു​കളു​ടെ പകർപ്പ്​. ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ ഇതിൽ സാ​ക്ഷ്യപ്പെ​ടു​ത്തി​യിരിക്കണം. മൃ​ത​ദേ​ഹം കൊണ്ടുവ​രു​ന്നതി​നുള്ള പ​ണം സ്​​ഥാ​പ​ന​മോ സ്​​പോ​ൺ​സ​റോ ചെ​ല​വാക്കി​യി​ട്ടി​ല്ല എ​ന്ന് തെളിയിക്കുന്ന രേഖകൾ. 
അ​ത​ത് എം​ബ​സി/​കോ​ൺ​സുലേ​റ്റ് എന്നിവ സാ​ക്ഷ്യപ്പെ​ടു​ത്തി​യ രേ​ഖ, ജോ​ലി ചെ​യ്തി​രു​ന്ന സ്​​ഥാ​പ​ന​ത്തി​ൽ​നി​ന്നു​ള്ള സ​ർ​ട്ടി​ഫി​ക്കറ്റ് എന്നിവ വേണം. ​

മൃ​ത​ദേ​ഹം കൊണ്ടു​വ​രു​ന്നതി​ന്​ ചെ​ല​വി​ട്ട പ​ണം സം​ബ​ന്ധി​ച്ച ബി​ല്ലു​ക​ൾ, ഇതിനുള്ള എ​ല്ലാ ചെ​ല​വു​ക​ളും അ​പേ​ക്ഷ​ക​ൻ ത​ന്നെ​യാ​ണ് വ​ഹി​ച്ച​ത് എ​ന്നു തെ​ളി​യി​ക്കു​ന്ന ഗ​സ​റ്റ​ഡ് ഓഫീ​സ​ർ സാ​ക്ഷ്യപ്പെ​ടു​ത്തി​യ രേ​ഖ. അ​പേക്ഷ ക​ൻ/​അ​പേ​ക്ഷ​ക​ക്ക്​ പ്ര​വാ​സി​യു​മാ​യു​ള്ള ബ​ന്ധം തെ​ളി​യി​ക്കു​ന്ന രേ​ഖ​യു​ടെ സാ​ക്ഷ്യപ്പെ​ടു​ത്തി​യ പ​ക​ർ​പ്പ്, പ്ര​വാസി​യു​ടെ നി​യ​മപ​ര​മാ​യ അ​വ​കാ​ശി​യാ​ണ് അപേക്ഷകൻ എ​ന്ന് തെ​ളി​യി​ക്കു​ന്ന അ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്കറ്റി​​െൻറ സാ​ക്ഷ്യപ്പെ​ടു​ത്തി​യ പ​ക​ർ​പ്പ്, തി​രി​ച്ചറി​യ​ൽ രേ​ഖ​യു​ടെ സാ​ക്ഷ്യപ്പെ​ടു​ത്തി​യ പ​ക​ർ​പ്പ്, കാ​രു​ണ്യം പ​ദ്ധ​തി വ​ഴി സാ​മ്പത്തി​ക സ​ഹാ​യത്തി​നാ​യി എ​ടു​ത്ത വാ​ർ​ഷി​ക വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്കറ്റിെ​ൻറ അ​സ്സ​ൽ എന്നിവയും വേണം. http://www.norkaroots.net/Forms/karunyam_form1.pdf ഇൗ വെബ്​സൈറ്റ്​ ലിങ്ക്​ വഴി അപേക്ഷാ ഫോം ലഭിക്കും.  
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:charitygulf newsmalayalam news
News Summary - charity
Next Story