Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറമദാനെ വരവേൽക്കാൻ...

റമദാനെ വരവേൽക്കാൻ രാജ്യം ഒരുങ്ങി

text_fields
bookmark_border
റമദാനെ വരവേൽക്കാൻ രാജ്യം ഒരുങ്ങി
cancel

ദോഹ: റമദാൻ ദിനങ്ങൾ ആഗതമാകാൻ ഒരു ദിവസത്തി​​​​െൻറ മാത്രം ദൈർഘ്യമുള്ളപ്പോൾ ഖത്തറിൽ ഏവരും പുണ്യനാളുകളെ ഏറ്റുവാങ്ങാനുള്ള തയ്യാറെടുപ്പിലാണ്​. സ്വദേശികളും വിദേശികളും എല്ലാം ആയ വിശ്വാസികളെല്ലാം വ്രതമനുഷ്​ഠിക്കാനുള്ള ഒരുക്കത്തിലാണ്​. സ്വദേശി , പ്രവാസി കുടുംബങ്ങൾ റമദാൻ ​കാലത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ വാങ്ങുന്ന തിരക്കിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നിരവധിപേർ.

ഇപ്പോഴും  സാധനങ്ങൾ വാങ്ങാൻ മാളുകളിലും മറ്റ്​ ഷോപ്പുകളിലും ആളുകളുടെ തിരക്കുണ്ട്​. ഭക്ഷ്യ^ഭക്ഷ്യയിതര സാധനങ്ങൾക്ക്​ വിലക്കുറവും നിരവധി ഒാഫറുകളും ഉള്ളതിനാൽ റമദാൻ കാലത്തെ ഷോപ്പിംങ്​ ആളുകൾക്ക്​ വലിയ ബാധ്യതയല്ലെന്നാണ്​ കണക്കുകൂട്ടൽ. സ്വദേശികളിൽ നിരവധിപേർ വിശുദ്ധനാളുകൾ കണക്കിലെടുത്ത്​ വീടുകൾ മോടിപ്പിടിപ്പിക്കുന്നുണ്ട്​. അതിനുപുറമെ ഇഫ്​താറുകൾക്ക്​ ​ ആയി വിപുലമായ ഒര​ുക്കങ്ങളാണ്​ നടക്കുന്നത്​. മലയാളി സമൂഹങ്ങൾക്കിടയിലും ഇഫ്​താറുകൾ നടത്താനുള്ള ഒരുക്കങ്ങൾ നടത്തികഴിഞ്ഞു.

സൗഹൃദത്തി​​​​െൻറയും ആത്​മീയതയുടെയും സാഹോദര്യത്തി​​​​െൻറയും മാനങ്ങളാണ്​ ഇഫ്​താറുകളിലൂടെ ഏവരും ഉയർത്തിക്കാട്ടുന്നത്​. ഇതിനുപുറമെ, പ്രവാസികൾ നാട്ടി​ൽ താമസിക്കുന്ന തങ്ങളുടെ ഉറ്റവർക്ക്​ റമദാൻ ആശംസകൾ നേരുകയും ഒപ്പം റമദാൻ കാലത്തേക്കുള്ള ചെലവുകൾക്കായി പണം അയക്കുകയും ചെയ്യുന്ന തെരക്കിലാണ്​. മണി എക്​സേഞ്ചുകളിൽ കഴിഞ്ഞ ദിവസങ്ങളിലായി പ്രവാസികളുടെ തിരക്ക്​ അനുഭവപ്പെടുന്നുണ്ട്​.

പുണ്യങ്ങളുടെ പൂക്കാലം വന്നെത്തു​േമ്പാൾ, പാപമോചനത്തിനായുള്ള പ്രാർത്ഥനകളാലും കൂടുതൽ നൻമ നിറഞ്ഞ ​പ്രവൃത്തികൾ ചെയ്​തും മനസിനെ നവീകരിക്കാനുളള ശ്രമത്തിലാണ്​ വിശ്വാസികൾ. റമദാൻ കാലത്ത്​ രാജ്യത്തെ സ്വകാര്യ കമ്പനികളിൽ റമദാൻ മാസത്തെ പ്രവൃത്തി സമയം ആറ് മണിക്കൂറായി കുറക്കാൻ തൊഴിൽ–സാമൂഹിക ക്ഷേമ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്​.

50,000 ഭക്ഷ്യ, ഭക്ഷ്യേതര ഉത്പന്നങ്ങളുടെ വില വർധിക്കാതിരിക്കുന്നതിന് നടപടികൾ സ്വീകരിച്ചതായി സാമ്പത്തിക വാണിജ്യ മന്ത്രാലയം അധികൃതരും  അറിയിച്ചിട്ടുണ്ട്​. റമദാൻ വിപണിയിൽ ഉത്പന്നങ്ങൾക്ക് വില സ്​ഥിരത കൊണ്ടു വരാനും അമിതവില ഈടാക്കിയുള്ള ചൂഷണം ഒഴിവാക്കാനുമാണ് നടപടി മന്ത്രാലയം കർശനമായും സ്വീകരിച്ചിരിക്കുന്നത്. ഇതും രാജ്യ​െതത്തെ സ്വ​​ദേശികൾക്കും വിദേശികൾക്കും സന്തോഷം നൽക​ുന്ന വാർത്തയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - bakakr-2
Next Story