Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​​മീ​​ർ...

അ​​മീ​​ർ സോ​​മാ​​ലി​​യ​​ൻ പ്ര​​സി​​ഡ​​ൻ​​റു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി

text_fields
bookmark_border
അ​​മീ​​ർ സോ​​മാ​​ലി​​യ​​ൻ പ്ര​​സി​​ഡ​​ൻ​​റു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി
cancel
camera_alt????????????????? ????????????????? ?????????????? ????????????????? ???????????????????? ???????? ?????? ?????? ????? ???????? ???????????????

ദോ​​ഹ: സോ​​മാ​​ലി​​യ​​ൻ പ്ര​​സി​​ഡ​​ൻ​​റ് മു​​ഹ​​മ്മ​​ദ് അ​​ബ്ദു​​ല്ലാ​​ഹി ഫ​​ർ​​മാ​​ജോ​​യു​​മാ​​യി അ​​മീ​​ർ ശൈ​​ഖ് ത​​മീം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. ജ​​റൂ​​സലം വി​ഷ​യ​​ത്തി​​ൽ ഒ.​​ഐ.​​സി വി​​ളി​​ച്ചുചേ​​ർ​​ത്ത അ​​ടി​​യ​​ന്തര ഉ​​ച്ച​​കോ​​ടി​​യോ​​ട​​നു​​ബ​​ന്ധി​​ച്ചാ​​ണ് ഇ​​സ്​​​താം​​ബൂ​​ളി​​ൽ ഇ​​രു​​രാ​​ഷ്ട്ര​​ത്ത​​ല​​വ​​ന്മാ​​രും കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി​​യ​​ത്. ഖ​​ത്ത​​റും സോ​​മാ​​ലി​​യ​​യും ത​​മ്മി​​ലു​​ള്ള ഉ​​ഭ​​യ​​ക​​ക്ഷി ബ​​ന്ധ​​വും വി​​വി​​ധ​​മേ​​ഖ​​ല​​ക​​ളി​​ൽ സ​​ഹ​​ക​​ര​​ണം ശ​​ക്ത​​മാ​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടും അ​​മീ​​റും സോമാലിയൻ പ്ര​​സി​​ഡ​​ൻ​​റും കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ ച​​ർ​​ച്ച ചെ​​യ്തു.

പ​​ര​​സ്​​​പ​​രം പ്ര​​ധാ​​ന്യ​​മു​​ള്ള വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളും ഇ​​രു​​വ​​രും ച​​ർ​​ച്ച ചെ​​യ്തു. സോ​​മാ​​ലി​​യ​​യു​​ടെ സു​​ര​​ക്ഷ​​ക്കും സ്​​​ഥി​​ര​​ത​​ക്കും സു​​സ്​​​ഥി​​ര വ​​ള​​ർ​​ച്ച​​ക്കാ​​യു​​ള്ള വി​​ക​​സ​​ന പ​​ദ്ധ​​തി​​ക​​ൾ​​ക്കും ഖ​​ത്ത​​ർ ന​​ൽ​​കി​​യ പി​​ന്തു​​ണ​​ക്ക് പ്ര​​സി​​ഡ​​ൻ​​റ് മു​​ഹ​​മ്മ​​ദ് അ​​ബ്ദു​​ല്ലാ​​ഹി ഫ​​ർ​​മോ​​ജ അ​​മീ​​റി​​ന് ന​​ന്ദി അ​​റി​​യി​​ച്ചു. അ​​മീ​​റി​​നെ അ​​നു​​ഗ​​മി​​ച്ച മ​​ന്ത്രി​​മാ​​രും ഉ​​ന്ന​​ത വ്യ​​ക്തി​​ത്വ​​ങ്ങ​​ളു​​മ​​ട​​ങ്ങു​​ന്ന സം​​ഘ​​വും കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ സം​​ബ​​ന്ധി​​ച്ചു. സോ​​മാ​​ലി​​യ​​യി​​ൽ നി​​ന്നു​​ള്ള പ്ര​​തി​​നി​​ധി സം​​ഘ​​വും സം​​ബ​​ന്ധി​​ച്ചി​​രു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarameermeetinggulf newsmalayalam newsSomalian President
News Summary - Ameer Meet to Somalian President-Qatar
Next Story