Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതുർക്കിയിൽ നിന്നും...

തുർക്കിയിൽ നിന്നും ഖത്തറിലേക്കുള്ള കയറ്റുമതി മൂന്നിരട്ടി വർധിച്ചു

text_fields
bookmark_border
തുർക്കിയിൽ നിന്നും ഖത്തറിലേക്കുള്ള കയറ്റുമതി മൂന്നിരട്ടി വർധിച്ചു
cancel
ദോഹ: തുർക്കിയിൽ നിന്നും ഖത്തറിലേക്കുള്ള വിവിധ ഉൽപന്നങ്ങളുടെ കയറ്റുമതി മൂന്നിരട്ടിയിലേറെ വർധിച്ചതായി തുർക്കിഷ് വാണിജ്യമന്ത്രി ബുലൻത് തുഫെൻക്സി പറഞ്ഞു. ജൂൺ ആരംഭിച്ച ഗൾഫ് പ്രതിസന്ധിയെ തുടർന്നാണ് സാധാരണ കയറ്റുമതി നിരക്കിൽ നിന്നും 32.5 മില്യൻ ഡോളറി​െൻറ വ്യാപാരത്തിലേക്ക് കുതിച്ചുകയറിയത്. 
പ്രതിസന്ധി ആരംഭിച്ചതിനെ തുടർന്ന് മേഖലയിലെ മധ്യസ്​ഥശ്രമങ്ങളിൽ പ്രധാനപങ്ക് വഹിക്കാൻ തുർക്കി മുന്നോട്ട് വന്നിരുന്നു. കൂടാതെ ഗൾഫ് രാജ്യങ്ങൾ ഖത്തറിനെ ഒറ്റപ്പെടുത്തിയപ്പോൾ ആദ്യമായി ഖത്തറിന് പിന്തുണയുമായി എത്തിയ പ്രധാനരാജ്യങ്ങളിലൊന്ന് തുർക്കിയായിരുന്നു. ജൂൺ അഞ്ച് മുതൽ ഖത്തറിലേക്കുള്ള വ്യാപാരം 32.5 മില്യൻ ഡോളർ കവിഞ്ഞതായും ഇതിൽ 12.5 മില്യൻ ഭക്ഷ്യവസ്​തുക്കളാണെന്നും സാധാരണ അവസ്​ഥയിൽ നിന്നും മൂന്നിരട്ടിയാണ് നിലവിലെ കയറ്റുമതിയെന്നും വാണിജ്യമന്ത്രി വ്യക്തമാക്കി. അതേസമയം, 4000 ടൺ ഭക്ഷ്യവസ്​തുക്കളുമായി തുർക്കിയിൽ നിന്നുള്ള ആദ്യ കപ്പൽ ഖത്തർ തീരത്തേക്ക് തിരിച്ചതായി തുർക്കി അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ തുർക്കിയിൽ നിന്നും 100ലധികം വിമാനങ്ങളിൽ അവശ്യസാധനങ്ങൾ ഇതിനകം തന്നെ ഖത്തറിലേക്കയച്ചിട്ടുണ്ട്. 
ഉപരോധം ഖത്തറിനെ ഒറ്റപ്പെടുത്തിയതോടെ വിവിധ മേഖലകളിൽ തുർക്കിയുടെ പിന്തുണ ശക്തമായി തുടരുകയാണ്. ഇതി​െൻറ ഭാഗമായി കഴിഞ്ഞ ദിവസം തുർക്കി സേനയിൽ നിന്നുള്ള ആദ്യ സംഘം സൈനിക പരിശീലനത്തിനായി ഖത്തറിലെത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar crisis
News Summary - -
Next Story