Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകേരളത്തിലേക്ക്​ കൂടുതൽ...

കേരളത്തിലേക്ക്​ കൂടുതൽ ഇന്ത്യൻ വിമാനങ്ങൾ പറക്കും

text_fields
bookmark_border
കേരളത്തിലേക്ക്​ കൂടുതൽ ഇന്ത്യൻ വിമാനങ്ങൾ പറക്കും
cancel

ദോഹ:  ചെറിയ പെരുന്നാൾ പ്രമാണിച്ച്​ ദോഹയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസുകള്‍ അനുവദിച്ചു.  ഇന്ത്യന്‍ സിവില്‍ വ്യോമയാന മന്ത്രാലയം അറിയിച്ചതാണ്​ ഇക്കാര്യം.  ദോഹയില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കാണ് ശനിയാഴ്ച മുതല്‍ ജൂലൈ എട്ട് വരെ എയര്‍ ഇന്ത്യയുടെ കൂടുതല്‍ വിമാനങ്ങള്‍  സർവീസ്​ നടത്തുക. 186 യാത്രക്കാരെ ഉൾക്കൊള്ളിക്കാൻ കഴിയുന്ന വിമാനങ്ങളാണ്​ സർവീസ്​ നടത്തുക.
 ​െപരുന്നാൾ പ്രമാണിച്ചും സ്​കൂൾ അവധിയായതിനാലും സ്വദേശത്തേക്ക്​ മടങ്ങുന്ന മലയാളികളുടെ എണ്ണം കൂടിയിട്ടുള്ള സാഹചര്യമാണ്​ ഇ​പ്പോഴുള്ളത്​. നാട്ടിലേക്ക്​​ പോകുന്ന പ്രതിദിനം 800നും 1,500നും ഇടയിലാണ് മലയാളികളുടെ ശരാശരി എണ്ണം. ഇൗ 
സാഹചര്യത്തിൽ അധിക വിമാനങ്ങള്‍ അനുവദിക്കണമെന്ന് പ്രവാസി സംഘടനകൾ ഖത്തറിലെ ഇന്ത്യൻ അംബാഡഡറെ കണ്ട്​ ആവശ്യപ്പെട്ടിരുന്നു.
 തുടർന്ന്​ അംബാസഡർ പി കുമരൻ ഇൗ വിഷയം വിദേശകാര്യമന്ത്രി സുഷമാ സ്വരാജി​​​െൻറ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ്​ നടപടി എന്നറിയുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story