Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമേഖലയിലെ 30 ശതമാനം...

മേഖലയിലെ 30 ശതമാനം വ്യാപാരം ഹമദ്​ പോർട്ട്​ വഴിയാക്കൽ ലക്ഷ്യം –മന്ത്രി

text_fields
bookmark_border
മേഖലയിലെ 30 ശതമാനം വ്യാപാരം ഹമദ്​ പോർട്ട്​ വഴിയാക്കൽ ലക്ഷ്യം –മന്ത്രി
cancel
camera_alt?????, ????????????? ??????? ????? ????? ????? ???????? ??????????
ദോഹ: ഖത്തറി​​െൻറ വാണിജ്യ, വ്യാപാര മേഖലയിലെ  നിർണയാക ഘടകമായ ഹമദ്​ പോർട്ടി​​െൻറ വികസനത്തിനായി  വൻ പദ്ധതികളാണ്​ അണിയറയിൽ ഒരുങ്ങുന്നതെന്ന്​ ഗതാഗത,  വാർത്താവിനിമയ മന്ത്രി ശൈഖ്​ ജാസിം സൈഫ്​ അഹ്​മദ്​  അൽസുലൈത്തി. സമീപഭാവിയിൽ മേഖലയിലെ മൊത്തം  വ്യാപാരത്തി​​െൻറ 30 ശതമാനമെങ്കിലും ഹമദ്​ പോർട്ട്​  വഴിയാക്കുകയാണ്​ ലക്ഷ്യമെന്ന്​ അദ്ദേഹം വ്യക്​തമാക്കി. 
ഹമദ്​ പോർട്ടിൽ വൻ ഭക്ഷ്യ സ്​റ്റോർ സ്​ഥാപിക്കുന്നത്​ ഇതി​​െൻറ ഭാഗമായാണ്​. ഇതുസംബന്ധിച്ച്​ ന്യൂപോർട്ട്​ പ്രൊജക്​റ്റ്​  സ്​റ്റിയറിങ്​ കമ്മിറ്റിയും അൽജാബിർ എൻജിനീയറിങ്​  കമ്പനിയും 160 കോടി റിയാലി​​െൻറ കരാർ ഒപ്പുവെച്ചത്​  കഴിഞ്ഞദിവസമാണ്​. 
ഹമദ്​ പോർട്ട്​ വഴിയുള്ള കയറ്റുമതിയും ഇറക്കുമതിയും  വൻതോതിൽ വർധിപ്പിക്കുകയാണ്​ ലക്ഷ്യം. രാജ്യത്തിനാവശ്യമായ എല്ലാ സാധനങ്ങളുടെയും ഇറക്കുമതി  വർധിപ്പിക്കും. ഒപ്പം രാജ്യത്ത്​ ഉൽപാദിപ്പിക്കുന്ന സാധനങ്ങൾ  കയറ്റി അയക്കുന്നതി​​െൻറ തോതും കൂട്ടും. അതുവഴി ഹമദ്​  പോർട്ടിനെ മേഖലയിലെ പോർട്ട്​ ഹബ്​ ആക്കി മാറ്റും –മന്ത്രി  പറഞ്ഞു. 
ഭക്ഷ്യസുരക്ഷയാണ്​ ഖത്തർ പ്രാധാന്യത്തോടെ കാണുന്ന ഒരു  മേഖലയെന്ന്​ അൽ സുലൈത്തി പറഞ്ഞു. ദേശീയ  സുരക്ഷയുടെ അവിഭാജ്യ ഘടകമാണ്​ ഭക്ഷ്യസുരക്ഷ.  അതിന്​​ രാജ്യം അതീവപ്രാധാന്യം  കൽപിക്കുന്നു. അതിനാൽ തന്നെ ഇൗ രംഗത്തെ  ഇറക്കുമതിക്കൊപ്പം നിക്ഷേപത്തിനും മുൻഗണന നൽകുന്നു –മന്ത്രി കൂട്ടിച്ചേർത്തു. ഹമദ്​ പോർട്ടിലെ വ്യാപാരം വർധിപ്പിക്കുന്നതിനായി കൂടുതൽ  കപ്പലുകൾ കൊണ്ടുവരാൻ ശ്രമം നടത്തുന്നുണ്ടെന്ന്​ മന്ത്രി  പറഞ്ഞു. പല അന്താരാഷ്​ട്ര ഷിപ്പിങ്​ കമ്പനികളുമായും  ഇക്കാര്യത്തിൽ ചർച്ച നടത്തിവരികയാണെന്നും ഉടൻ വിവിധ  കരാറുകളിലെത്തുമെന്നും അദ്ദേഹം വ്യക്​തമാക്കി. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hamad port
News Summary - -
Next Story