Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവനിതാ ആഘോഷം...

വനിതാ ആഘോഷം ശ്രദ്ധേയമായി

text_fields
bookmark_border
വനിതാ ആഘോഷം ശ്രദ്ധേയമായി
cancel

ദോഹ: എഫ്.സി.സി വനിതാവേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന വനിതാ ആഘോഷം ഇന്ന് സമാപിക്കും. 
കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടന്നുവരുന്ന ആഘോഷത്തില്‍ മലയാളി വനിതകളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. മല്‍സരങ്ങളില്‍ പ്രതിഭകളുടെ മിന്നലാട്ടം ഉണ്ടായി. ആദ്യദിവസം മാപ്പിളപ്പാട്ട്, ലളിതസംഗീതം എന്നിവയിലായിരുന്നു മല്‍സരം. 
ആലാപന മധുരിമകൊണ്ട് മല്‍സരങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. ഇന്നലെ രാവിലെ ക്ളേ മോഡലിംങ്, കൊളാഷ്, ചിത്രരചന തുടങ്ങിയവ നടന്നു. ക്ളേ മോഡലിങില്‍ വിഷയം പൂക്കുടയായിരുന്നു. 
കൊളാഷ് വിഷയം ‘വധു’ എന്നതായിരുന്നു.  പുതിയ തലമുറകളില്‍ മാറിമറിയുന്ന വധുസങ്കല്‍പ്പങ്ങള്‍ കടലാസുകളില്‍ എളുപ്പം രൂപം കൊണ്ടു.
ഉച്ചക്കുശേഷം കഥാപ്രസംഗം, മൈം എന്നീ മല്‍സരങ്ങള്‍ നടന്നു. 
ഇന്നും കലാമല്‍സരങ്ങള്‍ ഉണ്ട്. 
നാടകപ്രവര്‍ത്തകനും ഗായകനുമായ അന്‍വര്‍ ബാബു വടകരയാണ്  ഫെസ്റ്റിവല്‍  ഉത്ഘാടനം ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story