Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightചൊവ്വാഴ്ച മുതൽ...

ചൊവ്വാഴ്ച മുതൽ മഴക്ക്  സാധ്യതയെന്ന് കാലാവസ്​ഥ വകുപ്പ്

text_fields
bookmark_border
ചൊവ്വാഴ്ച മുതൽ മഴക്ക്  സാധ്യതയെന്ന് കാലാവസ്​ഥ വകുപ്പ്
cancel
ദോഹ: കാത്തിരിപ്പുകൾക്ക് വിരാമമിട്ട് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച മുതൽ മഴക്ക് തുടക്കം കുറിക്കുമെന്ന് കാലാവസ്​ഥാ നിരീക്ഷണവകുപ്പ് പ്രകടിപ്പിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ മഴയുടെ അളവിൽ ക്രമാതീതമായി വർധനവുണ്ടാകുമെന്നും ഇതിെൻറ ഭാഗമായി തന്നെ വരും ദിനങ്ങളിൽ കാലാവസ്​ഥ സന്തുലിതമായിരിക്കുകയില്ലെന്നും കാലാവസ്​ഥാ വകുപ്പ് അറിയിച്ചു. വരും ദിനങ്ങളിൽ കാറ്റിന് ശക്തി കൂടുമെന്നും കാലാവസ്​ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഈ സമയങ്ങളിൽ പൊതുജനം ജാഗ്രത പാലിക്കണമെന്നും കടലിൽ പോകുന്നവർ ശ്രദ്ധിക്കണമെന്നും വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. 
അതേസമയം, ഒക്ടോബർ 16 മുതൽ രാജ്യത്ത് വർഷക്കാലം ആരംഭിക്കുമെന്നും രണ്ട് മാസക്കാലം നീണ്ടു നിൽക്കുമെന്നും കാലാവസ്​ഥ വകുപ്പ് പ്രവചിച്ചിരുന്നെങ്കിലും ചൂടിന് കുറവ് അനുഭവപ്പെടുകയും കനത്ത മൂടൽ മഞ്ഞ് രൂപപ്പെടുകയും ചെയ്തതല്ലാതെ മഴ ലഭിച്ചിരുന്നില്ല. രാജ്യത്തെ പള്ളികളിൽ മഴക്ക് വേണ്ടി പ്രത്യേകം പ്രാർഥന നിർവഹിക്കണമെന്ന് അമീർ ജനങ്ങളോടാവശ്യപ്പെട്ടിരുന്നു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story