Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​യി​ൻ​ഖോ​ർ...

അ​യി​ൻ​ഖോ​ർ അ​രു​വി​യി​ൽ കു​ളി​ക്കാ​ൻ ഇറ​ങ്ങ​രു​ത് ​-സി​വി​ൽ ഡി​ഫ​ൻ​സ്​     

text_fields
bookmark_border
അ​യി​ൻ​ഖോ​ർ അ​രു​വി​യി​ൽ കു​ളി​ക്കാ​ൻ ഇറ​ങ്ങ​രു​ത് ​-സി​വി​ൽ ഡി​ഫ​ൻ​സ്​     
cancel
camera_alt?????? ???? ??????????????????? ???????????
സ​ലാ​ല: സ​ലാ​ല​യി​ൽ ഖ​രീ​ഫ്​ കാ​ല​ത്തു​മാ​ത്രം ഉ​റ​വ പൊ​ട്ടു​ന്ന അ​യി​ൻ ഖോ​ർ വെ​ള്ള​ചാ​ട്ട​ത്തി​​െൻറ ഭാ​ഗ​മാ​യ അ​രു​വി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങ​രു​തെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. വ​ർ​ധി​ച്ച അ​പ​ക​ട​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ്​  നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി​യ​ത്. 
നീ​ന്താ​ൻ അ​നു​യോ​ജ്യ​മാ​യ വി​ധ​ത്തി​ലു​ള്ള​ത​ല്ല ഇൗ ​അ​രു​വി. മു​ന്ന​റി​യി​പ്പു​ക​ൾ മ​റി​ക​ട​ന്ന്​ കു​ളി​ക്കാ​നി​റ​ങ്ങു​ന്ന​വ​ർ സ്വ​യ​വും കു​ടും​ബാം​ഗ​ങ്ങ​ളെ​യും അ​പ​ക​ട​ത്തി​ൽ പെ​ടു​ത്തു​ക​യാ​ണ്​ ചെ​യ്യു​ന്ന​തെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ്​ വ​ക്​​താ​വ്​ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ കു​ളി​ക്കാ​നി​റ​ങ്ങി​യ ഒ​മ്പ​തു​വ​യ​സ്സു​കാ​ര​ൻ അ​രു​വി​യി​ൽ മു​ങ്ങി​യി​രു​ന്നു. 
സി​വി​ൽ ഡി​ഫ​ൻ​സ്​ സം​ഘം പു​റ​ത്തെ​ടു​ത്ത കു​ട്ടി​യെ ഗു​രു​ത​രാ​വ​സ്​​ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഖ​രീ​ഫ്​ സീ​സ​ണി​ൽ സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത്​ വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്കു​ള്ള റോ​ഡ്​ സി​വി​ൽ ഡി​ഫ​ൻ​സും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സും ചേ​ർ​ന്ന്​ അ​ട​ച്ചി​രു​ന്നു. 
സ​ലാ​ല​യു​ടെ  35 കി​ലോ​മീ​റ്റ​ർ അ​ക​ലെ  പ​ടി​ഞ്ഞാ​റ്​ ഭാ​ഗ​ത്ത്​ റാ​യ്​​സൂ​ത്തി​ന​ടു​ത്ത മ​ല​നി​ര​ക​ളി​ലാ​ണ്​ ഖ​രീ​ഫ്​​കാ​ല​ത്ത്​ മാ​ത്രം ഉ​ര​വം​കൊ​ള്ളു​ന്ന ഈ ​സു​ന്ദ​ര വെ​ള്ള​ച്ചാ​ട്ടം സ്​​ഥി​തി ചെ​യ്യു​ന്ന​ത്. താ​ഴെ​യാ​യി ജ​ല​സ​മൃ​ദ്ധ​മാ​യ ത​ടാ​ക​വും നി​യ​ത രൂ​പ​ങ്ങ​ളി​ല്ലാ​ത്ത പാ​റ​ക്കെ​ട്ടു​ക​ളി​ലൂ​ടെ തു​ള്ളി ഒ​ഴു​കു​ന്ന നീ​ർ​ചാ​ലു​ക​ളും ചെ​റു​ജ​ല​ധാ​ര​ക​ളു​മെ​ല്ലാം സു​ന്ദ​ര​മാ​യ കാ​ഴ്ചാ​നു​ഭൂ​തി​യാ​ണ്​ പ​ക​രു​ന്ന​ത്. ഉ​രു​ള​ൻ ക​ല്ലു​ക​ൾ നി​റ​ഞ്ഞ, വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ നി​ന്നൊ​ഴു​കു​ന്ന ജ​ലം​നി​റ​ഞ്ഞ വാ​ദി​യെ​ന്നോ വ​ഴി​യെ​ന്നോ തി​രി​ച്ച​റി​യാ​നാ​കാ​ത്ത വ​ഴി​യി​ലൂ​ടെ​യു​ള്ള യാ​ത്ര​ക്ക്​ ഫോ​ർ​വീ​ൽ വാ​ഹ​ന​ങ്ങ​ളെ മാ​ത്ര​മേ ക​ട​ത്തി​വി​ടു​ക​യു​ള്ളൂ. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newssalalamalayalam news
News Summary - salala-oman-gulf news
Next Story