Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ധ​നം നി​റ​ക്കാ​ൻ...

ഇ​ന്ധ​നം നി​റ​ക്കാ​ൻ എ​ത്തു​ന്ന​വ​ർ  സു​ര​ക്ഷാ നി​ർ​ദേ​ശ​ം പാ​ലി​ക്ക​ണം 

text_fields
bookmark_border
ഇ​ന്ധ​നം നി​റ​ക്കാ​ൻ എ​ത്തു​ന്ന​വ​ർ  സു​ര​ക്ഷാ നി​ർ​ദേ​ശ​ം പാ​ലി​ക്ക​ണം 
cancel

മ​സ്​​ക​ത്ത്​: ഇ​ന്ധ​നം നി​റ​ക്കാ​ൻ ഫ്യു​വ​ൽ സ്​​റ്റേ​ഷ​നു​ക​ളി​ൽ എ​ത്തു​ന്ന​വ​ർ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളു​ടെ ഭാ​ഗ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്. ത​ങ്ങ​ളു​ടെ ഒൗ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ പോ​സ്​​റ്റ്​ ചെ​യ്​​ത വി​ഡി​യോ​യി​ലാ​ണ്​ സി​വി​ൽ ഡി​ഫ​ൻ​സ്​ സു​ര​ക്ഷാ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ള്ള​ത്. ഫ്യു​വ​ൽ സ്​​റ്റേ​ഷ​നു​ക​ളി​ൽ വാ​ഹ​നം നി​ർ​ത്തു​ന്ന​വ​ർ എ​ൻ​ജി​ൻ നി​ർ​ബ​ന്ധ​മാ​യും ഒാ​ഫ്​ ചെ​യ്യ​ണ​മെ​ന്ന​താ​ണ്​ ഇ​തി​ൽ പ്ര​ധാ​നം. 

ഫ്യു​വ​ൽ സ്​​റ്റേ​ഷ​നു​ക​ളി​ൽ തീ​പി​ടി​ത്ത​ത്തി​ന്​ ചി​ല​പ്പോ​ൾ എ​ൻ​ജി​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്​ കാ​ര​ണ​മാ​വും. ഫ്യു​വ​ൽ സ്​​റ്റേ​ഷ​നു​ക​ളി​ലെ അ​ഗ്​​നി​ബാ​ധ ഏ​റ്റ​വും അ​പ​ക​ട​ക​ര​മാ​യ ഒ​ന്നാ​ണ്. ഇ​തി​ൽ​നി​ന്ന്​ നി​ങ്ങ​ളെ​യും മ​റ്റു​ള്ള​വ​രെ​യും ര​ക്ഷി​ക്കാ​ൻ എ​ൻ​ജി​ൻ ഒാ​ഫ്​ ചെ​യ്​​തു​വെ​ന്ന്​ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന്​ യൂ​നി​ഫോം ധാ​രി​യാ​യ ഉ​ദ്യോ​ഗ​സ്​​ഥ​ൻ വി​ഡി​​യോ​യി​ൽ നി​ർ​ദേ​ശി​ക്കു​ന്നു.  എ​ൻ​ജി​ൻ  ഒാ​ഫ്​ ചെ​യ്യു​ന്ന​തി​ന്​ ഒ​പ്പം മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യ​രു​ത്. പു​ക​വ​ലി നി​ർ​ബ​ന്ധ​മാ​യും ഒ​ഴി​വാ​ക്ക​ണം. 
ഇ​ന്ധ​നം നി​റ​ക്കു​ന്ന​ത്​ സൂ​ക്ഷ്​​മ​മാ​യി നി​രീ​ക്ഷി​ക്ക​ണം. എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ചോ​ർ​ച്ച​ക​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ ഉ​ട​ൻ ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്ത​ണം. ഇ​ന്ധ​നം നി​റ​ക്ക​ൽ പൂ​ർ​ത്തി​യാ​യെ​ന്ന്​​ ഉ​റ​പ്പാ​ക്കി​യ​ശേ​ഷ​മേ വാ​ഹ​നം മു​ന്നോ​െ​ട്ട​ടു​ക്കാ​ൻ പാ​ടു​ള്ളൂ. 

ക​ണ്ടെ​യി​ന​റി​ലാ​ണ്​ ഇ​ന്ധ​നം വാ​ങ്ങു​ന്ന​തെ​ങ്കി​ൽ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും വി​ഡി​യോ​യി​ൽ പ​റ​യു​ന്നു. രാ​ജ്യ​ത്തെ എ​ല്ലാ ഫ്യു​വ​ൽ സ്​​റ്റേ​ഷ​നു​ക​ളി​ലും ഇൗ ​നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ ബോ​ർ​ഡു​ക​ൾ സ്​​ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വ​ള​രെ ചു​രു​ക്കം ഡ്രൈ​വ​ർ​മാ​രേ ഇ​ത്​ പാ​ലി​ക്കു​ന്ന​താ​യി ഉ​ള്ളൂ.  എ​ൻ​ജി​ൻ  ഒാ​ഫ്​ ചെ​യ്യാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നും മ​റ്റും നി​ര​വ​ധി തീ​പി​ടി​ത്ത​ങ്ങ​ൾ ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടു​ണ്ട്. ഡ്രൈ​വ​ർ​മാ​രു​ടെ അ​ശ്ര​ദ്ധ​യും അ​ലം​ഭാ​വ​വും മൂ​ലം ഫ്യ​ു​വ​ൽ സ്​​റ്റേ​ഷ​നു​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന അ​ഗ്​​നി​ബാ​ധ​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക ല​ക്ഷ്യ​മി​ട്ടാ​ണ്​ സി​വി​ൽ ഡി​ഫ​ൻ​സ്​ വി​ഡി​യോ പു​റ​ത്തി​റ​ക്കി​യി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newspetrol pumbs
News Summary - petrol pumbs-oman-gulf news
Next Story