Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right45ാം വ​ർ​ഷ​ത്തി​െൻറ...

45ാം വ​ർ​ഷ​ത്തി​െൻറ നി​റ​വി​ൽ മാ​ർ ഗ്രി​ഗോ​റി​യോ​സ്  ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക

text_fields
bookmark_border

മ​സ്ക​ത്ത്: മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക​യു​ടെ 45ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ന്ന്​ തു​ട​ക്ക​മാ​കും. റൂ​വി സ​െൻറ്. 
തോ​മ​സ് ച​ർ​ച്ചി​ൽ രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​നാ​ന​ന്ത​രം ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി ഇ​ന്ദ്ര​മ​ണി പാ​ണ്ഡെ നി​ർ​വ​ഹി​ക്കും. സ​ഭ​യി​ലെ​യും സ​ഹോ​ദ​രീ സ​ഭ​ക​ളി​ലെ​യും വൈ​ദി​ക​രും ഇ​ട​വ​ക പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും. വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള പ​ദ്ധ​തി​ക​ളു​ടെ​യും പ​രി​പാ​ടി​ക​ളു​ടെ​യും പ്ര​ഖ്യാ​പ​ന​വും ച​ട​ങ്ങി​ൽ ന​ട​ക്കും. എ​ട്ടു​മാ​സം നീ​ളു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കാ​ണ് ഇ​ന്ന്​ തു​ട​ക്ക​മാ​കു​ന്ന​ത്.  1972 ലാ​ണ് ഒ​മാ​നി​ൽ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ഇ​ട​വ​ക നി​ല​വി​ൽ വ​രു​ന്ന​ത്. നാ​ല​ര പ​തി​റ്റാ​ണ്ട്​ പി​ന്നി​ടു​മ്പോ​ൾ ആ​ധ്യാ​ത്മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ര​വ​ധി സാ​മൂ​ഹി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി വ​രു​ന്ന​താ​യി ഇ​ട​വ​ക വി​കാ​രി ഫാ. ​ജേ​ക്ക​ബ് മാ​ത്യു വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 

ക​ഴി​ഞ്ഞ പ​തി​നൊ​ന്ന് വ​ർ​ഷ​മാ​യി ന​ട​ത്തി വ​രു​ന്ന ത​ണ​ൽ ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​യി​ലൂ​ടെ ഇ​തി​ന​കം ആ​യി​ര​ങ്ങ​ൾ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കാ​ൻ സാ​ധി​ച്ചു. ഈ ​വ​ർ​ഷം  കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സാ സ​ഹാ​യ​മാ​യി 40ല​ക്ഷം രൂ​പ​യോ​ളം സ​മാ​ഹ​രി​ച്ച് ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണ് വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്. കൂ​ടാ​തെ, പ​രു​മ​ല സ​െൻറ്. ഗ്രി​ഗോ​റി​യോ​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ കാ​ൻ​സ​ർ കെ​യ​ർ സ​െൻറ​റി​ൽ ഡ​യാ​ലി​സി​സ് യൂ​നി​റ്റു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള ധ​ന​സ​ഹാ​യം ന​ൽ​കും. ഇ​തി​ലൂ​ടെ ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ട​വ​ക നി​ർ​ദേ​ശി​ക്കു​ന്ന നി​ർ​ധ​ന രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ ഡ​യാ​ലി​സി​സി​ന്​  സൗ​ക​ര്യം ല​ഭി​ക്കും. കൂ​ടാ​തെ വി​വാ​ഹം, വി​ദ്യാ​ഭ്യാ​സം, മ​റ്റു രോ​ഗ​ങ്ങ​ൾ​ക്കു​ള്ള ചി​കി​ത്സാ സ​ഹാ​യം, ഭ​വ​ന നി​ർ​മാ​ണം, പ​ള്ളി​ക​ളു​ടെ നി​ർ​മാ​ണം, സ്വ​യം തൊ​ഴി​ൽ ക​ണ്ടെ​ത്ത​ൽ തു​ട​ങ്ങി​യ​വ​ക്കു​ള്ള സ​ഹാ​യ​ങ്ങ​ളും 45ാം വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച്​ കൂ​ടു​ത​ലാ​യി ന​ൽ​കും. ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി കു​ടും​ബ സം​ഗ​മം, സെ​മി​നാ​റു​ക​ൾ, ആ​രോ​ഗ്യ ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സു​ക​ൾ, ച​ർ​ച്ച​ക​ൾ, മ​ല​യാ​ള​ത്തി​ലെ പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​ർ അ​ണി​നി​ര​ക്കു​ന്ന ക്രി​സ്തീ​യ ഗാ​ന​സ​ന്ധ്യ, ഭ​ക്ഷ്യ​മേ​ള എ​ന്നി​വ​യും ന​ട​ത്തും. സ​മാ​പ​ന സ​മ്മേ​ള​നം അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ചി​ൽ വി​പു​ല പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തും. സ​ഭ​യി​ലെ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​ർ, സ​ഭാ സ്ഥാ​നി​ക​ൾ, വൈ​ദി​ക​ർ, വി​വി​ധ സ​ഭാ പ്ര​തി​നി​ധി​ക​ൾ, രാ​ഷ്​​ട്രീ​യ-​സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​ർ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും ഫാ. ​ജേ​ക്ക​ബ് മാ​ത്യു പ​റ​ഞ്ഞു. റൂ​വി ച​ർ​ച്ച് കോം​പ്ല​ക്സി​ൽ ന​ട​ന്ന വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ഇ​ട​വ​ക ട്ര​സ്​​റ്റി മാ​ത്യു വ​ർ​ഗീ​സ്, കോ-​ട്ര​സ്​​റ്റി സാ​ബു കോ​ശി, സെ​ക്ര​ട്ട​റി മ​നോ​ജ് മാ​ത്യു, ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ഡ്വ. ഏ​ബ്ര​ഹാം മാ​ത്യു എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsorthodox events oman gulf news
News Summary - orthodox events oman gulf news
Next Story