എന്‍ജിനീയറിങ് മികവായി ജബല്‍ സിഫയിലേക്കുള്ള റോഡ്
text_fieldsമസ്കത്ത്: ഇത്തി ബീച്ചില്‍നിന്ന് ജബല്‍ സിഫയിലേക്കുള്ള റോഡ് എന്‍ജിനീയറിങ് രംഗത്തെ മികവിന്‍െറ സാക്ഷ്യമാകുന്നു. പുതിയ റോഡിന്‍െറ രണ്ടു കിലോമീറ്റര്‍ ഭാഗം രണ്ടു ദശലക്ഷം പാറക്കല്ലുകള്‍ മുറിച്ചുമാറ്റിയാണ് നിര്‍മിച്ചിരിക്കുന്നതെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി വക്താവ് പറഞ്ഞു. അപകടകരമായ വളവുകളില്ലാതെ നേരെയുള്ള റോഡാണ് ഇതോടെ പൂര്‍ത്തിയായത്. സുരക്ഷിതമായി വാഹനമോടിക്കാന്‍ ഇതുവഴി സാധ്യമാകും. മസ്കത്തില്‍നിന്ന് 45 കിലോമീറ്റര്‍ അകലെയാണ് ജബല്‍ സിഫ. 6.2 ദശലക്ഷം സ്ക്വയര്‍ മീറ്ററില്‍ ഇവിടെ നിര്‍മാണം പുരോഗമിക്കുന്ന ഇന്റഗ്രേറ്റഡ് ടൂറിസം ഡെവലപ്മെന്റ് പ്രോജക്ട് ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള നിക്ഷേപകരുടെയും ടൂറിസ്റ്റുകളുടെയും ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. പദ്ധതിക്ക് ഊര്‍ജം നല്കാന് ലക്ഷ്യമിട്ടാണ് യിത്തി ബീച്ചില്‍നിന്ന് പുതിയ റോഡ് നിര്‍മിക്കുന്നത്. ഈ വര്‍ഷം അവസാന പാദത്തോടെ മാത്രമേ ഈ റോഡ് പൂര്‍ണമായി പൂര്‍ത്തിയാവുകയുള്ളൂ. ടൂറിസം പദ്ധതിക്ക് പുറമെ ഇവിടത്തെ സ്വദേശികള്‍ക്കും പുതിയ റോഡ് ഏറെ ആശ്വാസമാകുമെന്ന് നഗരസഭാ വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.