Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightയോഗദിനാചരണത്തിൽ ...

യോഗദിനാചരണത്തിൽ  മികച്ച ജനപങ്കാളിത്തം

text_fields
bookmark_border
യോഗദിനാചരണത്തിൽ  മികച്ച ജനപങ്കാളിത്തം
cancel

മ​സ്​​ക​ത്ത്​: അ​ന്താ​രാ​ഷ്​​ട്ര യോ​ഗ​ദി​നാ​ച​ര​ണ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന യോ​ഗ പ്ര​ദ​ർ​ശ​ന​ത്തി​ൽ മി​ക​ച്ച ജ​ന​പ​ങ്കാ​ളി​ത്തം. ഒ​മാ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ക്​​സി​ബി​ഷ​ൻ സ​​െൻറ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ പു​റ​മെ ഒ​മാ​നി​ക​ൾ, ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രും പ​െ​ങ്ക​ടു​ത്തു. അ​യ്യാ​യി​ര​ത്തോ​ളം ​േപ​ർ എ​ക്​​സി​ബി​ഷ​ൻ സ​​െൻറ​റി​ൽ പ​രി​പാ​ടി​ക്ക്​ എ​ത്തി​യ​താ​യി ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു.

പ്ര​ദ​ർ​ശ​ന​ത്തി​ന്​ മു​ന്നോ​ടി​യാ​യി മൂ​ന്നാ​മ​ത്​ അ​ന്താ​രാ​ഷ്​​ട്ര യോ​ഗ​ദി​നാ​ച​ര​ണ​ത്തി​​​െൻറ ഭാ​ഗ​മാ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ​യും സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു. ശേ​ഷം ഒ​മാ​നി സ​ർ​ക്യൂ​ട്ട്​ റേ​സ​ർ അ​ഹ​മ്മ​ദ്​ അ​ൽ ഹാ​ർ​ത്തി​യും ഗാ​യ​ക​ൻ ഹൈ​തം മു​ഹ​മ്മ​ദ്​ റാ​ഫി​യും സ്​​ക്രീ​നി​ലെ​ത്തി. മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ ആ​ൻ​ഡ്​​ ഫൈ​നാ​ൻ​സ്​ അ​ഫെ​യേ​ഴ്​​സ്​ വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ്​ യൂ​സു​ഫ്​ ഖാ​സിം അ​ൽ സ​റാ​ഫി പ്ര​ദ​ർ​ശ​ന​ത്തി​​​െൻറ ഭാ​ഗ​മാ​യി. ഒ​മാ​നി​ൽ യോ​ഗ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്​ സ​ർ​ക്കാ​ർ എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ വെ​സ്​​റ്റ്​ ഏ​ഷ്യ ഡി​പ്പാ​ർ​ട്ട്​​മ​​െൻറ്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ശൈ​ഖ്​ ഹി​ലാ​ൽ മ​ർ​ഹൂ​ൻ സാ​ലെം അ​ൽ മ​അ്​​മ​രി​യും പ​െ​ങ്ക​ടു​ത്തു. പ​െ​ങ്ക​ടു​ക്കാ​നെ​ത്തി​യ​വ​ർ​ക്ക്​ ടീ​ഷ​ർ​ട്ടും പാ​യ​യും സൗ​ജ​ന്യ​മാ​യി ന​ൽ​കു​ക​യും ചെ​യ്​​തു.   ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ​ക്ല​ബ്​ അ​ട​ക്കം വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സൂ​ർ,സ​ലാ​ല എ​ന്നി​വി​ട​ങ്ങ​ളി​ലും ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
News Summary - oman yoga
Next Story