Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightക​ട​ലാ​മ​ക​ളു​ടെ...

ക​ട​ലാ​മ​ക​ളു​ടെ സം​ര​ക്ഷ​ണം: വി​പു​ല​മാ​യ ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തും 

text_fields
bookmark_border
ക​ട​ലാ​മ​ക​ളു​ടെ സം​ര​ക്ഷ​ണം: വി​പു​ല​മാ​യ ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തും 
cancel
camera_alt?????? ??? ????????? ??????????????? ????????????? ????????????
മ​സ്​​ക​ത്ത്​: ക​ട​ലാ​മ​ക​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി വി​പു​ല​മാ​യ ബോ​ധ​വ​ത്​​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന്​ എ​ൻ​വ​യ​ൺ​മ​െൻറ​ൽ സൊ​സൈ​റ്റി (ഇ.​എ​സ്.​ഒ) പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം സൂ​റി​ന​ടു​ത്ത റാ​സ​ൽ​ജി​ൻ​സ്​ തീ​ര​ത്ത്​ ഡ​സ​ൻ ക​ണ​ക്കി​ന്​ ക​ട​ലാ​മ​ക​ളെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൂ​ടു​ത​ൽ ബോ​ധ​വ​ത്​​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തേ​ണ്ട​തി​​െൻറ ആ​വ​ശ്യ​ക​ത​യി​ലേ​ക്ക്​ വി​ര​ൽ ചൂ​ണ്ടു​ന്ന​താ​ണ്. മ​നു​ഷ്യ​​െൻറ ഇ​ട​പെ​ട​ലു​ക​ൾ ഒ​മാ​ൻ തീ​ര​ത്തെ ക​ട​ലാ​മ​ക​ൾ​ക്ക്​ ഏ​റെ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ട്. മ​ത്സ്യ​ബ​ന്ധ​ന​വ​ല​ക​ളി​ൽ കു​രു​ങ്ങു​ന്ന​താ​ണ്​ പ്ര​ധാ​ന ഭീ​ഷ​ണി. തീ​ര​ത്തും പു​റം​ക​ട​ലി​ലും ഇൗ ​സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. 
ബോ​ധ​വ​ത്​​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ഒ​പ്പം അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന​വും അ​തു​മൂ​ലം ക​ട​ലാ​മ​ക​ൾ ന​ശി​ക്കു​ന്ന​തു​മാ​യ സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ അ​ധി​കൃ​ത​രു​മാ​യി ചേ​ർ​ന്ന്​ പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​മെ​ന്ന്​ ഇ.​എ​സ്.​ഒ പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു. ചി​ല ആ​മ​ക​ൾ പ്ര​കൃ​ത്യാ​ലു​ള്ള കാ​ര​ണ​ങ്ങ​ളാ​ലും മ​റ്റു ചി​ല​ത്​ മ​നു​ഷ്യ​​െൻറ ഇ​ട​പെ​ട​ലു​ക​ൾ മൂ​ല​വു​മാ​ണ്​ ച​ത്ത​തെ​ന്ന്​ പ​രി​സ്​​ഥി​തി കാ​ലാ​വ​സ്​​ഥാ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ ജൈ​വ​വൈ​വി​ധ്യ​വി​ഭാ​ഗം മേ​ധാ​വി എ​ൻ​ജി​നീ​യ​ർ അ​ഹ​മ്മ​ദ്​ അ​ൽ ശു​കൈ​ലി​യും പ​റ​ഞ്ഞു. അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ആ​മ​ക​ളു​ടെ നാ​ശ​ത്തി​ന്​ പ്ര​ധാ​ന കാ​ര​ണ​മാ​യി പ​റ​യാ​ൻ ക​ഴി​യി​ല്ല. വ​ർ​ധി​ച്ച ബോ​ധ​വ​ത്​​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​യി ഇ​ത്ത​രം അ​ന​ധി​കൃ​ത മ​ത്സ്യ ബ​ന്ധ​നം ഏ​റെ കു​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും അ​ൽ ഷു​കൈ​ലി അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
News Summary - oman tortoise
Next Story