ഒമാൻ ടെൽ അതിവേഗ ഇൻറർനെറ്റ്: വടക്കൻ ബാത്തിനയിൽ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചു
text_fieldsസൊഹാർ: ഒമാൻടെല്ലിെൻറ അതിവേഗ ഇൻറർനെറ്റ് സേവനം വടക്കൻ ബാത്തിനയിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഫൈബർ ഒപ്റ്റിക് സാേങ്കതികതയിൽ (എഫ്.ടി.ടി.എച്ച്) അധിഷ്ഠിതമായ ഇൗ സംവിധാനം സൊഹാർ, സുവൈഖ്, സഹം, ഷിനാസ്, ലിവ എന്നിവിടങ്ങളിലും ലഭ്യമാകുമെന്ന് ഒമാൻടെൽ വാർത്താകുറിപ്പിൽ അറിയിച്ചു.
സൊഹാറിലെ മുവൈല, ലിവയിലെ ലിവ അൽ ജദീദ, അൽ ഷാബിയ, അൽ അഖർ, അൽ സാഫിയ, ഷിനാസിലെ അൽ ബലീദ, സഹമിലെ ദീൽ അൽ ബറൈക്, ബത്തേഹ അൽ സാഹിൽ, അൽ ഖുർഹ, ബത്തേഹ ഹിലാൽ, അൽ ഷുറൈസ തുടങ്ങിയ സ്ഥലങ്ങളിലെ ഉപഭോക്താക്കൾക്ക് അതിവേഗ ഇൻറർനെറ്റ് സംവിധാനത്തിന് അപേക്ഷിക്കാമെന്ന് ഒമാൻടെൽ അധികൃതർ അറിയിച്ചു. ശബ്ദം, ഡാറ്റ, െഎ.പി.ടി.വി സേവനങ്ങൾ ഫൈബർ ഒപ്റ്റിക്സ് സംവിധാനത്തിലൂടെ ലഭ്യമാക്കുന്ന ഒമാനിലെ ഏക ടെലികോം സേവനം ഒമാൻ ടെല്ലിേൻറതാണ്. ആകർഷകമായ നിരക്കുകളിൽ ഇത് ലഭ്യമാണ്.
200 എം.ബി.പി.എസ് വരെ വേഗം ലഭിക്കുന്നതിനാൽ ഒാൺലൈൻ ഗെയ്മിങ്, വീഡിയോ സ്ട്രീമിങ് പ്രേമികൾക്ക് ഇത് ഉപകാരപ്രദമാണ്. ഉപഭോക്താക്കൾക്ക് ആദ്യത്തെ മാസം ഇൻറർനെറ്റ് സൗജന്യമായിരിക്കും. സൗജന്യ വൈഫൈ റൂട്ടറും ലഭിക്കും. നിലവിലെ എ.ഡി.എസ്.എൽ ഉപഭോക്താക്കൾക്ക് അതേ ഫിക്സഡ് ലൈൻ നമ്പർ ഉപയോഗപ്പെടുത്തി തന്നെ പുതിയ സേവനത്തിലേക്ക് മാറാൻ കഴിയും. മൂല്യവർധിത സേവനങ്ങൾ അധിക പണം അടച്ച് സബ്സ്ക്രൈബ് ചെയ്യാനും ഉപഭോക്താക്കൾക്ക് സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.