ട്രസ്റ്റ് ഓയില്ഫീല്ഡ് ഒമാന്‍ ക്രിക്കറ്റ് ലീഗ്: എഫ് ഡിവിഷന് ചാമ്പ്യന്മാര്
text_fieldsമസ്കത്ത്: അപരാജിത കുതിപ്പോടെ ട്രസ്റ്റ് ഓയില്ഫീല്ഡ് ഒമാന്‍ ക്രിക്കറ്റ് ലീഗിന്‍െറ എഫ് ഡിവിഷന് ചാമ്പ്യന്മാരായി. ഫൈനലില്‍ മെക്കാമെക്ക് റോയലിനെ 86 റണ്‍സിന് തോല്പിച്ച ട്രസ്റ്റ് ബോണസ് പോയന്‍േറാടെയാണ് കിരീടമുയര്‍ത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ട്രസ്റ്റ് നിര്‍ദിഷ്ട 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. 33 പന്തില്‍ 49 റണ്‍സെടുത്ത ഷാഹിദ് മഹ്മൂദ് ആണ് ടോപ് സ്കോറര്‍.
22 പന്തില്‍ 37 റണ്‍സെടുത്ത കമര്‍ നാസിര്‍, 19 പന്തില്‍ 25 റണ്‍സെടുത്ത മുഷീര്‍, 12 പന്തില്‍ 24 റണ്‍സെടുത്ത ഷംസുദ്ദീന് ഇര്ഫാന് എന്നിവരാണ് ട്രസ്റ്റിന് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മെക്കാമെക്ക് റോയല്‍ 19.3 ഓവറില്‍ 110 റണ്‍സ് എടുക്കുമ്പോഴേക്കും എല്ലാ വിക്കറ്റും നഷ്ടമായി.
മെക്കാമെക്കിന് വേണ്ടി സെബാസ്റ്റ്യന്‍ സജീവ് 20 റണ്‍സും മുഹമ്മദ് 17 റണ്‍സുമെടുത്തു.
ട്രസ്റ്റിനുവേണ്ടി ഖുറം റാഷിദ് 12 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും വിജേഷ് 20 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റുമെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.