Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ സ​യ​ൻ​സ്​...

ഒ​മാ​ൻ സ​യ​ൻ​സ്​ ഫെ​സ്​​റ്റി​വ​ലി​ന്​24ന്​ ​തു​ട​ക്ക​മാ​കും

text_fields
bookmark_border
Oman science festival
cancel
camera_alt????????? ?????????????????? ?????????? ??????? ?????????????????????
മ​സ്​​ക​ത്ത്​: ഒ​മാ​ൻ സ​യ​ൻ​സ്​ ഫെ​സ്​​റ്റി​വ​ൽ ഇൗ​മാ​സം 24 മു​ത​ൽ 28 വ​രെ ന​ട​ക്കും. ഇ​താ​ദ്യ​മാ​യാ​ണ്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ഇ​ത്ത​രം ഒ​രു പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്. ശാ​സ്​​ത്ര മേ​ഖ​ല​യി​ലെ ന​വീ​നാ​ശ​യ​ങ്ങ​ളു​ടെ ക​ണ്ടെ​ത്ത​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ്​ ഫെ​സ്​​റ്റി​വ​ലി​​െൻറ ല​ക്ഷ്യ​മെ​ന്ന്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ലെ എ​ജു​ക്കേ​ഷ​ൻ പ്ലാ​നി​ങ്​ ആ​ൻ​ഡ്​ ഹ്യൂ​മ​ൻ റി​സോ​ഴ്​​സ​സ്​ വി​ഭാ​ഗം അ​ണ്ട​ർ സെ​ക്ര​ട്ട​റി സൗ​ദ്​ ബി​ൻ സാ​ലിം അ​ൽ ബ​ലൂ​ഷി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. നി​ത്യ​ജീ​വി​ത​ത്തി​ൽ ശാ​സ്​​ത്ര​ത്തി​​െൻറ പ്രാ​ധാ​ന്യം പൊ​തു​ജ​ന​ങ്ങ​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മ​ന​സ്സി​ലാ​ക്കി​ക്കൊ​ടു​ക്കാ​നും ഇ​തു​വ​ഴി സാ​ധി​ക്കും. ര​ണ്ടു​ ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ഫെ​സ്​​റ്റി​വ​ലി​​െൻറ ഭാ​ഗ​മാ​യി മു​ന്നൂ​റോ​ളം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കും. ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, ബ​യോ​ള​ജി, മാ​ത്ത​മാ​റ്റി​ക്​​സ്, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ്, റോ​ബോ​ട്ടി​ക്​​സ്​ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​വ​സ​ര​ങ്ങ​ളൊ​രു​ക്കി മി​ക​വു​റ്റ വ്യ​ക്​​തി​ത്വ​ങ്ങ​ളെ പു​റ​ത്തു​കൊ​ണ്ടു​വ​രു​ക​യാ​ണ്​ ഫെ​സ്​​റ്റി​വ​ൽ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും സാ​ലിം അ​ൽ ബ​ലൂ​ഷി പ​റ​ഞ്ഞു. ഫെ​സ്​​റ്റി​വ​ലി​​െൻറ ആ​ദ്യ​ഘ​ട്ടം ഇൗ ​മാ​സം 24, 25 തീ​യ​തി​ക​ളി​ലാ​യി വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ന​ട​ക്കും. 26 മു​ത​ൽ 28 വ​രെ ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ്​​ എ​ക്​​സി​ബി​ഷ​ൻ സ​െൻറ​റി​ൽ ന​ട​ക്കു​ന്ന ര​ണ്ടാം​ഘ​ട്ട​ത്തി​ലാ​ണ്​ മു​ന്നൂ​റോ​ളം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ക. സ്​​കൂ​ളു​ക​ളി​ലെ​യും കോ​ള​ജു​ക​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു​ക്കു​ന്ന പ്രോ​ജ​ക്​​ടു​ക​ൾ കാ​ണു​ന്ന​തി​നും പ​ദ്ധ​തി​ക​ൾ വീ​ക്ഷി​ക്കു​ന്ന​തി​നു​മെ​ല്ലാം സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ എ​ത്ത​ണ​മെ​ന്നും സാ​ലിം അ​ൽ ബ​ലൂ​ഷി അ​ഭ്യ​ർ​ഥി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഒ​പ്പം മു​തി​ർ​ന്ന സ്വ​ദേ​ശി​ക​ളു​ടെ​യും വി​ദേ​ശി​ക​ളു​ടെ​യും ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന സ്​​റ്റാ​ളു​ക​ളും ഉ​ണ്ടാ​കും. റോ​ബോ​​ട്ടി​ക്​ പ്രോ​ഗ്രാ​മി​ങ്​ കോ​ർ​ണ​റു​ക​ളും ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsOman science festival
News Summary - Oman science festival will start on 24th
Next Story