Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​നി​ൽ  ഇൗ​യാ​ഴ്​​ച...

ഒ​മാ​നി​ൽ  ഇൗ​യാ​ഴ്​​ച ഉ​യ​ർ​ന്ന താ​പ​നി​ലക്ക്​ സാധ്യത

text_fields
bookmark_border
ഒ​മാ​നി​ൽ  ഇൗ​യാ​ഴ്​​ച ഉ​യ​ർ​ന്ന താ​പ​നി​ലക്ക്​ സാധ്യത
cancel

മ​സ്​​ക​ത്ത്​: ഒ​മാ​നി​ൽ ഇൗ​യാ​ഴ്​​ച ഉ​യ​ർ​ന്ന താ​പ​നി​ല അ​നു​ഭ​വ​പ്പെ​ടാ​ൻ സാ​ധ്യ​ത. സൗ​ദി മ​രു​ഭൂ​മി​യി​ൽ​നി​ന്നു​ള്ള പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ്​ ഒ​മാ​നെ ചൂ​ടു​പി​ടി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി ദേ​ശീ​യ ദു​ര​ന്ത മു​ന്ന​റി​യി​പ്പ്​ കേ​ന്ദ്രം വ​ക്​​താ​വ്​ പ​റ​ഞ്ഞു. ദി​ബ്ബ​യി​ലും മു​സ​ന്ദ​മി​ലു​മാ​ണ്​ താ​പ​നി​ല 49 ഡി​ഗ്രി​യി​ലെ​ത്താ​നി​ട​യു​ള്ള​ത്. ദി​ബ്ബ​യി​ൽ ഇ​ന്ന​ലെ 
റെ​ക്കോ​ഡ്​ താ​പ​നി​ല​യാ​യ 47 ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. മ​ഴ​ക്കു​ള്ള സാ​ധ്യ​ക​ളൊ​ന്നും കാ​ണു​ന്നി​ല്ല. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ചൂ​ട്​ ഉ​യ​രാ​നാ​ണ്​ സാ​ധ്യ​ത. സൂ​ർ, ഇ​ബ്രി, ഹൈ​മ എ​ന്നി​വി​ട​ങ്ങ​ളി​ൽ താ​പ​നി​ല ഇ​തി​ന​കം 45 ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ ക​വി​ഞ്ഞി​ട്ടു​ണ്ട്.

പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ്​ മൂ​ലം മ​രു​ഭൂ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇൗ​യാ​ഴ്​​ച താ​പ​നി​ല ഉ​യ​രും. മ​സ്​​ക​ത്തി​ൽ തി​ങ്ക​ളാ​ഴ്​​ച 41.2 ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ ചൂ​ടാ​ണ്​ അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇ​തും വ​രും ദി​വ​സ​ങ്ങ​ളി​ൽ ഉ​യ​രാ​നി​ട​യു​ണ്ടെ​ന്ന്​ ദേ​ശീ​യ ദു​ര​ന്ത മു​ന്ന​റി​യി​പ്പ്​ കേ​ന്ദ്രം വ​ക്​​താ​വ്​ പ​റ​ഞ്ഞു. ഇൗ​യാ​ഴ്​​ച അ​വ​സാ​ന​ത്തോ​ടെ ഉ​ണ്ടാ​കാ​നി​ട​യു​ള്ള ത​ണു​ത്ത വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ്​ താ​പ​നി​ല​യി​ൽ കു​റ​വ്​ വ​രു​ത്തും. ഇ​ന്ന്​ തെ​ക്ക​ൻ ശ​ർ​ഖി​യ, അ​ൽ വു​സ്​​ത, ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ തു​റ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും മ​രു​ഭൂ​മി​ക​ളി​ലും പൊ​ടി​ക്കാ​റ്റി​നും ദോ​ഫാ​റി​ലെ മ​ല​നി​ര​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്കും സാ​ധ്യ​ത​യു​ണ്ട്. ജൂ​ൺ മു​ത​ൽ ആ​ഗ​സ്​​റ്റ്​ വ​രെ​യാ​ണ്​ ഒ​മാ​നി​ൽ വേ​ന​ൽ ക​ഠി​ന​മാ​യി അ​നു​ഭ​വ​പ്പെ​ടാ​റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
News Summary - oman ramadan
Next Story