Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനില്‍ കൊല്ലം...

ഒമാനില്‍ കൊല്ലം സ്വദേശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെി 

text_fields
bookmark_border
ഒമാനില്‍ കൊല്ലം സ്വദേശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെി 
cancel

നിസ്വ: കൊല്ലം സ്വദേശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെി. മൂന്നാക്കര ഹാംഗസ് ഭവനില്‍ സുന്ദരത്തിന്‍െറ മകന്‍ ആന്‍റണി ബോസ് (40) ആണ് മരിച്ചത്. അല്‍ അത്യാബ് ബേക്കറിയുടെ നിസ്വ ബ്രാഞ്ചില്‍ ജീവനക്കാരനായിരുന്നു. കര്‍ഷയിലെ സ്റ്റോറിന് മുകളിലെ താമസ സ്ഥലത്താണ് സംഭവം നടന്നത്. ആന്‍റണിയടക്കം രണ്ടുപേരാണ് മുറിയില്‍ താമസിച്ചിരുന്നത്. രണ്ടാമന്‍ പുലര്‍ച്ചെ നാലുമണിക്ക് ശേഷം ഡ്യൂട്ടിക്കായി പോയ ശേഷമാണ് ആത്മഹത്യ നടന്നതെന്നാണ് കരുതുന്നത്. അഞ്ചരയോടെ ഡ്യൂട്ടിക്ക് എത്തേണ്ട ആന്‍റണിയെ കാണാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ച് എത്തിയപ്പോള്‍ മുറി അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. കുത്തിതുറന്ന് അകത്തുകയറിയപ്പോഴാണ് മൃതദേഹം കണ്ടത്തെിയത്. തലേന്ന് രാത്രി സന്തോഷത്തോടെ സംസാരിച്ച് പിരിഞ്ഞതാണെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. പതിനഞ്ചു വര്‍ഷത്തിലധികമായി ഒമാനിലുള്ള ആന്‍റണി അഞ്ചു വര്‍ഷം മുമ്പാണ് ഇവിടെ ജോലിക്ക് കയറിയത്. ഏഴുമാസം മുമ്പാണ് നാട്ടില്‍ നിന്ന് തിരിച്ചത്തെിയത്. 
സ്വര്‍ണം മാതാവും ലാലി ഭാര്യയുമാണ്. ആന്‍ലിയ ഏകമകളാണ്. രണ്ട് സഹോദരന്‍മാര്‍ ഒമാനിലുണ്ട്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
News Summary - oman obit
Next Story