Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightചെറിയ പെരുന്നാൾ ...

ചെറിയ പെരുന്നാൾ  സന്തോഷത്തിൽ  നിധീഷും രാജേഷും 

text_fields
bookmark_border
ചെറിയ പെരുന്നാൾ  സന്തോഷത്തിൽ  നിധീഷും രാജേഷും 
cancel

മസ്​കത്ത്​: നോമ്പ്​ മുപ്പതും പൂർത്തിയാക്കി പെരുന്നാൾ ആഘോഷിക്കാൻ കഴിഞ്ഞതി​​​െൻറ സന്തോഷത്തിലാണ്​ കോഴിക്കോട്​ വാണിമേൽ സ്വദേശികളായ നിധീഷും രാജേഷും. തർമത്തിലെ ഫാസ്​റ്റ്​ഫുഡ്​ കടയിൽ ജോലി ചെയ്യുന്ന ഇരുവരും ഇത്​ രണ്ടാം വർഷമാണ്​ നോ​െമ്പടുക്കുന്നത്​. കഴിഞ്ഞ വർഷം 27 നോമ്പ്​ നോൽക്കാൻ മാത്രമേ നിധീഷിന്​ കഴിഞ്ഞിരുന്നുള്ളൂ. ഇൗ വർഷം മുഴുവനും എടുത്തു. രാജേഷ്​ കഴിഞ്ഞ വർഷവും ഇക്കുറിയും പൂർണമായി എടുത്തു. രണ്ടു വർഷത്തോളം മുമ്പാണ് കോഴിക്കോട്​ വാണിമേൽ സ്വദേശിയായ നിധീഷും നരിപ്പറ്റ സ്വദേശിയായ രാജേഷും പ്രവാസ ജീവിതം ആരംഭിച്ചത്​.

നോമ്പ്​ മനസിനും ശരീരത്തിനും നല്ലതാണെന്ന തിരിച്ചറിവാണ്​ തങ്ങൾക്ക്​ പ്രേരണയായതെന്ന്​ ഇരുവരും പറയുന്നു. ബുദ്ധിമു​േട്ടറിയ ജീവിത സാഹചര്യങ്ങളിൽ വളർന്നതിനാൽ പാവപ്പെട്ടവരോടും വിശപ്പിന്റെ അവശത അനുഭവിക്കുന്നവർക്കും ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ മുഴുവൻ വൃതവും അനുഷ്​ഠിക്കാൻ നല്ല സന്തോഷമാണ്​ ഉള്ളതെന്ന്​ പറയുന്നു. 

ജോലിക്ക്​ ശേഷം അത്താഴത്തിന്​ ചോറ്​ കഴിച്ചാണ്​ ഇവർ കിടക്കുക. വൈകുന്നേരം കടയിൽ വെച്ചാണ്​ നോമ്പുതുറക്കുക​. ഇടക്കിടെ മുസ്​ലിങ്ങളായ സഹപ്രവർത്തകർക്ക്​ ഒപ്പം മസ്​ജിദിൽ നോമ്പുതുറക്കാനും പോയിരുന്നു. ആരോഗ്യ പരമായ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ നോമ്പ്​ പൂർത്തിയാക്കാൻ കഴിഞ്ഞതി​​​െൻറ സന്തോഷവും ഇവർക്കുണ്ട്​. പെരുന്നാൾ ആഘോഷിക്കാൻ ഇരുവരും പുതിയ വസ്​ത്രമെല്ലാം എടുത്തിട്ടുണ്ട്​. 
പെരുന്നാൾ ദിനത്തിൽ സുഹൃത്തുക്കൾക്ക്​ ഒപ്പം പ​ുറത്ത്​ കറങ്ങാൻ പോകാനും പദ്ധതിയുണ്ടെന്ന്​ ഇരുവരും പറഞ്ഞു. വാണിമേൽ സ്വദേശി സഇൗദി​​​െൻറ ഫാസ്​റ്റ്​ഫുഡ്​ കടയിലാണ്​ ഇരുവരും ജോലി ചെയ്യുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
News Summary - oman eid
Next Story