Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപെരുന്നാൾ...

പെരുന്നാൾ നമസ്​കാരം: ഒമാ​നിൽ ഇൗദ്​ഗാഹുകൾ ഒരുങ്ങി

text_fields
bookmark_border
പെരുന്നാൾ നമസ്​കാരം: ഒമാ​നിൽ ഇൗദ്​ഗാഹുകൾ ഒരുങ്ങി
cancel

മസ്​കത്ത്​: ചെറിയ പെരുന്നാൾ നമസ്​കാരത്തിന്​ ഒമാ​​​​​െൻറ വിവിധയിടങ്ങളിൽ ഇൗദ്​ഗാഹുകൾ ഒരുങ്ങി. മലയാളി കൂട്ടായ്​കളുടെ നേതൃത്വത്തിൽ ഇൗദ്​ഗാഹുകൾക്ക്​ ഒപ്പം മസ്​ജിദുകളിലും പെരുന്നാൾ നമസ്​കാരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്​. ഇൗദ്​ഗാഹുകളിലെല്ലാം സ്​ത്രീകൾക്ക്​ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്​. ഒമാനിലെ ഏറ്റവും വലിയ ഇൗദ്​ഗാഹായ ഗാല ഇൗദ്​ഗാഹിന്​ ആർ.യൂസുഫ്​ നേതൃത്വം നൽകും. ഗാല അൽ റുസൈഖി ഗ്രൗണ്ടിൽ (സുബൈർ ആ​േട്ടാമോട്ടീവിന്​ എതിർവശം) 6.10ന്​ നമസ്​കാരം ആരംഭിക്കും. സ്​ത്രീകൾക്ക്​ പ്രത്യേക സൗകര്യമുണ്ടായിരിക്കും. ഐ.എം.ഐ സലാല ഒരുക്കുന്ന ‘സലാല ഈദ് ഗാഹിന് ’  യുവ പണ്ഡിതനും വാഗ്​മിയുമായ കെ.സലാഹുദ്ദീൻ, അബുദാബി നേതൃത്വം നൽകും. ദോഫാർ ക്ലബ്ബ് ഗ്രൗണ്ടിൽ 7.30 ന് നമസ്​കാരം നടക്കും. 

സീബ്​ അൽ ആമരി സ​​​​െൻററിൽ (ഒമാൻ ഒായിലിന്​ പിൻവശം): ഷക്കീൽ ഹസൻ-  6.10
ഖദറ ഫുട്​ബാൾ മൈതാനി: അബ്​ദുൽ അസീസ്​ വയനാട്​ -6.00 
ബർക്ക സൂഖ്​ റോഡ്​ അൽ അബീർ ഷോപ്പിങ്ങിന്​ പിൻവശമുള്ള ഫുട്​ബാൾ മൈതാനി: നൗഷാദ്​ അബ്​ദുള്ള എടപ്പാൾ- 6.00
മുസന്ന ഫുട്​ബാൾ സ്​റ്റേഡിയം: ഫജ്​റുസ്വാദിഖ്​-6.00
ബുആലി അൽ വഹ്​ദ സ്​റ്റേഡിയം: ഒ.പി അലി - 6.45

പെരുന്നാൾ നമസ്​കാരം
മസ്​കത്ത്​ സുബൈർ മസ്​ജിദ്​ (സുബൈർ മ്യൂസിയത്തിന്​ സമീപം): അബ്​ദുല്ല അൻവർ ബാഖവി -7:00
ഖാബൂറ ചെറിയ പള്ളി: അബ്​ദുൽ ലത്തീഫ്​ ജിനാനി (കടയ്​ക്കൽ) -6.10 
ബുറൈമി മാർക്കറ്റ്​ പള്ളിയിൽ 6:45ന്​ നമസ്​കാരം 

ഇന്ത്യൻ ഇസ്​ലാഹി സ​​​െൻറർ ഇൗദ്​ഗാഹ്​ 
മസ്​കത്ത്​: ഇന്ത്യൻ ഇസ്​ലാഹി സ​​​​െൻറർ ഒമാൻ ആഭിമുഖ്യത്തിൽ നാലിടങ്ങളിൽ ഇൗദ്​ഗാഹുകൾ നടത്തുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. റൂവി ഫാമിലി ഹൈപ്പര്‍ മാർക്കറ്റ്  കോമ്പൗണ്ടില്‍ നടത്തി വരാറുള്ള ഈദ്ഗാഹ്, കറാമ ഹൈപ്പര്‍ മാർക്കറ്റ്​ കോമ്പൗണ്ട് (റൂവി) യിലേക്ക് മാറ്റി. 6.10നാരംഭിക്കുന്ന നമസ്​കാരത്തിനും ഖുത്തുബക്കും ഷെമീര്‍ ചെന്ത്രാപ്പിന്നി നേതൃത്വം നൽകും. വാദികബീർ ഇബ്​നു ഖൽദൂൻ സ്​കൂൾ ഗ്രൗണ്ടിൽ 6.10ന്​ നമസ്​കാരമാരംഭിക്കും. അബ്​ദുൽറസാഖ്​ പാലക്കാട്​ നേതൃത്വം നൽകും. സീബ്​ സ്​പോർട്​സ്​ ക്ലബ്​ മൈതാനിയിൽ (അൽ ഖൂദ്​ ബദർ അൽ സമാ ഹോസ്​പിറ്റലിന്​ സമീപം) 6.25ന്​ നമസ്​കാരമാരംഭിക്കും. ഹാഫിസ്​ അൻവാറുൽ ഹഖ്​ നേതൃത്വം നൽകും. സുവൈഖ്​ ഷാഹി ഫുഡ്​സ്​ മൈതാനിയിൽ 6.40ന്​ നടക്കുന്ന പെരുന്നാൾ നമസ്​കാരത്തിന്​ സഫറുദ്ദീൻ മാഹി നേതൃത്വം നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omaneid ul fitr 2017
News Summary - oman eid ul fitr 2017
Next Story