Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകാറ്റിനും മഴക്കും...

കാറ്റിനും മഴക്കും സാധ്യത; ജാഗ്രത പാലിക്കണമെന്ന്​ അധികൃതർ

text_fields
bookmark_border
കാറ്റിനും മഴക്കും സാധ്യത; ജാഗ്രത പാലിക്കണമെന്ന്​ അധികൃതർ
cancel

മസ്​കത്ത്​: ന്യൂനമർദത്തി​​െൻറ ഫലമായി ഇന്ന്​ മുതൽ അടുത്ത നാല്​ ദിവസത്തേക്ക്​ കനത്ത മഴയും കാറ്റും അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്​ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന്​ മുസന്ദം തീരത്ത്​ നിന്നാകും മഴ ആരംഭിക്കുക. പിന്നീട്​ മറ്റിടങ്ങളിലേക്ക്​​ മഴ വ്യാപിക്കും. ബുറൈമി, ദാഹിറ, മസ്​കത്ത്​, ദാഖിലിയ, വടക്കൻ ബാത്തിന, തെക്കൻ ബാത്തിന, വടക്കൻ ശർഖിയ, തെക്കൻ ശർഖിയ  എന്നിവിടങ്ങളിലും മഴ അനുഭവപ്പെടാൻ സാധ്യതയ​ുണ്ട്​. മഴയോടൊപ്പം കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുള്ളതായി സിവിൽ ഏവിയേഷൻ പൊതു അതോറിറ്റിയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ്​ നൽകി. ഉയർന്ന ഹ്യുമിഡിറ്റിക്കും സാധ്യതയുണ്ട്​. എന്നാൽ, ശക്​തമായ കാറ്റ്​ നിമിത്തം ഇതി​​െൻറ തീവ്രത വല്ലാതെ അനുഭവപ്പെടില്ല. മസ്​കത്ത്​, സുവൈഖ്​, റുസ്​താഖ്​, സൊഹാർ, നിസ്​വ, ഇസ്​കി, ഇബ്ര, ഷിനാസ്​, ഇബ്രി, ഖസബ്​, ലിവ, എന്നിവിടങ്ങളിൽ വളരെ ശക്​തമായ കാറ്റിന്​ സാധ്യതയുണ്ട്​. മസ്​കത്ത്​ ഗവർണറേറ്റിൽ അമിറാത്ത്​, ബോഷർ, ഖുറിയാത്ത്​ എന്നിവിടങ്ങളിലാണ്​ വളരെ ശക്​തമായ കാറ്റിന്​ സാധ്യത. കടൽ പ്രക്ഷുബ്​ധമായിരിക്കും.
 മീൻ പിടുത്തക്കാർ കടലിൽ പോവരുതെന്നും അധികൃതർ മുന്നറിയിപ്പ്​ നൽകുന്നു. ഒമാ​​െൻറ എല്ലാ തീരങ്ങളിലും മൂന്ന്​ മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയരുമെന്ന്​ ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോർട്ടിൽ പറയുന്നു. അതോടൊപ്പം  ഒമാ​​െൻറ എല്ലാ ഭാഗങ്ങളിലും മൂടിക്കെട്ടിയ കാലാവസ്ഥ അനുഭവപ്പെടും. ദോഫാർ, അൽ വുസ്​ത ഗവർണറേറ്റുകളിലും മഴക്ക്​ സാധ്യതയുണ്ട്​. തിങ്കളാഴ്​ച ഒമാ​​െൻറ വിവിധ ഭാഗങ്ങളിൽ ​ആകാശം മേഘാവൃതമായിരുന്നു. ബുറൈമിയിലും പരിസര പ്രദേശങ്ങളിലും പൊടിക്കാറ്റ്​ അനുഭവപ്പെട്ടിരുന്നു. പൊടിക്കാറ്റ്​ ജന ജീവിതം ദുസ്സഹമാക്കിയതായി ബുറൈമിയി​െല താമസക്കാർ പറയുന്നു. പൊടിക്കാറ്റ്​ മൂലം ചില ഭാഗങ്ങളിൽ ഗതാഗത തടസ്സവുമനുഭവപ്പെട്ടു. മാർച്ച്​ , ഏപ്രിൽ മാസങ്ങളിൽ എല്ലാ വർഷവും ന്യൂനമർദവും അതുമൂലം കാറ്റും മഴയും ഉണ്ടാകാറുണ്ടെന്നും കാലാവസ്​ഥ കേന്ദ്രം അറിയിച്ചു. 
എന്നാൽ, മഴയുണ്ടാവു​േമ്പാൾ ജാഗ്രത പാലിക്കണമെന്ന്​ അധികൃതർ ആവശ്യപ്പെടുന്നു. വാദികൾ മുറിച്ചുകടക്കരുതെന്നും വാഹനങ്ങൾ വാദിയിലിറക്കരുതെന്നും അറിയിപ്പിലുണ്ട്​. 
വാദിയിൽ വാഹനം ഇറക്കുന്നത്​ ഒമാനിൽ ശിക്ഷാർഹമായ കുറ്റമാണ്​. മഴയിലും പൊടിക്കാറ്റിലും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അമിതവേഗം പാടില്ലെന്നും അറിയിപ്പിലുണ്ട്​. വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിക്കണമെന്നും അറിയിപ്പിലുണ്ട്​. 
സാധാരണ മഴയത്ത്​ ഒമാനിൽ നിരവധി അപകടങ്ങൾ ഉണ്ടാവാറുണ്ട്​. വാഹനങ്ങൾ വാദിയിൽ ഇറക്കുന്നത്​ കാരണമാണ്​ മഴക്കാലത്ത്​ ഏറ്റവും കൂടുതൽ അപകടമുണ്ടാവുന്നത്​. വാഹനവും വാഹനത്തിലുള്ളവരും ഒഴുക്കിൽ പെടുന്നത്​ സാധാരണ സംഭവമാണ്​. 
അതിനാലാണ്​ വാദിയിൽ വാഹനങ്ങൾ ഇറക്കുന്നതിനെതിരെ ശക്​തമായ നടപടിക​െളടുക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
News Summary - oman climate
Next Story