Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightെഎ.​എ​സ്.​ഡി​യി​ൽ...

െഎ.​എ​സ്.​ഡി​യി​ൽ ഒാ​പ​ൺ സ്​​കൂ​ൾ  ക്ലാ​സു​ക​ൾ​ക്ക്​ തു​ട​ക്ക​ം

text_fields
bookmark_border
െഎ.​എ​സ്.​ഡി​യി​ൽ ഒാ​പ​ൺ സ്​​കൂ​ൾ  ക്ലാ​സു​ക​ൾ​ക്ക്​ തു​ട​ക്ക​ം
cancel

മ​സ്​​ക​ത്ത്​: ദാ​ർ​സൈ​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ഒാ​പ​ൺ സ്​​കൂ​ളി​​​െൻറ (എ​ൻ.​െ​എ.​ഒ.​എ​സ്) ക്ലാ​സു​ക​ൾ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഇ​ന്ത്യ​ൻ സ്​​കൂ​ൾ ബോ​ർ​ഡ്​ ഡ​യ​റ​ക്​​ട​ർ ബേ​ബി സാം ​സാ​മു​വ​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഒാ​പ​ൺ സ്​​കൂ​ൾ അ​സോ​സി​യേ​റ്റ്​ കോ​ഒാ​ഡി​നേ​റ്റ​റും സീ​നി​യ​ർ സെ​ക്​​ഷ​ൻ വൈ​സ്​ പ്രി​ൻ​സി​പ്പ​ലു​മാ​യ അ​ല​ക്​​സാ​ണ്ട​ർ ഗീ​വ​ർ​ഗീ​സ്​ മു​ഖ്യാ​തി​ഥി​യെ സ്വാ​ഗ​തം ചെ​യ്​​തു. എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റ്​ അ​ജ​യ​ൻ പൊ​യ്യാ​ര, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ശ്രീ​ദേ​വി പി.​ത​ഷ്​​ന​ത്ത്, മു​ഖ്യാ​തി​ഥി ബേ​ബി സാം ​സാ​മു​വ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
ഒാ​പ​ൺ സ്​​കൂ​ൾ സൂ​പ്പ​ർ വൈ​സ​ർ രാ​ധാ​കൃ​ഷ്​​ണ കു​റു​പ്പ്​ ന​ന്ദി പ​റ​ഞ്ഞു. എ​ൻ.​െ​എ.​ഒ.​എ​സ് അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന ഒ​മാ​നി​ലെ ആ​ദ്യ സി.​ബി.​എ​സ്.​ഇ സ്​​കൂ​ളാ​ണ്​  ദാ​ർ​സൈ​ത്തി​ലേ​ത്. വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ മു​ഖ്യ​ധാ​രാ വി​ദ്യാ​ഭ്യാ​സം സാ​ധ്യ​മാ​കാ​ൻ ക​ഴി​യാ​തെ പോ​യ​വ​ർ​ക്ക്​ ഒാ​പ​ൺ സ്​​കൂ​ളി​ൽ ​േച​ർ​ന്ന്​ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാ​വു​ന്ന​താ​ണ്.  സെ​ക്ക​ൻ​ഡ​റി, സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ ക്ലാ​സു​ക​ൾ ന​ട​ക്കു​ക. പ​ത്താം ക്ലാ​സി​ൽ ചേ​രു​ന്ന​വ​ർ​ക്ക്​ 14 വ​യ​സ്സും 12ാം ക്ലാ​സി​ൽ ചേ​രു​ന്ന​വ​ർ​ക്ക്​ 15 വ​യ​സ്സും പൂ​ർ​ത്ത​യാ​ക​ണ​മെ​ന്ന്​ പ്രി​ൻ​സി​പ്പ​ലും ഒാ​പ​ൺ സ്​​കൂ​ൾ ക്ലാ​സു​ക​ളു​ടെ കോ​ഒാ​ഡി​നേ​റ്റ​റു​മാ​യ ഡോ. ​ശ്രീ​ദേ​വി പി.​ത​ഷ്​​ന​ത്ത്​ പ​റ​ഞ്ഞു. ഇം​ഗ്ലീ​ഷ്​ നി​ർ​ബ​ന്ധ വി​ഷ​യ​മാ​ണ്. മ​റ്റു​ നാ​ലു​ വി​ഷ​യ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കും.

വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ സ്​​കൂ​ൾ പ​ഠ​നം സാ​ധ്യ​മാ​കാ​ൻ ക​ഴി​യാ​തെ പോ​യ​വ​ർ​ക്ക്​ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ര​ജി​സ്​​റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. ഒ​രാ​ഴ്​​ച​ക്കു​ള്ളി​ൽ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും. ഫീ​സ്, ക്ലാ​സ്​ സ​മ​യം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ സ്​​കൂ​ൾ ഒാ​ഫി​സി​ൽ​നി​ന്നോ www.isdoman.com എ​ന്ന വെ​ബ്​​സൈ​റ്റി​ൽ​നി​ന്നോ ല​ഭി​ക്കും. ഒാ​പ​ൺ​സ്​​കൂ​ൾ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക്​ രാ​ജ്യ​ത്തെ മു​ൻ​നി​ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ അ​ട​ക്കം തു​ട​ർ​പ​ഠ​നം ന​ട​ത്താ​ൻ സാ​ധ്യ​മാ​കും. പ​ത്താം​ക്ലാ​സ്​ പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക്​ 11ാം ക്ലാ​സി​ൽ ​െറ​ഗു​ല​ർ സ്​​കൂ​ളി​ൽ അ​ധ്യ​യ​നം തു​ട​രാ​നും സാ​ധി​ക്കു​മെ​ന്ന്​ സ്​​കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:om7
News Summary - om7
Next Story