Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമു​വാ​സ​ലാ​ത്ത്​...

മു​വാ​സ​ലാ​ത്ത്​ ടാ​ക്​​സി ഡി​സം​ബ​ർ 12 മു​ത​ൽ നി​ര​ത്തി​ലി​റ​ങ്ങും

text_fields
bookmark_border
മു​വാ​സ​ലാ​ത്ത്​ ടാ​ക്​​സി ഡി​സം​ബ​ർ 12 മു​ത​ൽ നി​ര​ത്തി​ലി​റ​ങ്ങും
cancel
മ​സ്​​ക​ത്ത്​: ദേ​ശീ​യ പൊ​തു​ഗ​താ​ഗ​ത ക​മ്പ​നി​യാ​യ മു​വാ​സ​ലാ​ത്തി​ന്​ കീ​ഴി​ലു​ള്ള മീ​റ്റ​ർ ടാ​ക്​​സി സ​ർ​വി​സ്​ ഡി​സം​ബ​ർ 12 മു​ത​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. 
മ​സ്​​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു​ള്ള സ​ർ​വി​സു​ക​ൾ മു​വാ​സ​ലാ​ത്തി​​െൻറ ചു​മ​ത​ല​യി​ലാ​യി​രി​ക്കും. ഇ​തി​നു​പു​റ​മെ മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ ക​മേ​ഴ്​​സ്യ​ൽ കോം​പ്ല​ക്​​സു​ക​ൾ, മാ​ളു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​തും ഒാ​ൺ ഡി​മാ​ൻ​ഡ്​​ ടാ​ക്​​സി സേ​വ​ന​ങ്ങ​ളു​മാ​കും ആ​ദ്യ​ഘ​ട്ട​ത്തി​ൽ മു​വാ​സ​ലാ​ത്ത്​ ല​ഭ്യ​മാ​ക്കു​ക. 
ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​െ​ക്കാ​ത്ത്​ സ​ർ​വി​സ്​ തു​ട​ങ്ങു​ന്ന​തി​നാ​യി എ​ല്ലാ​വി​ധ ഒ​രു​ക്ക​ങ്ങ​ളും ന​ട​ത്തി​വ​രു​ക​യാ​ണെ​ന്ന്​ മു​വാ​സ​ലാ​ത്ത്​ അ​റി​യി​ച്ചു. ടാ​ക്​​സി സ​ർ​വി​സി​​െൻറ ബു​ക്കി​ങ്ങി​ന്​ െഎ.​ഒ.​എ​സ്, ആ​ൻ​ഡ്രോ​യി​ഡ്​ ആ​പ്ലി​ക്കേ​ഷ​നു​ക​ളും ല​ഭ്യ​മാ​ക്കും. മ​സ്​​ക​ത്തി​ൽ എ​വി​ടെ​യും ഏ​ത്​ സ​മ​യ​ത്തും സേ​വ​നം ല​ഭ്യ​മാ​കു​ന്ന ത​ര​ത്തി​ലാ​ണ്​ പ്ര​വ​ർ​ത്ത​നം ആ​സൂ​ത്ര​ണം ചെ​യ്​​തി​രി​ക്കു​ന്ന​തെ​ന്ന്​ മു​വാ​സ​ലാ​ത്ത്​ വ​ക്​​താ​വ്​ പ​റ​ഞ്ഞു. ഏ​റ്റ​വും ആ​ധു​നി​ക​മാ​യ മീ​റ്റ​റു​ക​ളാ​യി​രി​ക്കും കാ​റു​ക​ളി​ൽ ഉ​ണ്ടാ​യി​രി​ക്കു​ക. യാ​ത്ര​ചെ​യ്​​ത ദൂ​ര​വും മൊ​ത്തം നി​ര​ക്കും യാ​ത്ര​ക്കാ​ര​ന്​ കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്കും. നി​ര​ക്കു​ക​ൾ ഒൗ​ദ്യോ​ഗി​ക ഉ​ദ്​​ഘാ​ട​ന​ത്തി​ന്​ മു​മ്പ്​ പു​റ​ത്തു​വി​ടും. വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും വാ​ണി​ജ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ഒാ​ൺ​ഡി​മാ​ൻ​ഡ്​​ സേ​വ​ന​ങ്ങ​ൾ​ക്കും വ്യ​ത്യ​സ്​​ത നി​ര​ക്കു​ക​ളാ​യി​രി​ക്കും ഉ​ണ്ടാ​വു​ക. അ​ടു​ത്ത​യാ​ഴ്​​ച മു​ത​ൽ മു​വാ​സ​ലാ​ത്ത്​ ടാ​ക്​​സി​ക​ൾ മ​സ്​​ക​ത്ത്​ ന​ഗ​ര​ത്തി​ൽ പ​രീ​ക്ഷ​ണ ഒാ​ട്ടം ആ​രം​ഭി​ക്കും. വാ​ഹ​ന​ത്തി​ന​ക​ത്തെ സം​വി​ധാ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത​പ​രി​ശോ​ധ​ന​െ​ക്കാ​പ്പം ജ​ന​ങ്ങ​ൾ​ക്ക്​ വാ​ഹ​നം സു​പ​രി​ചി​ത​മാ​ക്കു​ക കൂ​ടി ല​ക്ഷ്യ​മി​ട്ടാ​ണ്​ പ​രീ​ക്ഷ​ണ ഒാ​ട്ടം ന​ട​ത്തു​ന്ന​ത്. ഇ​ക്കാ​ല​യ​ള​വി​ൽ വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും സ​െൻറ​റു​ക​ളി​ൽ നി​ന്നും മു​വാ​സ​ലാ​ത്ത്​ ടാ​ക്​​സി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും. മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​​െൻറ നി​ർ​മാ​ണ ജോ​ലി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. ഇ​ത്​ ഡൗ​ൺ​ലോ​ഡി​ങ്ങി​ന്​ സ​ജ്ജ​മാ​യാ​ൽ ആ​പ്​ മു​ഖേ​ന​യും ടാ​ക്​​സി സ​ർ​വി​സ്​ ബു​ക്ക്​ ചെ​യ്യാ​ൻ ക​ഴി​യും. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsNew taxi service Oman gulf news
News Summary - New taxi service oman gulf news
Next Story