Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവിദേശികൾക്ക്​ മിനിമം...

വിദേശികൾക്ക്​ മിനിമം വേതനം:  അഭ്യർഥന സർക്കാറിന്​  മുന്നിൽ വെച്ചു –അംബാസഡർ

text_fields
bookmark_border
വിദേശികൾക്ക്​ മിനിമം വേതനം:  അഭ്യർഥന സർക്കാറിന്​  മുന്നിൽ വെച്ചു –അംബാസഡർ
cancel
camera_alt????????? ??????????? ???????????? ?????????

മ​സ്​​ക​ത്ത്​: ഒ​മാ​നി​ൽ​നി​ന്ന്​ ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​മാ​യി നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന സാ​ഹ​ച​ര്യം നി​ല​വി​ൽ ഇ​ല്ലെ​ന്ന്​ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഇ​ന്ദ്ര​മ​ണി പാ​ണ്​​ഡെ. ക​ണ​ക്കു​ക​ൾ എ​ടു​ക്കു​േ​മ്പാ​ൾ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ചെ​റി​യ വ​ർ​ധ​ന​ ദൃ​ശ്യ​മാ​ണെ​ന്നും അം​ബാ​സ​ഡ​ർ ടൈം​സ്​ ടെ​ലി​വി​ഷ​ന്​ അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. 
സാ​മ്പ​ത്തി​ക ഞെ​രു​ക്ക​ത്തി​​െൻറ ഫ​ല​മാ​യി പ​ല സ്വ​കാ​ര്യ ക​മ്പ​നി​ക​ളും ചെ​ല​വ്​ ചു​രു​ക്കു​ക​യും തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ്​ വ​രു​ത്തു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. അ​തോ​ടൊ​പ്പം പു​തി​യ പ​ദ്ധ​തി​ക​ളി​ൽ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളും ല​ഭ്യ​മാ​ണ്.

ചെ​റി​യ അ​ള​വി​െ​ല​ങ്കി​ലും ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം കൂ​ടു​ത​ലാ​ണ്​ എ​ന്ന​ത്​ പു​തി​യ റി​ക്രൂ​ട്ട്​​മ​െൻറു​ക​ൾ ന​ട​ക്കു​ന്നു​ണ്ട്​ എ​ന്ന​തി​​െൻറ ഉ​ദാ​ഹ​ര​ണ​മാ​ണ്. ചി​ല​ർ​ക്ക്​ തൊ​ഴി​ൽ ന​ഷ്​​ട​പ്പെ​ടു​േ​മ്പാ​ൾ മ​റ്റ്​ ചി​ല​ർ​ക്ക്​ തൊ​ഴി​ൽ ല​ഭി​ക്കു​ന്നു​ണ്ട്​ എ​ന്ന​ത്​ ആ​ശാ​വ​ഹ​മാ​ണ്​ -അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ കു​റ​ഞ്ഞ വേ​ത​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്​ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന സ​ർ​ക്കാ​റി​ന്​ മു​ന്നി​ൽ വെ​ച്ചി​ട്ടു​ണ്ടെ​ന്നും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. വി​ദേ​ശി​ക​ൾ​ക്ക്​ മി​നി​മം ജീ​വി​ത നി​ല​വാ​ര​മെ​ങ്കി​ലും ഉ​റ​പ്പു​വ​രു​ത്താ​ൻ സാ​ധി​ക്കു​ന്ന കു​റ​ഞ്ഞ ശ​മ്പ​ളം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യാ​ണ്​ സ​ർ​ക്കാ​റി​ന്​ മു​ന്നി​ൽ വെ​ച്ചി​ട്ടു​ള്ള​ത്.

ഒ​മാ​നി​ൽ തൊ​ഴി​ലു​ട​മ​ക്ക്​ കീ​ഴി​ൽ ജോ​ലി​യെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ എം​ബ​സി​യു​ടെ ഇ-​മൈ​ഗ്രേ​റ്റ്​ സം​വി​ധാ​നം വ​ഴി മാ​ത്ര​മാ​ണ്​ വി​സ നേ​ടാ​ൻ പാ​ടു​ള്ളൂ​വെ​ന്നും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. വീ​ട്ടു​ജോ​ലി​ക്കാ​ർ അ​ട​ക്ക​മു​ള്ള​വ​ർ ഇൗ ​സം​വി​ധാ​ന​ത്തി​ന്​ കീ​ഴി​ലൂ​ടെ മാ​ത്ര​മേ ഒ​മാ​നി​ലേ​ക്ക്​ വ​രാ​ൻ പാ​ടു​ള്ളൂ. തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പാ​ക്കു​ക​യാ​ണ്​ ഇൗ ​സം​വി​ധാ​ന​ത്തി​​െൻറ ല​ക്ഷ്യം. എം​ബ​സി​യി​ൽ​നി​ന്നു​ള്ള എ​ൻ.​ഒ.​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ മാ​ത്ര​മാ​ണ്​  വീ​ട്ടു​ജോ​ലി​ക്കാ​രു​ടെ റി​ക്രൂ​ട്ടി​ങ്​ അ​നു​വ​ദ​നീ​യ​മെ​ന്നും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsminimum wages
News Summary - minimum wages-oman-gulf news
Next Story