Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sep 2017 11:39 AM GMT Updated On
date_range 21 Sep 2017 11:39 AM GMTയൂസുഫ് ബിൻ അലവി വിവിധ രാഷ്ട്ര പ്രതിനിധികളുമായി ചർച്ച നടത്തി
text_fieldsbookmark_border
മസ്കത്ത്: ന്യൂയോർക്കിൽ െഎക്യരാഷ്ട്ര സഭാ ജനറൽ അസംബ്ലിക്ക് എത്തിയ ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി വിവിധ രാഷ്ട്രങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തി. കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും യു.എൻ പെർമനൻറ് മിഷൻ ആസ്ഥാനത്തെ വിദേശകാര്യ മന്ത്രിയുമായ ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് ഇറാഖ്, മാലദ്വീപ് വിദേശകാര്യമന്ത്രിമാരുമായാണ് കൂടിക്കാഴ്ച നടത്തിയത്. കുവൈത്ത് ഒന്നാം പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ മേഖലയിലെ പൊതുവായ വിഷയങ്ങളും ഇറാഖ് വിദേശകാര്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധവും ചർച്ച ചെയ്തു. മാലദ്വീപ് വിദേശകാര്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഇരുരാഷ്ട്രങ്ങളും തമ്മിലെ ബന്ധവും നിക്ഷേപവും വർധിപ്പിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്തതായി ഒൗദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story