Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ൽ മൗ​ജ്​...

അ​ൽ മൗ​ജ്​ മ​സ്​​ക​ത്ത്​ മാ​ര​ത്ത​ണി​ന്​  ആ​വേ​ശോ​ജ്ജ്വ​ല സ​മാ​പ​നം

text_fields
bookmark_border
അ​ൽ മൗ​ജ്​ മ​സ്​​ക​ത്ത്​ മാ​ര​ത്ത​ണി​ന്​  ആ​വേ​ശോ​ജ്ജ്വ​ല സ​മാ​പ​നം
cancel
camera_alt????????? ????????? ????????? ?? ????????????? ???? ???????????????

മ​സ്​​ക​ത്ത്​: ഏ​ഴാ​മ​ത്​ അ​ൽ മൗ​ജ്​ മ​സ്​​ക​ത്ത്​ മാ​ര​ത്ത​ണി​ന്​ ആ​വേ​ശം നി​റ​ഞ്ഞ സ​മാ​പ​നം. വ്യാ​ഴാ​ഴ്​​ച ന​ട​ന്ന കു​ട്ടി​ക​ളു​​ടെ മ​ത്സ​ര​ത്തോ​ടെ​യാ​ണ്​ മാ​ര​ത്ത​ണി​ന്​ തു​ട​ക്ക​മാ​യ​ത്. വെ​ള്ളി​യാ​ഴ്​​ച പു​ല​ർ​ച്ച മു​ത​ൽ പ്ര​ധാ​ന ഇ​ന​ങ്ങ​ളി​ലെ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ച്ചു. ഫു​ൾ മാ​ര​​ത്ത​ണി​ൽ ഒാ​ട്ട​ത്തി​ൽ കെ​നി​യ​ൻ താ​ര​മാ​യ മോ​സ​സ്​ ടൂ ​ആ​ണ്​ ജേ​താ​വാ​യ​ത്. 42 കി​ലോ​മീ​റ്റ​ർ ര​ണ്ട്​ മ​ണി​ക്കൂ​റും 19 മി​നി​റ്റും മു​പ്പ​ത്​ സെ​ക്ക​ൻ​ഡു​മെ​ടു​ത്താ​ണ്​ മോ​സ​സ്​ പി​ന്നി​ട്ട​ത്. കെ​നി​യ​ൻ താ​ര​മാ​യ അ​നൗ​ർ അ​ൽ ഗൗ​സും ജി​ഡി​യ​ൻ കി​പ്രൂ​യ​യി​യും ര​ണ്ടും മൂ​ന്നും സ്​​ഥാ​ന​ങ്ങ​ളി​ലാ​യി ഫി​നി​ഷ്​ ചെ​യ്​​തു. മോ​സ​സി​​െൻറ ഒ​മാ​നി​ലെ ആ​ദ്യ വി​ജ​യ​മാ​ണ്.

വ​നി​ത​വി​ഭാ​ഗ​ത്തി​ൽ മ​സ്​​ക​ത്ത്​ നി​വാ​സി​യാ​യ ബ്രി​ട്ട്​​കാ​ൻ അ​ദേ​ബ​യാ​ണ്​ ഒ​ന്നാ​മ​തെ​ത്തി​യ​ത്. ഹാ​ഫ്​ മാ​ര​ത്ത​ണി​ൽ 684 പേ​ർ അ​ണി​നി​ര​ന്നു. ജോ​ർ​ഡാ​നി​യ​ൻ താ​ര​മാ​യ മു​ഹ​മ്മ​ദ്​ അ​ൽ​ക്ക്​​വാ​ൽ​ദെ​ഹ്​ ആ​ണ്​ ഒ​ന്നാം സ്​​ഥാ​നം കു​റി​ച്ച​ത്. ഒ​മാ​ൻ താ​ര​ങ്ങ​ളാ​യ ഹി​ലാ​ൽ അ​ൽ ഗോ​ല​ന്ദ്​​നി​യും മ​ഹ്​​മൂ​ദ്​ അ​ൽ ഖു​റൈ​നി​യും മൂ​ന്നാ​മ​തെ​ത്തി. വ​നി​താ വി​ഭാ​ഗ​ത്തി​ൽ ആ​ൻ മു​രോ​വ്​​ൾ​ഡ്​ ആ​ണ്​ ഒ​ന്നാം സ്​​ഥാ​നം കു​റി​ച്ച​ത്. ഇ​ന്ത്യ​യ​ട​ക്കം 87 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി മൊ​ത്തം 6094 അ​ത്​​ല​റ്റു​ക​ളാ​ണ്​ മാ​ര​ത്ത​ണി​​െൻറ ആ​വേ​ശം നെ​ഞ്ചി​ലേ​റ്റി ബൂ​ട്ടു​കെ​ട്ടി​യ​ത്. പ​ത്ത് കി​ലോ​മീ​റ്റ​ര്‍ ഒാ​ട്ടം, അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ ചാ​രി​റ്റി ഫ​ണ്‍ റ​ണ്‍ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലും മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsmarathone
News Summary - marathone-oman-gulf news
Next Story