Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎം.എ.കെ. ഷാജഹാൻ:...

എം.എ.കെ. ഷാജഹാൻ: മറഞ്ഞത്​ സാമൂഹികസേവനരംഗത്തെ തണൽ

text_fields
bookmark_border
എം.എ.കെ. ഷാജഹാൻ: മറഞ്ഞത്​ സാമൂഹികസേവനരംഗത്തെ തണൽ
cancel

മസ്​കത്ത്​: വ്യവസായ പ്രമുഖൻ എന്നതിലുപരി സാമൂഹികസേവനരംഗത്ത്​ രണ്ടു​ ദശാബ്​ദത്തിലധികം തണലായിനിന്ന വ്യക്​തിത്വമാണ്​ ചൊവ്വാഴ്​ച രാത്രി തിരുവനന്തപുരം വർക്കല ഒാടയത്തുണ്ടായ വാഹനാപകടത്തിൽ മരിച്ച എം.എ.കെ. ഷാജഹാൻ. ഇന്ത്യൻ എംബസി പ്രതിനിധി എന്ന നിലയിൽ തൊഴിൽപരമായ ബുദ്ധിമുട്ടുകളിൽ നിരവധിപേർക്കാണ്​ ഷാജഹാൻ തുണയായിട്ടുള്ളത്​. 

1995ലാണ്​ ഷാജഹാനും സുഹൃത്ത്​ അബ്​ദുൽ അസീസ്​ പൂമക്കോത്തും ചേർന്ന്​ സൂറിൽ ആൽഹരീബ്​ ബിൽഡിങ്​ മെറ്റീരിയൽസ്​ ആരംഭിക്കുന്നത്​​. മൂന്നു​ജീവനക്കാരുമായി തുടങ്ങിയ സ്​ഥാപനത്തിന്​ ഇന്ന്​ പന്ത്ര​ണ്ടോളം ശാഖകളും നൂറിലധികം ജീവനക്കാരുമുണ്ട്​. വിശ്വാസ്യതയിലും സത്യസന്ധതയിലും അധിഷ്​ഠിതമായ ബിസിനസ്​ ഇടപെടലുകളിലൂടെയാണ്​ ഷാജഹാ​​​​െൻറ നേതൃത്വത്തിൽ ആൽഹരീബ്​ വളർച്ചയുടെ പടവുകൾ കയറിയത്​. വ്യവസായി എന്നതിലുപരി സാമൂഹികപ്രവർത്തകൻ എന്നരീതിയിലാണ്​ ഷാജഹാൻ പ്രവാസി സമൂഹത്തിന​് പ്രിയങ്കരനായത്​. രണ്ടു​ ദശാബ്​ദത്തിലധികം ഇന്ത്യൻ എംബസിയുടെ ശർഖിയ മേഖലയിലെ ഒാണററി കോൺസുലർ ഏജൻറായി പ്രവർത്തിച്ചുവരുകയായിരുന്നു. സൂർ ഉൾപ്പെടെ ശർഖിയ മേഖലയിലെ ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട എന്തു​ പ്രശ്​നങ്ങളുണ്ടായാലും ആദ്യം മുഴങ്ങുന്ന ഫോൺ ഷാജഹാ​േൻറതായിരുന്നു. 

തൊഴിൽപരമായ ബുദ്ധിമുട്ടുകളിൽപെട്ട്​ വലഞ്ഞിരുന്ന നിരവധി വീട്ടുജോലിക്കാരികൾക്കാണ്​ ഇദ്ദേഹം തുണയായത്​. സൂർ തീരത്ത്​ ഇന്ത്യൻ കപ്പലുകൾ അപകടത്തിൽപെട്ട നിരവധി സംഭവങ്ങളിലും ഷാജഹാ​​​​െൻറ നേതൃത്വത്തിൽ തൊഴിലാളികൾക്ക്​ അഭയകേന്ദ്രമൊരുക്കിയിരുന്നു. ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട ഏതു പ്രവർത്തനങ്ങൾക്കും ആവശ്യങ്ങൾക്കും ത​​​​െൻറ ബിസിനസ്​ തിരക്കുകൾക്കിടയിലും ഏറെ സമയം നീക്കിവെച്ചിരുന്ന ഷാജഹാ​​​​െൻറ വിയോഗത്തെ അതു​െകാണ്ടുതന്നെ ഏറെ ഞെട്ടലോടെയാണ്​ ഒമാനിലെ പ്രവാസിസമൂഹം ശ്രവിച്ചത്​. രണ്ടു​തവണ സൂർ ഇന്ത്യൻ സ്​കൂളി​​​​െൻറ മാനേജ്​മ​​​െൻറ്​ കമ്മിറ്റി പ്രസിഡൻറായും ഷാജഹാൻ സേവനമനുഷ്​ഠിച്ചിട്ടുണ്ട്​. മലയാളി, ഇന്ത്യൻ പ്രവാസി സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുമായും സംഘടനകളുമായും ഷാജഹാൻ നല്ല ബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്​തിരുന്നു. 

സെയിൽസ്​മാനായാണ്​ ഷാജഹാ​​​​െൻറ പ്രവാസജീവിതത്തി​​​​െൻറ തുടക്കം. ജെറ്റ്​കോ ബിൽഡിങ്​ മെറ്റീരിയൽസ്​ ജനറൽ മാനേജറായാണ്​ സൂറിലെത്തുന്നത്​. അവിടെ വെച്ചാണ്​ ​പരേതനായ അലി ഹരീബ്​ ബിൻ ഹമീദ്​ അൽ അറൈമി​​​​െൻറ സ്​പോൺസർഷിപ്പിൽ ആൽഹരീബ്​ ബിൽഡിങ്​ മെറ്റീരിയൽസ്​ ആരംഭിച്ചത്​. നിർധനജീവിത സാഹചര്യത്തിൽനിന്നുവന്നതിനാലാകാം ത​​​​െൻറ വരുമാനത്തി​​​​െൻറ ഒരു പങ്ക്​ അശരണർക്കായി ഇദ്ദേഹം നീക്കിവെച്ചിരുന്നു. ഏതാനും വർഷംമുമ്പ്​ ആരംഭിച്ച എം.എ.കെ ട്രസ്​റ്റി​​​​െൻറ കീഴിൽ ജന്മനാടായ വർക്കലയിലടക്കം നിരവധി നിർധനർക്ക്​ വീടുകൾ നിർമിച്ച്​ നൽകിയിട്ടുണ്ട്​. സാമ്പത്തികമടക്കം എന്തു​ സഹായം ആവശ്യപ്പെട്ടാലും മുഖം നോക്കാതെ സഹായം നൽകിയിരുന്ന വ്യക്​തിത്വമാണ്​ ഷാജഹാനെന്ന്​ സഹപ്രവർത്തകരും പറയുന്നു. ഇസ്‍ലാമികപ്രവര്‍ത്തനരംഗത്തും ഒരു പോലെ സജീവമായി നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. ഒന്നിലധികം സ്​ഥലങ്ങളിൽ പള്ളികളും നിർമിച്ച്​ നൽകിയിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mak shajahan
News Summary - mak shajahan
Next Story