Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദേശസ്​നേഹത്തി​െൻറ...

ദേശസ്​നേഹത്തി​െൻറ നിറവിൽ പ്രവാസികൾ സ്വാതന്ത്ര്യദിനം ആഘോഷിച്ചു 

text_fields
bookmark_border
ദേശസ്​നേഹത്തി​െൻറ നിറവിൽ പ്രവാസികൾ സ്വാതന്ത്ര്യദിനം ആഘോഷിച്ചു 
cancel
camera_alt????? ?????? ??????????? ??????????????????????????????????? ?????????? ??????? ?????????????????

മ​സ്​​ക​ത്ത്​: സ്വാ​ത​ന്ത്ര്യ​ത്തി​​​െൻറ  70 സം​വ​ത്സ​ര​ങ്ങ​ളു​ടെ ഒാ​ർ​മ​പു​തു​ക്കി ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി​യി​ലും വി​വി​ധ ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ലും 71ാം സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​​​െൻറ ഭാ​ഗ​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ന്നു.  വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​വാ​സി കൂ​ട്ടാ​യ്മ​ക​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ലും ആ​ഘോ​ഷം ഒ​രു​ക്കി​യി​രു​ന്നു. രാ​വി​ലെ ഒ​മ്പ​തി​ന്​​ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അം​ബാ​സ​ഡ​ർ ഇ​ന്ദ്ര​മ​ണി പാ​ണ്​​ഡെ പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന്​ പ്ര​സി​ഡ​ൻ​റി​​െൻറ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം വാ​യി​ച്ചു.  പു​തി​യ ഇ​ന്ത്യ​ക്കാ​യി ഒ​രു​മ​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന്​ പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ത്ത​വ​ർ പ്ര​തി​ജ്​​ഞ​യെ​ടു​ത്തു. രാ​ത്രി ഒ​മാ​നി സ​ർ​ക്കാ​റി​ലെ​യും ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ലെ​യും പ്ര​മു​ഖ​ർ​ക്കും ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്കു​മാ​യി അം​ബാ​സ​ഡ​ർ ഷെ​റാ​ട്ട​ൺ ഹോ​ട്ട​ലി​ൽ വി​രു​ന്നൊ​രു​ക്കി. ടൂ​റി​സം മ​ന്ത്രി അ​ഹ​മ്മ​ദ്​ നാ​സ​ർ ഹ​മ​ദ്​ അ​ൽ മെ​ഹ്​​രീ​സി വി​രു​ന്നി​ൽ മു​ഖ്യാ​തി​ഥി​യാ​യി. മ​ജ്​​ലി​സ്​ അ​ൽ ശൂ​റ, മ​ജ്​​ലി​സ്​ അ​ൽ ദൗ​ല അം​ഗ​ങ്ങ​ള​ട​ക്കം ഒ​മാ​ൻ സ​ർ​ക്കാ​റി​ലെ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്തു. സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​​​െൻറ ഭാ​ഗ​മാ​യി ഒ​മാ​നി​ൽ പ​ര്യ​ട​നം ന​ട​ത്താ​നെ​ത്തി​യ ദി​നേ​ഷ്​ പൊ​ദ്ദ​റി​​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ഥ​ക്​ നൃ​ത്ത ഗ്രൂ​പ്പി​​​െൻറ പ​രി​പാ​ടി​യും വി​രു​ന്നി​ൽ ന​വ്യാ​നു​ഭ​വ​മാ​യി. രാ​വി​ലെ വാ​ദി ക​ബീ​ർ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ ന​ട​ന്ന  ആ​ഘോ​ഷ​ത്തി​ലും അം​ബാ​സ​ഡ​ർ പ​െ​ങ്ക​ടു​ത്തു. പ്രൈ​മ​റി സ്​​കൂ​ൾ മൈ​താ​നി​യി​ൽ ന​ട​ന്ന ആ​ഘോ​ഷം ത്രി​വ​ർ​ണ ബ​ലൂ​ണു​ക​ൾ പ​റ​ത്തി അം​ബാ​സ​ഡ​ർ ഇ​ന്ദ്ര​മ​ണി പാ​ണ്​​ഡെ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ത്രി​വ​ർ​ണ​ബ​ലൂ​ണു​ക​ൾ പ​റ​ത്തി​യാ​ണ്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. ചെ​േ​ങ്കാ​ട്ട​യു​ടെ മ​തി​ലി​​​െൻറ രൂ​പ​ത്തി​ൽ അ​ല​ങ്ക​രി​ച്ച വേ​ദി​യി​ലാ​ണ്​ പ​രി​പാ​ടി ന​ട​ന്ന​ത്. തു​ട​ർ​ന്ന്​ ന​ട​ന്ന മാ​ർ​ച്ച്​​പാ​സ്​​റ്റി​ൽ വാ​ദി ക​ബീ​ർ സ്​​കൂ​ളി​ന്​ പു​റ​മെ ദാ​ർ​സൈ​ത്ത്, മ​സ്​​ക​ത്ത്, ഗൂ​ബ്ര, സീ​ബ്, മ​ബേ​ല സ്​​കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള​വ​രും പ​െ​ങ്ക​ടു​ത്തു. ക​ശ്​​മീ​ർ, രാ​ജ​സ്​​ഥാ​ൻ എ​ന്നീ സം​സ്​​ഥാ​ന​ങ്ങ​ളു​ടെ മി​നി ടാ​ബ്ലോ​യി​ഡ്​ മാ​തൃ​ക​യും ​െഎ.​എ​ൻ.​എ​സ്​ വി​ക്രാ​ന്തി​​​െൻറ മാ​തൃ​ക​യു​മാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ മ​റ്റ്​ ആ​ക​ർ​ഷ​ണ​ങ്ങ​ൾ. 

മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ മ​ൾ​ട്ടി പ​ർ​പ്പ​സ്​ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റ്​ ഒാ​മ​ന​ക്കു​ട്ട​ൻ, ഇ​ന്ത്യ​ൻ സ്​​കൂ​ൾ ബോ​ർ​ഡ്​ ഡ​യ​റ​ക്​​ട​ർ​മാ​ർ, പ്രി​ൻ​സി​പ്പ​ൽ രാ​ജീ​വ്​​കു​മാ​ർ ചൗ​ഹാ​ൻ തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ത്തു. നൃ​ത്ത, സം​ഗീ​ത പ​രി​പാ​ടി​ക​ൾ, ഇ​ന്ത്യ​യു​ടെ സ​മ്പ​ന്ന​മാ​യ സാം​സ്​​കാ​രി​ക വൈ​വി​ധ്യ​ത്തെ പ്ര​തി​പാ​ദി​ക്കു​ന്ന ‘മേ​രാ ഭാ​ര​ത്​ മ​ഹാ​ൻ’ ഡി​ജി​റ്റ​ൽ പ്ര​സ​േ​ൻ​റ​ഷ​ൻ എ​ന്നി​വ​യും ശ്ര​ദ്ധേ​യ​മാ​യി. അ​ൽ ഗൂ​ബ്ര ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ എ​സ്.​എം.​സി ക​ൺ​വീ​ന​ർ സു​നി​ൽ നാ​ട്ട​ക​ത്ത്​ മു​ഖ്യാ​തി​ഥി​യാ​യി. മു​ഖ്യാ​തി​ഥി​യെ വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ ജി. ​ശ്രീ​കു​മാ​ർ പൊ​ന്നാ​ട​യ​ണി​യി​ച്ച്​ സ്വീ​ക​രി​ച്ചു. വി​വി​ധ സാം​സ്​​കാ​രി​ക ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. മു​ല​ദ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ എ​സ്.​എം.​സി ക​ൺ​വീ​ന​ർ ഫെ​ലി​ക്സ്​ വി​ൻ​സ​ൻ​റ്​ മു​ഖ്യാ​തി​ഥി​യാ​യി. പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ ഷെ​രീ​ഫ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​തി​ജ്​​ഞാ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റ്​ സി​ദ്ദീ​ഖ്​ ഹ​സ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. ബു​റൈ​മി ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റ്​ അ​ഹ​മ്മ​ദ് കോ​യ ആ​ശം​സ പ്ര​സം​ഗം ന​ട​ത്തി.  സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ശ്യാം ​ദി​വേ​ദി ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു. 
സൂ​ർ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ ന​ട​ന്ന ആ​ഘോ​ഷ​ത്തി​ൽ എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്​ അ​മീ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സു​നൈ​ന പ്ര​സി​ഡ​ൻ​റി​​​െൻറ സ​ന്ദേ​ശം വാ​യി​ച്ചു. തു​ട​ർ​ന്ന്​ പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ത്ത​വ​ർ പു​തി​യ ഇ​ന്ത്യ​ക്കാ​യു​ള്ള പ്ര​തി​ജ്​​ഞ​യെ​ടു​ത്തു. സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ളും ന​ട​ന്നു. ദാ​ർ​സൈ​ത്ത്, സീ​ബ്, സ​ലാ​ല തു​ട​ങ്ങി​യ സ്​​കൂ​ളു​ക​ളി​ലും വി​വി​ധ മ​ല​യാ​ളി കൂ​ട്ടാ​യ്​​മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലും ആ​ഘോ​ഷം ന​ട​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindipendence day-oman-gulf news
News Summary - indipendence day-oman-gulf news
Next Story