Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ത്ര​യി​ലെ പു​തി​യ...

മ​ത്ര​യി​ലെ പു​തി​യ മ​ത്സ്യ​മാ​ർ​ക്ക​റ്റ്​ 26ന്​ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും

text_fields
bookmark_border
മ​ത്ര​യി​ലെ പു​തി​യ മ​ത്സ്യ​മാ​ർ​ക്ക​റ്റ്​ 26ന്​ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും
cancel
camera_alt????? ??????????????????????? ????? ????????????????????? ??????????????????
വാ​ലി മ​ത്സ്യ-​പ​ച്ച​ക്ക​റി ക​ച്ച​വ​ട​ക്കാ​രെ സ​ന്ദ​ർ​ശി​ച്ചു
മ​സ്​​ക​ത്ത്​: മ​ത്ര​യി​ലെ പു​തി​യ മ​ത്സ്യ മാ​ർ​ക്ക​റ്റി​ൽ അ​വ​സാ​ന​ഘ​ട്ട മി​നു​ക്കു​പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. ഇൗ​മാ​സം 26ന്​ ​പു​തി​യ മാ​ർ​ക്ക​റ്റ്​ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. ഒൗ​ദ്യോ​ഗി​ക ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങ്​ പി​ന്നീ​ടാ​യി​രി​ക്കും. നി​ല​വി​ലെ മാ​ർ​ക്ക​റ്റ്​ സ​ന്ദ​ർ​ശി​ച്ച മ​ത്ര വാ​ലി​യും മു​നി​സി​പ്പ​ൽ അ​ഫ​യേ​ഴ്​​സ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ സ​യ്യി​ദ്​ അ​ഹ​മ്മ​ദ്​ ബി​ൻ ഹി​ലാ​ൽ ബി​ൻ സൗ​ദ്​ അ​ൽ ബു​സൈ​ദി വ്യാ​പാ​രി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ്​ 26ാം തീ​യ​തി മു​ത​ൽ പു​തി​യ മാ​ർ​ക്ക​റ്റി​ലേ​ക്ക്​ മാ​റു​ന്ന വി​ഷ​യ​ത്തി​ൽ തീ​രു​മാ​ന​മാ​യ​ത്. പു​തി​യ മാ​ർ​ക്ക​റ്റി​ലെ വി​വി​ധ സൗ​ക​ര്യ​ങ്ങ​ളും അ​ദ്ദേ​ഹം പ​രി​ശോ​ധി​ച്ചു. 
ക​ച്ച​വ​ട​ക്കാ​രു​ടെ ആ​ശ​ങ്ക​ക​ളും അ​ദ്ദേ​ഹം കേ​ട്ടു. സ​മ്പ​ദ്​​വ്യ​വ​സ്​​ഥ​ക്കും ടൂ​റി​സം മേ​ഖ​ല​ക്കും പ്ര​യോ​ജ​നം ചെ​യ്യു​ന്ന ത​ര​ത്തി​ൽ മാ​ർ​ക്ക​റ്റി​​െൻറ നി​ല​വാ​ര​മു​യ​ർ​ത്തി​യ മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ​ക്കും നി​ക്ഷേ​പ​മി​റ​ക്കി​യ ക​മ്പ​നി​ക​ൾ​ക്കും വാ​ലി ന​ന്ദി പ​റ​ഞ്ഞു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsfish market inauguration
News Summary - fish market inauguration, oman gulf news
Next Story