Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമു​ല​ദ ഇ​ന്ത്യ​ൻ...

മു​ല​ദ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ  വാ​ർ​ഷി​കാ​ഘോ​ഷം

text_fields
bookmark_border
മു​ല​ദ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ  വാ​ർ​ഷി​കാ​ഘോ​ഷം
cancel
camera_alt?????? ????????? ???????? ????????????????????????? ?????????? ??????? ???????????????

മ​സ്​​ക​ത്ത്​: മു​ല​ദ ഇ​ന്ത്യ​ൻ സ്​​കൂ​ളി​​​െൻറ 27ാം വാ​ർ​ഷി​കാ​ഘോ​ഷം വൈ​വി​ധ്യ​മാ​ർ​ന്ന  ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു. ബാ​ത്തി​ന റീ​ജ്യ​ൻ മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം ഡ​യ​റ​ക്​​ട​ർ ഖാ​ലി​ദ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സാ​ലിം അ​ൽ ദു​ഖെ​യ്ഷി ഭ​ദ്ര​ദീ​പം കൊ​ളു​ത്തി വാ​ർ​ഷി​കാ​ഘോ​ഷം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. മു​ല​ദ സ്​​കൂ​ൾ സ്​​ഥാ​പ​ക പ്ര​സി​ഡ​ൻ​റ്​ ജ​മാ​ൽ എ​ട​ക്കു​ന്നം, സ്​​കൂ​ൾ മാ​നേ​ജ്മ​​െൻറ്​ ക​മ്മി​റ്റി മു​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ. ​കാ​സി അ​ർ​ഷ​ദ്ജാ​ഫ​ർ, മു​ൻ എ​സ്.​എം.​സി ക​ൺ​വീ​ന​ർ ഡോ.​എം. മ​ധു​സൂ​ദ​ന​ൻ, യാ​ക്കൂ​ബ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ബു​റൈ​ഖി, മു​സ​ന്ന ന​ഗ​ര​സ​ഭ അം​ഗം വ​ലീ​ദ് ഷ​ബീ​ബ് അ​ൽ ബ​ലൂ​ഷി, സ്​​കൂ​ൾ ബോ​ർ​ഡ്​ ഒാ​ഫ്​ ഡ​യ​റ​ക്​​ടേ​ഴ്​​സ്​ എ​ച്ച്.​ആ​ർ മാ​നേ​ജ​ർ  അ​യ്മ​ൻ സെ​യ്ദ് അ​ൽ മ​സ്​​ക​രി, ബു​റൈ​മി, റു​സ്​​താ​ഖ്​ സ്​​കൂ​ൾ എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റു​മാ​രാ​യ അ​ഹ​മ്മ​ദ് കോ​യ, അ​ബ്​​ദു​ല്ല, സൊ​ഹാ​ർ, ബു​റൈ​മി, റു​സ്​​താ​ഖ്​ സ്കൂ​ൾ പ്ര​സി​ഡ​ൻ​റു​മാ​രാ​യ സ​ഞ്ജി​ത വ​ർ​മ, ശ്യാം ​ദി​വേ​ദി, ബി​ജു വ​ർ​ഗീ​സ്, മു​ല​ദ സ്​​കൂ​ൾ മാ​നേ​ജ്​​മ​​െൻറ്​ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ളാ​യ ഫെ​ലി​ക്​​സ്​ വി​ൻ​സ​​െൻറ്​ ഗ​ബ്രി​യേ​ൽ, സു​ന്ദ​രം മി​ല്ല​ർ, അം​ഗു​ർ ഗോ​യ​ൽ, സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ. ഷെ​രീ​ഫ്, വൈ​സ്​​പ്രി​ൻ​സി​പ്പ​ൽ വി.​എ​സ്. സു​രേ​ഷ്, കോ ​ക​രി​ക്കു​ല​ർ ആ​ൻ​ഡ്​​ എ​ക്സ്​​ട്രാ ക​രി​ക്കു​ല​ർ കോ​ഒാ​ഡി​നേ​റ്റ​ർ ഡോ. ​ഒ.​സി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. പ്രി​ൻ​സി​പ്പ​ൽ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട്​ അ​വ​ത​രി​പ്പി​ച്ചു. റോ​ബോ​ട്ടി​ക് ആ​ൻ​ഡ്​​ മെ​ക്കോ​േ​ട്രാ​ണി​ക്സ്​ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ അം​ഗു​ർ ഗോ​യ​ലി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. 

25 വ​ർ​ഷം സ്​​കൂ​ളി​ൽ സേ​വ​നം പൂ​ർ​ത്തി​യാ​ക്കി​യ േത്ര​സ്യാ​മ്മ മാ​ത്യു, 20വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ ജി. ​സി​നി​ലാ​ൽ, 10 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ  ശ്രീ​ക​ല, മി​നി.​പി.​ജോ​ൺ, സ്​​കൂ​ളി​ലെ മി​ക​ച്ച കാ​യി​ക അ​ധ്യാ​പ​ക​നാ​യി നോ​മി​നേ​റ്റ്  ചെ​യ്യ​പ്പെ​ട്ട സി.​കെ. പ്ര​വീ​ൺ എ​ന്നി​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. സി.​ബി.​എ​സ്.​ഇ 12, പ​ത്തു​ ക്ലാ​സ്​ പ​രീ​ക്ഷ​ക​ളി​ലും വി​വി​ധ അ​ക്കാ​ദ​മി​ക്ക് പ​രീ​ക്ഷ​ക​ളി​ലും ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്കും കാ​യി​ക​മ​ത്സ​ര​ങ്ങ​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്കു​മു​ള്ള സ​മ്മാ​ന വി​ത​ര​ണ​വും ച​ട​ങ്ങി​ൽ ന​ട​ന്നു. സ്​​കൂ​ൾ​മാ​ഗ​സി​ൻ ​െഎ.​എ​സ്.​എം.​എ​ൽ ബ്രി​ല്യ​ൻ​സ്, മാ​ത്ത​മാ​റ്റി​ക്സ്, സ​യ​ൻ​സ് തു​ട​ങ്ങി​യ  പ​ഠ​ന വി​ഭാ​ഗ​ങ്ങ​ളു​ടെ ബു​ള്ള​റ്റി​ൻ പ്ര​കാ​ശ​ന​വും ന​ട​ന്നു. 

എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റ്​ സി​ദ്ദീ​ഖ് ഹ​സ​ൻ സ്വാ​ഗ​ത​വും സ്​​കൂ​ൾ വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ വി.​എ​സ്.​ സു​രേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ളു​ടെ നൃ​ത്ത​നൃ​ത്ത്യ​ങ്ങ​ൾ, കേ​ര​ള​ത്തി​ലെ വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ളും  നൃ​ത്ത​രൂ​പ​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി​യ ആ​ർ​ട് ഫോം ​ഓ​ഫ് കേ​ര​ള, വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫാ​ഷ​ൻ ഷോ ​തു​ട​ങ്ങി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും വാ​ർ​ഷി​കാ​ഘോ​ഷ​ത്തെ മി​ക​വു​റ്റ​താ​ക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsevents
News Summary - events-kuwait-gulf news
Next Story