Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദു​ബൈ യു.​ടി.​എ​സ്.​സി...

ദു​ബൈ യു.​ടി.​എ​സ്.​സി സെ​വ​ൻ​സ്​: ഒ​മാ​ൻ ടീം ​ചാ​മ്പ്യ​ന്മാ​ർ

text_fields
bookmark_border
Oman team
cancel
camera_alt????? ??.???.?????.??? ??????????: ?????? ??? ????????????????
മ​സ്​​ക​ത്ത്​: അ​യ​മൂ​ട്ടി​ക്ക, അ​ബൂ​ട്ടി​ക്ക മെ​മ്മോ​റി​യ​ൽ ട്രോ​ഫി​ക്കാ​യു​ള്ള പ്ര​ഥ​മ ദു​ബൈ യു.​ടി.​എ​സ്.​സി സെ​വ​ൻ​സ്​ ഫു​ട്​​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഒ​മാ​ൻ യു.​ടി.​എ​സ്.​സി ടീം ​േ​ജ​താ​ക്ക​ളാ​യി.  ദു​ബൈ ഇ​ത്തി​ഹാ​ദ്​ സ്​​കൂ​ൾ മൈ​താ​നി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ദു​ബൈ​യി​ൽ​നി​ന്നും ഒ​മാ​നി​ൽ​നി​ന്നു​മാ​യി 17 ടീ​മു​ക​ൾ പ​െ​ങ്ക​ടു​ത്തു. ഫൈ​ന​ലി​ൽ എ​ക്​​സ്​​പാ​റ്റ്​​സ്​ ദു​ബൈ​യെ ടൈ ​ബ്രേ​ക്ക​റി​ൽ 4-3 ന്​ ​തോ​ൽ​പി​ച്ചാ​ണ്​ ഒ​മാ​ൻ യു.​ടി.​എ​സ്.​സി  കി​രീ​ട​മ​ണി​ഞ്ഞ​ത്. മു​ഴു​വ​ൻ സ​മ​യം പൂ​ർ​ത്തി​യാ​കു​േ​മ്പാ​ൾ 1-1 എ​ന്ന സ്​​കോ​റി​ന്​ സ​മ​നി​ല​യി​ൽ ആ​യി​രു​ന്ന​തി​നാ​ലാ​ണ്​ ടൈ​ബ്രേ​ക്ക​ർ വേ​ണ്ടി​വ​ന്ന​ത്. 
ലീ​ഗ്​ റൗ​ണ്ടി​ൽ യു.​ടി.​എ​സ്.​സി ഒ​മാ​ൻ ടി 90​യെ 1-0, എ​ക്​​സ്​​പാ​റ്റ്​​സ്​ ദു​ബൈ​യെ 2-0 എ​ന്നീ സ്​​കോ​റി​ന്​ തോ​ൽ​പി​ക്കു​ക​യും മാ​ഹി​യെ 2-2 എ​ന്ന സ്​​കോ​റി​ന്​ സ​മ​നി​ല​യി​ൽ പി​ടി​ക്കു​ക​യും ചെ​യ്​​തു. ക്വാ​ർ​ട്ട​റി​ൽ യു.​ടി.​എ​സ്.​സി ദു​ബൈ​യെ മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ട്​ ഗോ​ളു​ക​ൾ​ക്ക്​ തോ​ൽ​പി​ച്ച ഒ​മാ​ൻ സെ​മി​യി​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഏ​റെ സാ​ധ്യ​ത ക​ൽ​പി​ച്ച ക​തി​രൂ​ർ ടീ​മി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്നു​ ഗോ​ളു​ക​ൾ​ക്കും തോ​ൽ​പി​ച്ചു. കാ​ണി​ക​ളാ​യി നി​ര​വ​ധി പേ​ർ എ​ത്തി​യ മ​ത്സ​ര​ത്തി​ൽ അ​ഡ്വ. മു​സ്​​ത​ഫ സ​ഹീ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സി.​ടി.​കെ ന​സീ​റും സം​ബ​ന്ധി​ച്ചു. മി​ക​ച്ച ഡി​ഫ​ൻ​ഡ​റാ​യി മ​നാ​ഫ്​ ക​തി​രൂ​രി​നെ​യും ഭാ​വി താ​ര​മാ​യി ആ​സിം ലൈ​സീ ലി​ജി​ഹാ​സി​നെ​യും (യു.​ടി.​എ​സ്.​സി ഒ​മാ​ൻ), മി​ക​ച്ച വെ​റ്റ​റ​ൻ താ​ര​മാ​യി ഷി​നോ​ജി​നെ​യും (യു.​ടി.​എ​സ്.​സി), ടൂ​ർ​ണ​മ​െൻറി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി അ​ഫ്​​സ​ലി​നെ​യും (യു.​ടി.​എ​സ്.​സി) മി​ക​ച്ച ഗോ​ൾ കീ​പ്പ​റാ​യി ബി14 ​ടീ​മി​ലെ മു​ഹ​മ്മ​ദി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:utsc footballoman teamchampions
News Summary - Dubai UTS sevens: Oman team champions
Next Story