Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസി.​ബി.​എ​സ്.​ഇ...

സി.​ബി.​എ​സ്.​ഇ ഒ​മാ​ന്‍ ചാ​പ്റ്റ​ര്‍ ക്ല​സ്​​റ്റ​ര്‍ ഫു​ട്ബാ​ൾ ടൂ​ര്‍ണ​മെൻറി​ന്​ തു​ട​ക്ക​മാ​യി

text_fields
bookmark_border
സി.​ബി.​എ​സ്.​ഇ ഒ​മാ​ന്‍ ചാ​പ്റ്റ​ര്‍ ക്ല​സ്​​റ്റ​ര്‍ ഫു​ട്ബാ​ൾ ടൂ​ര്‍ണ​മെൻറി​ന്​ തു​ട​ക്ക​മാ​യി
cancel
camera_alt??.???.?????.?? ???????? ???????????? ????????????? ??????????? ????????????? ???????? ??????????? ????? ?????????????? ?????????????????????

മ​സ്‌​ക​ത്ത്: സി.​ബി.​എ​സ്.​ഇ ഒ​മാ​ന്‍ ചാ​പ്റ്റ​ര്‍ ക്ല​സ്​​റ്റ​ർ ഫു​ട്ബാ​ള്‍ ടൂ​ര്‍ണ​മ​െൻറി​ന്​ മു​ല​ദ ഇ​ന്ത്യ​ന്‍ സ്‌​കൂ​ളി​ല്‍ തു​ട​ക്ക​മാ​യി. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ടൂ​ര്‍ണ​മ​െൻറി​ൽ ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ ബോ​ര്‍ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്‌​സി​ന് കീ​ഴി​ലെ പ​ത്ത് ഇ​ന്ത്യ​ന്‍ സ്‌​കൂ​ളു​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. അ​ണ്ട​ര്‍ 17, അ​ണ്ട​ര്‍ 19 വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. ഇ​ന്ത്യ​ന്‍ സ്‌​കൂ​ളു​ക​ളി​ല്‍നി​ന്നും ഫു​ട്ബാ​ളി​ലെ ഭാ​വി ത​ല​മു​റ​യെ വാ​ര്‍ത്തെ​ടു​ക്കു​ക​യാ​ണ് ടൂ​ര്‍ണ​മ​െൻറ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. മി​ക​ച്ച ടീ​മി​ന് പു​റ​മെ, മി​ക​ച്ച ഫോ​ര്‍വേ​ഡ്, മി​ക​ച്ച ഗോ​ള്‍ കീ​പ്പ​ർ, മി​ക​ച്ച ബാ​ക്ക് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ക്കും. 

മു​ല​ദ ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ മാ​നേ​ജ്മ​െൻറ്​ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സി​ദ്ദീ​ഖ്​ ഹ​സ​ന്‍ ടൂ​ര്‍ണ​മ​െൻറ്​ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍സി​പ്പ​ല്‍ എ​സ്.​ഐ ഷ​രീ​ഫ്, വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ വി.​എ​സ് സു​രേ​ഷ്, കോ​ഓ​ഡി​നേ​റ്റ​ര്‍ ഒ.​സി ലേ​ഖ, സി.​ബി.​എ​സ്.​ഇ ഒ​ബ്‌​സ​ര്‍വ​ര്‍ സ​ജി​ത്ത് കു​മാ​ര്‍, കാ​യി​ക വി​ഭാ​ഗം മേ​ധാ​വി പ്ര​വീ​ണ്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. മൂ​ന്നു വെ​ള്ള​രി പ്രാ​വു​ക​ളെ ആ​കാ​ശ​ത്തേ​ക്ക് പ​റ​ത്തി​യാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് തു​ട​ക്കം കു​റി​ച്ച​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ സൊ​ഹാ​ര്‍ ഇ​ന്ത്യ​ന്‍ സ്‌​കൂ​ളും മൊ​ബേ​ല ഇ​ന്ത്യ​ന്‍ സ്‌​കൂ​ളും ഏ​റ്റു​മു​ട്ടി. ഇ​ന്ന് വൈ​കീ​ട്ട് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മാ​ര്‍സ് ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ് എം.​ഡി ന​വീ​ജ് വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ജ​യി​ക​ള്‍ക്കു​ള്ള സ​മ്മാ​ന ദാ​ന​വും ച​ട​ങ്ങി​ല്‍ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanCBSEgulf newsmalayalam news
News Summary - cbse-oman-gulf news
Next Story