Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകാ​റു​ക​ൾ ഫ്ലൈ...

കാ​റു​ക​ൾ ഫ്ലൈ ​ഒാ​വ​റി​െൻറ അ​രി​കു​ഭി​ത്തി​യി​ൽ പാ​ഞ്ഞു​ക​യ​റി 

text_fields
bookmark_border
കാ​റു​ക​ൾ ഫ്ലൈ ​ഒാ​വ​റി​െൻറ അ​രി​കു​ഭി​ത്തി​യി​ൽ പാ​ഞ്ഞു​ക​യ​റി 
cancel

മസ്കത്ത്: ദാർസൈത്ത് വാദി കബീർ റോഡിൽ രണ്ടിടങ്ങളിൽ കാറുകൾ ഫ്ലൈഒാവറി​െൻറ അരികുഭിത്തിയിൽ പാഞ്ഞുകയറി. ഭാഗ്യം കൊണ്ടാണ് ദുരന്തമൊഴിവായത്. ഷെറാട്ടൺ ഹോട്ടലിന് സമീപത്തെ ഫ്ലൈഒാവറിൽ ഉച്ചയോടെയാണ് ആദ്യ അപകടമുണ്ടായത്. ഫോർവീൽ വാഹനമാണ് പാഞ്ഞുകയറിയത്. പൊലീസും മെഡിക്കൽ സംഘവും ഉടൻ സ്ഥലത്തെത്തി വാഹനം താഴെയിറക്കി. വാഹനത്തിലുണ്ടായിരുന്നവർക്ക് പ്രഥമ ശുശ്രൂഷ നൽകി. അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ലെന്നാണ് അറിയുന്നത്. അപകടത്തെ തുടർന്ന് ദാർസൈത്തിൽനിന്ന് വാദികബീർ ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. സ്റ്റാർ സിനിമക്ക് സമീപം സന്ധ്യയോടെയാണ് രണ്ടാമത്തെ അപകടമുണ്ടായത്. വാദികബീറിൽനിന്ന് ദാർസൈത്ത് ഭാഗത്തേക്ക് പോവുകയായിരുന്ന സലൂൺ കാർ സൈഡ് നൽകവേയാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
News Summary - car accident
Next Story